സിഡ്നി: പന്തു ചുരണ്ടല്‍ വിവാദത്തിലെ സസ്പെന്‍ഷനു ശേഷം സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ദേശീയ ടീമിനായി കളത്തിലിറങ്ങി. ലോകകപ്പ് പ്രീ ക്യാമ്പിലാണ് ഇരു താരങ്ങളും വീണ്ടും ദേശീയ ജഴ്സിയണിഞ്ഞത്.
ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ഡേവിഡ് വാര്‍ണറും തുടക്കത്തില്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സ്മിത്തും ആത്മവിശ്വാസത്തോടെയാണ് ദേശീയ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ന്യൂസിലന്‍ഡ് ഇലവനുമായുള്ള മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായാണ് സ്മിത്ത് തന്റെ മടങ്ങിവരവ് ആഘോഷിച്ചത്.
Also Read: 'അയ്യേ അയ്യയ്യേ..' തന്നെ വീഴ്ത്തിയ ഖലീലിന്റെ ആഹ്ലാദം; പണി തിരിച്ച് കൊടുത്ത് കോഹ്ലി
കിവീസിന്റെ ടോം ലാതമിനെയാണ് സ്മിത്ത് അത്ഭുത ക്യാച്ചിലൂടെ പുറത്താക്കിയത്. ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിന്റെ ക്യാച്ചിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ജേസണ്‍ ബെഹ്രന്‍ഡോഫ് എറിഞ്ഞ 33 ാം ഓവറിലായിരുന്നു സ്മിത്തിന്റെ ഒറ്റക്കൈ വിസ്മയം. മത്സരത്തില്‍ ടോസ് ലഭിച്ച ഓസീസ് നായകന് ആരോണ്‍ ഫിഞ്ച് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
WHAT A CATCH! Steve Smith has still got it! pic.twitter.com/WWM280MEiy
— cricket.com.au (@cricketcomau) May 6, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Cricket australia, Cricket news