Happy Birthday Sachin | പിറന്നാൾ ദിനത്തിൽ സച്ചിന് അമ്മയുടെ സമ്മാനം

Happy Birthday Sachin | ജന്മദിനത്തില്‍ തനിക്ക്‌ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനത്തെക്കുറിച്ച് സച്ചിന്‍ പറയുന്നു

News18 Malayalam | news18-malayalam
Updated: April 24, 2020, 7:50 PM IST
Happy Birthday Sachin | പിറന്നാൾ ദിനത്തിൽ സച്ചിന് അമ്മയുടെ സമ്മാനം
ജന്മദിനത്തിൽ സച്ചിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം
  • Share this:
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെൻഡുല്‍ക്കറിനുള്ള ജന്മദിനാശംസകളാണ്‌ ഈ കൊറോണ കാലത്തും സമൂഹമാധ്യമങ്ങളില്‍ നിറയെ. പിന്നിട്ട നാഴികക്കല്ലുകൾ വീണ്ടും ഓര്‍മപ്പെടുത്തിയും കളിക്കളത്തിലെ സച്ചിന്റെ നിമിഷങ്ങള്‍ പങ്കുവെച്ചും ആരാധകരും താരങ്ങളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്‌ ജന്മദിനാശംസകൾ നേർന്നു.

ജന്മദിനത്തില്‍ തനിക്ക്‌ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനത്തെക്കുറിച്ച് സച്ചിന്‍ പറയുന്നു.- ''അമ്മയില്‍ നിന്ന്‌ അനുഗ്രഹം വാങ്ങിയാണ്‌ ഇന്നത്തെ ദിവസം ഞാന്‍ തുടങ്ങിയത്‌. ഗണപതിയുടെ ഫോട്ടോയാണ്‌ അമ്മ എനിക്ക്‌ സമ്മാനമായി നല്‍കിയത്‌. വിലമതിക്കാനാവാത്തത്‌.'' അമ്മക്കൊപ്പമുള്ള ചിത്രവും സച്ചിന്‍ പങ്കുവെച്ചിട്ടുണ്ട്‌.

BEST PERFORMING STORIES:Sprinklr Row| സ്പ്രിങ്ക്ളറിനെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു? ഹൈക്കോടതിയിൽ നടന്നത് മണിക്കൂറുകൾ നീണ്ട വാദം [NEWS]മഹാമാരി ജീവനെടുത്ത കുരുന്നിന് വിട; മാനദണ്ഡം പാലിച്ച് ശരീരം ഖബറടക്കി [PHOTOS]'ചെന്നിത്തല പുസ്തകം വായിക്കുമോ? ചോദിക്കുന്നത് മറ്റാരുമല്ല, പുസ്തകം കൈകൊണ്ട് തൊടാത്ത പരിഷകൾ'; ജോയ് മാത്യു [NEWS]

കോവിഡ്‌ 19ന്റെ ഭീഷണിയില്‍ ലോകം നില്‍ക്കുമ്പോള്‍ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നായിരുന്നു സച്ചിന്റെ തീരുമാനം. കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതിനായി മുമ്പില്‍ നിന്ന്‌ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരോടുമുള്ള ആദരവ്‌ ഇതിലൂടെ പ്രകടിപ്പിക്കാനാണ്‌ സച്ചിന്‍ തീരുമാനിച്ചത്‌.

First published: April 24, 2020, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading