Virat Kohli Anushka Sharma | ഗർഭിണിയായ ഭാര്യയ്ക്ക് ഒപ്പമിരിക്കാൻ അവധിയെടുത്ത കോലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്
Virat Kohli Anushka Sharma | ഗർഭിണിയായ ഭാര്യയ്ക്ക് ഒപ്പമിരിക്കാൻ അവധിയെടുത്ത കോലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്
ഈ മത്സരത്തിൽ മാത്രമായിരിക്കും ഇന്ത്യൻ ടീമിനെ കോലി നയിക്കുക. പിന്നീടുള്ള മത്സരങ്ങളിൽ അജിങ്ക്യ രഹാനെ ആയിരിക്കും ടീമിനെ നയിക്കുക. ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്.
ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ മത്സരത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഇന്ത്യൻ താരം വിരാട് കോലിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ താരം
സ്റ്റീവ് സ്മിത്ത്. ഗർഭിണിയായ ഭാര്യയ്ക്ക് ഒപ്പമിരിക്കാൻ കോലി അവധിയെടുത്തത് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരയിൽ നിന്ന് വിട്ടു പോരാനുള്ള കോലിയുടെ തീരുമാനം ചർച്ചയായെങ്കിലും അതിനെ പ്രശംസിക്കുന്നവരാണ് ഭൂരിഭാഗം പേരും.
കോലിയുടെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയവരിൽ സ്റ്റീവ് സ്മിത്തും ഉൾപ്പെടുന്നു. ഓസ്ട്രേലിയയിൽ കളിക്കുന്നത് അദ്ദേഹത്തിന് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് നമുക്കറിയാം. എന്നാൽ, ക്രിക്കറ്റിന് പുറത്തും അദ്ദേഹത്തിന് ഒരു ജീവിതമുണ്ടെന്നുള്ളത് മറക്കരുതെന്നും ജീവിതത്തിലെ ഈ സുപ്രധാന ഘട്ടത്തിൽ കുടുംബത്തോടൊപ്പം ആയിരിക്കുന്നതും ഭാര്യയ്ക്കൊപ്പം ആയിരിക്കാനുള്ള തീരുമാനവും ഉചിതമാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.
കോലിയുടെ അസാന്നിധ്യം ഇന്ത്യൻ ടീമിന് ഒരു വലിയ നഷ്ടമായിരിക്കും. അദ്ദേഹമൊരു ലോകോത്തര ക്രിക്കറ്ററാണ്. എന്നാൽ, ക്രിക്കറ്റിന് പുറത്ത് അദ്ദേഹത്തിന് ഒരു ജീവിതം ഉണ്ടെന്നുള്ളത് മറക്കരുതെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.
ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം ഡിസംബർ പതിനേഴിനാണ്. ഈ മത്സരത്തിൽ മാത്രമായിരിക്കും ഇന്ത്യൻ ടീമിനെ കോലി നയിക്കുക. പിന്നീടുള്ള മത്സരങ്ങളിൽ അജിങ്ക്യ രഹാനെ ആയിരിക്കും ടീമിനെ നയിക്കുക. ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്.
വിരാട് കോലിക്കും ഭാര്യ അനുഷ്ക ശർമ്മയ്ക്കും ജനുവരിയിൽ കുഞ്ഞ് ജനിക്കുമെന്നാണ് കരുതുന്നത്. ഇരുവരുടെയും ആദ്യ കുഞ്ഞാണ് ഇത്. ഇതിന്റെ ഭാഗമായാണ് കോലി അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുന്നത്. കോലിയുടെ പറ്റേണിറ്റി ലീവ് ആവശ്യം ബി സി സി ഐ അംഗീകരിക്കുകയായിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.