• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്‌റ്റെഫി ഗ്രാഫ്; ഒരു വസന്തകാലത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ച സ്വര്‍ണ മുടിക്കാരി

news18india
Updated: June 19, 2018, 4:13 PM IST
സ്‌റ്റെഫി ഗ്രാഫ്; ഒരു വസന്തകാലത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ച സ്വര്‍ണ മുടിക്കാരി
news18india
Updated: June 19, 2018, 4:13 PM IST
ഇന്ത്യയുടെ സ്മൃതി മന്ഥാന ക്രിക്കറ്റ് പിച്ചില്‍ റണ്‍സടിച്ചു കൂട്ടുമ്പോള്‍ ഇന്ന് യുവാക്കളില്‍ കുറച്ചു പേരെങ്കിലും അവര്‍ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. കളിക്കളത്തിലെ പ്രതിഭ കണ്ടല്ല അതെന്നു മാത്രം. മറിച്ച് അവരുടെ ഒരു ചിരിയില്‍ ആകൃഷ്ടരായി. കുറച്ചുനാള്‍ മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ സമയത്ത് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തത് സ്മൃതിയെ കുറിച്ചായിരുന്നു. പലരും അവരുടെ ചിരിയുടെ സൗന്ദര്യത്തെ കുറിച്ച് വാചാലരായി.

എന്നാല്‍ എണ്‍പതുകളുടെ പകുതിയില്‍ ടെന്നീസ് കോര്‍ട്ടിലുദിച്ച ഒരു സുന്ദരി ലോകത്തുണ്ടാക്കിയ ഓളമൊന്നും സ്മൃതിക്കെന്നല്ല മറ്റൊരാള്‍ക്കും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം. അന്ന് ടെന്നിസ് എന്താണെന്നറിയാത്ത പലരെയും ടെന്നിസിനെ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിച്ചത് ഈ നീണ്ട സ്വര്‍ണ മുടിക്കാരിയായിരുന്നു. കൗമാരക്കാരെ, ഇന്ത്യയില്‍ അത്രകണ്ട് വേരോട്ടം ഇല്ലാത്ത ടെന്നിസിനെ ഇഷ്ടപ്പെടാന്‍ ആ സ്വര്‍ണ മുടിക്കാരി പ്രേരിപ്പിച്ചു.



കോര്‍ട്ടില്‍ ഒരു പോയിന്റ് നേടുമ്പോഴോ ഒരു ഗെയിമോ സെറ്റോ എന്തിന് മാച്ച് പോലും നേടുമ്പോഴോ അമിത സന്തോഷ പ്രകടനങ്ങളില്ലാതെ അവര്‍ വിജയങ്ങളെ സ്വീകരിച്ചു. എന്നാല്‍ ടെന്നിസില്‍ കരുത്തിന്റെയും കളിയഴകിന്റെയും അടയാളമായിരുന്നു അവര്‍. ക്രിസ് എവര്‍ട്ടിന്റെയും മാര്‍ട്ടീന
നവരത്‌ലോവയുടെയും പിന്‍മുറക്കാരിയെന്ന് വിശേഷിപ്പിക്കപ്പെട്ടവള്‍, സ്റ്റെഫാനി മരിയാ ഗ്രാഫെന്ന സ്റ്റെഫി ഗ്രാഫ്. അവരുടെ 49-ാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ജൂണ്‍ 14-ന്.

1987 മുതല്‍ 12 വര്‍ഷത്തിലേറെ സ്റ്റെഫി, ടെന്നിസ് കോര്‍ട്ടുകള്‍ അടക്കിവാണു. ഇനിയൊരാള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുമോ എന്ന സംശയമുയര്‍ത്തുന്നതാണ് കോര്‍ട്ടിലെ ആ സുന്ദരിയുടെ കരിയര്‍. 1988-ല്‍ നാലു ഗ്രാന്‍ഡ്സ്ലാം, ഒളിംപിക് സ്വര്‍ണമെഡല്‍ ഉള്‍പ്പെടെ 'ഗോള്‍ഡന്‍സ്ലാം' നേടിയ ലോകത്തെ ഒരേയൊരു
ടെന്നിസ് താരം. എല്ലാ ഓപ്പണ്‍ (ഓസ്‌ട്രേലിയന്‍, ഫ്രഞ്ച്, വിംബിള്‍ഡന്‍, യു എസ് ) ചാമ്പ്യന്‍ഷിപ്പുകളും കുറഞ്ഞത് നാലു തവണ നേടിയ താരം, ലോക ടെന്നീസ് ചരിത്രത്തില്‍ ഏറ്റവും കൂടിയ കാലം ഒന്നാം നമ്പര്‍ റാങ്കില്‍ തുടര്‍ന്ന താരം (377 ആഴ്ച) എന്നീ റെക്കോര്‍ഡുകള്‍ സ്റ്റെഫിക്കു സ്വന്തം.
Loading...



1968-നു ശേഷമുള്ള 'ഓപ്പണ്‍' കാലഘട്ടത്തില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകള്‍ വിജയിച്ച (22) സ്റ്റെഫിയുടെ റെക്കോര്‍ഡ് ഈ അടുത്ത കാലത്ത് മാത്രമാണ് സെറീന വില്യംസ് മറികടന്നത്.

അഞ്ചു വര്‍ഷം മൂന്നു വീതം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന് റെക്കോര്‍ഡ് മാര്‍ഗരറ്റ് കോര്‍ട്ടുമായി പങ്കിടുന്നു. ക്രിസ് എവര്‍ട്ടിനും മാര്‍ട്ടീന നവരത്‌ലോവയ്ക്കും ശേഷം ഏറ്റവുമധികം സിംഗിള്‍സ് ടൂര്‍ണമെന്റ് വിജയിയും (107) സ്റ്റെഫി തന്നെ.



