ബര്‍മിങാം: ആഷസിന്റെ ഒന്നാംദിവസത്തിന്റെ തുടക്കംമുതല്‍ ഇംഗ്ലണ്ടായിരുന്നു ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ ആരാധകരുടെ കൂക്കിവിളികള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയിലും ഒരറ്റത്തത് ഉറച്ച് നിന്ന സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയുമായാണ് മടങ്ങിയത്. കൂട്ടാളികളെല്ലാം റണ്ണുകണ്ടെത്താന് ബുദ്ധിമുട്ടിയപ്പോഴും സ്മിത്ത് നിര്‍ഭയം ബാറ്റുവീശിയാണ് ടെസ്റ്റ് കരിയറിലെ 24ാം സെഞ്ച്വറി കുറിച്ചത്.
പന്ത് ചുരണ്ടലിനും സസ്പെന്‍ഷനും ശേഷം ടെസ്റ്റിലേക്ക് മടങ്ങിയെത്തി ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സ്മിത്തിന് ഇംഗ്ലീഷ് ബൗളര്‍മാരെ മാത്രമായിരുന്നില്ല ആരാധകരെയും ആദ്യം നിമിഷം മുതല്‍ നേരിടേണ്ടി വന്നിരുന്നു. ആദ്യ ദിവസത്തെ മത്സരത്തിനു പിന്നാലെ ഈ പരിഹാസങ്ങളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നാണ് സ്മിത്ത് പറഞ്ഞിരിക്കുന്നത്.
'ഇംഗ്ലീഷ് ആരാദകരുടെ പരിഹാസങ്ങളും കൂക്കിവിളികളും താന്‍ കാര്യമാക്കുന്നില്ല. ഇനി ക്രിക്കറ്റ് കളിക്കുമെന്നുപോലും താന്‍ കരുതിയിരുന്നില്ല' സ്മിത്ത് പറഞ്ഞു. ഒരു വര്‍ഷത്തിലേറെ സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ ഇനിയെന്തു ചെയ്യുമെന്ന ചിന്ത വല്ലാതെ അലട്ടിയിരുന്നെന്നും എപ്പോഴൊക്കെയോ പ്രതീക്ഷയും നഷ്ടപ്പെട്ടു തുടങ്ങിയിരുന്നെന്നും പറഞ്ഞ താരം പക്ഷേ ഇപ്പോള്‍ തിരിച്ചുവരാനായതില്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പന്തുചുരണ്ടലില്പെട്ട പൊട്ടിക്കരഞ്ഞ സ്മിത്തിന്റെ ചിത്രം മുഖാവരണമായി ധരിച്ചായിരുന്നു ഒരുസംഘം ഇംഗ്ലണ്ട് ആരാധകര്‍ കളി കാണാനെത്തിയത്. മത്സരത്തിനിടയില്‍ 'സാന്‍ഡ് പേപ്പര്‍' ഉയര്‍ത്തിയും ആരാധകര്‍ ഓസീസ് താരങ്ങളെ പരിഹസിച്ചിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ ബാറ്റുവീശിയ സ്മിത്ത 144 റണ്‍സുമായാണ് ബാറ്റുതാഴ്ത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.