നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ശ്രീലങ്കൻ  ക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; പിടിയിലായത് ഹാട്രിക്കോടെ കരിയറിന് തുടക്കം കുറിച്ച ബൗളർ

  ശ്രീലങ്കൻ  ക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; പിടിയിലായത് ഹാട്രിക്കോടെ കരിയറിന് തുടക്കം കുറിച്ച ബൗളർ

  Shehan Madushanka | മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ താരത്തെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

  Shehan Madushanka

  Shehan Madushanka

  • Share this:
   ശ്രീലങ്കയുടെ രാജ്യാന്തര ക്രിക്കറ്റ് താരം ഷെഹൻ മധുഷങ്ക മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായി. 2018ൽ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക്കോടെ കരിയറിന് തുടക്കം കുറിച്ച 25കാരനായ മധുഷങ്ക ശ്രീലങ്കയിലെ പന്നലയിൽ വെച്ചാണ് രണ്ട് ഗ്രാം ഹെറോയിനുമായി പിടിയിലായത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ താരത്തെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

   കോവിഡ് വ്യാപനത്തെ തുടർന്ന് ശ്രീലങ്കയിൽ ദേശവ്യാപക കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്.

   TRENDING:പതിനായിരം രൂപക്ക് വാങ്ങിയ അണലിയെ കൊണ്ട് എലിയെ കടിപ്പിച്ച് ആദ്യ പരീക്ഷണം; ഉത്രയെ കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി [NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]കോവിഡ് 19 | അറസ്റ്റിലാകുന്നവരെ കൊണ്ടുവരാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം [NEWS]

   2018 ജനുവരിയിൽ നടന്ന അരങ്ങേറ്റ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഹാട്രിക്ക് നേടിയതോടെയാണ് മധുഷങ്ക ശ്രദ്ധിക്കപ്പെടുന്നത്. 2018ൽ ബംഗ്ലാദേശിനെതിരെ രണ്ട് ടി20 മത്സരങ്ങളിൽ കളിച്ച മധുഷങ്കക്ക് തുടർച്ചയായ പരിക്കുകളെ തുടർന്ന് പിന്നീട് രാജ്യാന്തര മത്സരങ്ങളിൽ കളിക്കാനായിട്ടില്ല.

   ശ്രീലങ്കയിൽ മാർച്ച് 20നാണ് കോറോണ വ്യാപനം തടയാൻ കർഫ്യൂ പ്രഖ്യാപിച്ചത്. കർഫ്യൂ നിയമലംഘനത്തെ തുടർന്ന് 65000ത്തോളം പേരാണ് ഇതുവരെ ശ്രീലങ്കയിൽ അറസ്റ്റലായത്.   First published:
   )}