1988 മുതല്‍ 1994 വരെ സ്‌റ്റെഫിയുടെ സുവര്‍ണകാലഘട്ടമായിരുന്നു. ഓരോ ഗ്രാന്‍ഡ്സ്ലാം ഫൈനലിലും മാര്‍ട്ടീനയും സബാറ്റിനിയും അടക്കമുള്ള ലോകോത്തര താരങ്ങള്‍ കോര്‍ട്ടിന്റെ എതിര്‍ വശത്ത് മാറി മാറി വന്നെങ്കിലും വിജയം സ്റ്റെഫിക്കൊപ്പം തന്നെയായിരുന്നു. അക്കാലത്തെ ഒരു ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-0, 6-0) ഹെലനാ സുക്കോവയെ തകര്‍ത്ത മത്സരം മാത്രം മതിയായിരുന്നു സ്റ്റെഫിയുടെ ക്ലാസ് അളക്കാന്‍.



ആ ഇടയ്ക്കാണ് മോണിക്കാ സെലസെന്ന അമേരിക്കന്‍ പെണ്‍കുട്ടിയുടെ പ്രൊഫഷണല്‍ ടെന്നീസിലുള്ള അരങ്ങേറ്റം. പതുക്കെ സെലസിനോട് സ്‌റ്റെഫിക്ക് അടിതെറ്റാന്‍ തുടങ്ങി. 1991, 1992, 1995 വര്‍ഷങ്ങളില്‍ സ്റ്റെഫിയെ മറികടന്ന് സെലസ് ലോക ഒന്നാം റാങ്കിലെത്തി. പലതവണ കോര്‍ട്ടില്‍ സ്‌റ്റെഫിയുടെ കണ്ണുനീര്‍ വീഴാനും സെലസ് കാരണമായി.

ആ ഇടയ്ക്കാണ് 1993 ജര്‍മ്മനിയില്‍ ഹാംബര്‍ഗ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുന്നതിനിടെ ഗുന്തര്‍ പോര്‍ഷെന്ന് സ്റ്റെഫി ഫാന്‍ സെലസിനെ കുത്തി വീഴ്ത്തുന്നത്. സെലസ് ഇനി കളിക്കാതിരിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്നായിരുന്നു ആ 38-കാരന്‍ പൊലീസിനോട് പറഞ്ഞത്. അയാള്‍ക്കെന്നല്ല സ്റ്റെഫിയുടെ ആരാഝകര്‍ക്കാര്‍ക്കും അവരുടെ തോല്‍വി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.



എന്നാല്‍ സെലസ് സംഭവത്തിനു ശേഷവും സ്റ്റെഫി തന്റെ അശ്വമേധം തുടര്‍ന്നു. 1999-ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിക്കൊണ്ട് അവര്‍ പ്രൊഫഷണല്‍ ടെന്നീസിനോട് വിട പറയുമ്പോള്‍ 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്റ്റെഫിയുടെ പേരിലുണ്ടായിരുന്നു. 2001-ല്‍ അവര്‍ ആന്ദ്രെ അഗാസിയെ വിവാഹം കഴിച്ചു.

സ്റ്റെഫി ഗ്രാഫ് ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയാണ്. 13-ാം വയസില്‍ എ.ടി.പി സര്‍ക്യൂട്ടില്‍ അരങ്ങേറ്റം കുറിച്ച അവര്‍ ഏതാണ്ട് 16 വര്‍ഷത്തോളം പ്രൊഫഷണല്‍ ടെന്നീസിന്റെ ദുര്‍ഘടമായ സര്‍ക്യൂട്ടില്‍ പിടിച്ചുനിന്നു. ആ സമയത്തിന്റെ മുക്കാല്‍ ഭാഗവും അവര്‍ തന്നെയായിരുന്നു ലോക ഒന്നാം നമ്പറില്‍.
ഫോര്‍ ഹാന്‍ഡ് ഷോട്ടുകളുടെ ശക്തി ക്ഷയിച്ചു തുടങ്ങിയപ്പോള്‍ ബേസ് ലൈന്‍ കേന്ദ്രീകരിച്ചു കളിക്കാന്‍ അവരൊട്ടും വിമുഖത കാണിച്ചില്ല. ടെക്‌നിക്കുകളിലുള്ള ഈ അപ്‌ഡേഷന്‍ തന്നെയായിരുന്നു സ്റ്റെഫിയെ ഏറെക്കാലം ടെന്നീസില്‍ നിലനിര്‍ത്തിയത്.



ഒരിക്കല്‍ വിംബിള്‍ഡണ്‍ മത്സരത്തിനിടെ സ്റ്റെഫി പെട്ടെന്ന് കളിക്കളത്തില്‍ നിന്ന് ഓടിപ്പോയി. സംഭവം ലൈവ് ടെലികാസ്റ്റായിരുന്നു. ഒരു മാധ്യപ്രവര്‍ത്തകന്‍ അവരോട് അതിന്റെ കാരണം ചോദിച്ചു. സ്റ്റെഫിയുടെ ഉത്തരം ഇതായിരുന്നു; ''You want to know that? My periods''. അനേകം വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്‍പില്‍ തന്റെ ആര്‍ത്തവത്തെ കുറിച്ച് പറയാന്‍ പോലും അവര്‍ വിമുഖത കാണിച്ചിരുന്നില്ല.
First published: June 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626