'കടുവകളെ മെരുക്കി സിംഹങ്ങള്‍'മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവരി ലങ്കക്കാര്‍

മൂന്നാമത്തെയും അവസാനത്തെയും മത്സരം 122 റണ്‍സിനാണ് ലങ്ക സ്വന്തമാക്കിയത്

news18
Updated: July 31, 2019, 11:33 PM IST
'കടുവകളെ മെരുക്കി സിംഹങ്ങള്‍'മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവരി ലങ്കക്കാര്‍
sri lanka
  • News18
  • Last Updated: July 31, 2019, 11:33 PM IST
  • Share this:
കൊളംബോ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ശ്രീലങ്ക തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും മത്സരം 122 റണ്‍സിനാണ് ലങ്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ശ്രീലങ്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാ കടുവകള്‍ക്ക് മത്സരത്തിന്റെ ഒരുഘട്ടത്തില്‍പോലും ലങ്കയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. 8 വിക്കറ്റ് നഷ്ടത്തിലായിരുന്നു ലങ്ക 294 റണ്‍സ് നേടിയത്. കരുണരത്‌നെ(46), കുശാല്‍ പെരേര(42), കുശാല്‍ മെന്‍ഡിസ്(54), എയ്ഞ്ചലോ മാത്യൂസ്(87), സനക(30) എന്നിവരാണ് ദ്വീപുകാര്‍ക്കായി തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 36 ഓവറിലാണ് കൂടാരം കയറിയത്. 69 റണ്‍സെടുത്ത സൗമ്യ സര്‍ക്കാര്‍ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതി നോക്കിയത്. 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തൈജുള്‍ ഇസ്‌ലാമിന് ബംഗ്ലാദേശിന്റെ പരാജയ ഭാരം കുറക്കാനെ കഴിഞ്ഞുള്ളു. ലങ്കക്കായി ദസുന്‍ സനക മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കാസുന്‍ രജിതയും ലഹിരു കുമാരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ശ്രീലങ്ക ആദ്യ ഏകദിനം 91 റണ്‍സിനും രണ്ടാം മത്സരം ഏഴു വിക്കറ്റിനും സ്വന്തമാക്കിയിരുന്നു.

First published: July 31, 2019, 11:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading