നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പടനയിച്ച് ഒഷാഡ ഫെർണാണ്ടോ; വിൻഡീസിനെതിരെ ലങ്കയുടെ ചെറുത്തുനിൽപ്പ്

  പടനയിച്ച് ഒഷാഡ ഫെർണാണ്ടോ; വിൻഡീസിനെതിരെ ലങ്കയുടെ ചെറുത്തുനിൽപ്പ്

  സെഞ്ചുറിക്ക് ഒമ്പത് റൺസകലെ ഫെർണാണ്ടോ പുറത്തായെങ്കിലും താരത്തിന്‍റെ 91 റൺസ് മൂന്നാം ദിനം അവസാനിക്കുമ്പോൾ 255-4 എന്ന സ്കോറിൽ എത്തുന്നതിൽ ലങ്കയെ സഹായിച്ചു

  • Share this:
   വെസ്റ്റിൻഡീസും ശ്രീലങ്കയും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ചെറുത്ത് നില്പ് നടത്തി ശ്രീലങ്ക. മൂന്നാം ദിനത്തിൽ ഒഷാഡ ഫെർണാണ്ടോയും ലഹിരു തിരിമനെയും ചേർന്ന് നടത്തിയ പോരാട്ടമാണ് ശ്രീലങ്കയുടെ ചെറുത്ത് നിൽപ്പിൽ സഹായകമായത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 162 റൺസാണ് വിൻഡീസിന്‍റെ 102 റൺസിന്‍റെ ലീഡ് മറികടക്കാൻ ലങ്കയെ സഹായിച്ചത്. തന്‍റെ സെഞ്ചുറിക്ക് ഒമ്പത് റൺസകലെ ഫെർണാണ്ടോ പുറത്തായെങ്കിലും താരത്തിന്‍റെ 91 റൺസ് മൂന്നാം ദിനം അവസാനിക്കുമ്പോൾ 255-4 എന്ന സ്കോറിൽ എത്തുന്നതിൽ ലങ്കയെ സഹായിച്ചു. തിരിമനെ 76 റൺസ് നേടി.

   നേരത്തെ ആദ്യ ഇന്നിംഗ്സിൽ വിൻഡീസ് 271 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയെ 169 റൺസിന് പുറത്താക്കി വിൻഡീസ് തിരിച്ചടിച്ചു. രണ്ടാം ഇന്നിങ്സിൽ വലിയ ലീഡ് നേടിയ വിൻഡീസ് ലങ്കയെ ബാറ്റിങ്ങിന് അയക്കാൻ തീരുമാനിക്കുക ആയിരുന്നു. നാലാം ദിനമായ ഇന്ന് കളി തുടങ്ങുമ്പോൾ 153 റൺസിന്‍റെ ലീഡ് കൈവശം വച്ചാവും ലങ്ക ബാറ്റിങ്ങിന് ഇറങ്ങുക.

   നേരത്തെ മൂന്നാം ദിനത്തിൽ വിൻഡീസിനെതിരെ ശക്തമായി പോരാടിയ ലങ്കയെ തുടരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് തിരിച്ചടിച്ചു. ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ് നടത്തിയ ബൗളിങ് ചേഞ്ച് ആണ് വിൻഡീസിന് തൽക്കാലത്തേക്ക് ലങ്കയുടെ ബാറ്റിങ്ങിന് കടിഞ്ഞാണിടാൻ സഹായിച്ചത്. കൈൽ മയേഴ്‌സിനെ പന്തേൽപ്പിച്ച ക്യാപ്റ്റൻ്റെ വിശ്വാസം കാത്ത് താരം രണ്ട് വിക്കറ്റ് നേടി.
   ഫെർണാണ്ടോയുടേയും തിരിമനെയുടെയും കൂട്ടുകെട്ട് പൊളിക്കാൻ ആറ് ബോളർമരെ ഉപയോഗിച്ചിട്ടും ഫലം കാണാതെ വന്നതോടെ ആണ് ബ്രാത്വെയ്റ്റ് മയേഴ്‌സിന്‍റെ സഹായം തേടിയത്.

   നാലാം ദിനത്തിലെ കളി ഇന്ന് വൈകീട്ട് 7.30ന് ആരംഭിക്കും.

   Also Read- Happy Birthday Krunal pandya | ക്രുണാൽ പാണ്ഡ്യയുടെ പിറന്നാൾ വെടിക്കെട്ട്

   ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്, ടി20 പരമ്പര നേട്ടത്തിന് ശേഷം ഏകദിന പരമ്പരയും ഇന്ത്യ ജയത്തോടെ തുടങ്ങിയിരിക്കുന്നു. 66 റൺസിനാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. ശിഖർ ധവാൻ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ക്രുനാൽ പാണ്ഡ്യ എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 42.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വെറും 251 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. രാജ്യാന്തര തലത്തിലെ അരങ്ങേറ്റ മത്സരം കളിച്ച ഫാസ്റ്റ് ബോളർ പ്രസീദ് കൃഷ്ണയുടെ നാല് വിക്കറ്റ് പ്രകടനവും, ശാർദുൽ ഠാക്കൂറിൻ്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ലണ്ടിനെ തകർത്തത്.

   Summary- Oshado Fernando leads the Sri Lankan pack in its fightback against West Indies
   Published by:Anuraj GR
   First published:
   )}