Steve Smith | ഓസ്ട്രേലിയൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ തയാറെന്ന് സ്റ്റീവ് സ്മിത്ത്
Steve Smith | ഓസ്ട്രേലിയൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ തയാറെന്ന് സ്റ്റീവ് സ്മിത്ത്
സാന്‍ഡ് പേപ്പര്‍ വിവാദത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 12 മാസത്തെ വിലക്കും നായക സ്ഥാനത്തേക്ക് രണ്ട് വർഷത്തെ വിലക്കുമാണ് താരത്തിന് ശിക്ഷയായി ലഭിച്ചത്.
മെൽബൺ: ക്യാപ്റ്റന്‍സി അവസരം നല്‍കുകയാണെങ്കില്‍ താന്‍ വീണ്ടും അത് ഏറ്റെടുക്കുവാന്‍ തയ്യാറാണെന്ന് മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. 2015 ഏകദിന ലോകകപ്പിന് ശേഷം ക്ലാർക്ക് സ്ഥാനം ഒഴിഞ്ഞതോടെയാണ് സ്മിത്ത് ഓസീസ് ടീമിൻെറ നായകനാവുന്നത്. കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ സ്ഥാനം സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 12 മാസത്തെ വിലക്കും നായക സ്ഥാനത്തേക്ക് രണ്ട് വർഷത്തെ വിലക്കുമാണ് താരത്തിന് ശിക്ഷയായി ലഭിച്ചത്. സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് നായക സ്ഥാനം ടിം പെയിന്‍ ഏറ്റെടുത്തിരുന്നു. ആരോൺ ഫിഞ്ചാണ് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഓസ്ട്രേലിയയെ നയിക്കുന്നത്.
വിലക്കിന് ശേഷം നാഷണൽ ടീമിൽ തിരികെ എത്തിയ സ്മിത്ത് ആഷസില്‍ രണ്ട് ശതകങ്ങളോട് കൂടിയാണ് ക്രിക്കറ്റിലേക്ക് മടങ്ങി വരവ് ആഘോഷിച്ചത്. ജസ്റ്റിന്‍ ലാംഗറിന്റെ കോച്ചിംഗില്‍ ആഷസ് നിലനിര്‍ത്തുവാന്‍ ടിം പെയിനിന് സാധിച്ചുവെങ്കിലും താരത്തിന് 36 വയസ്സാണെന്നുള്ളതാണ് ഇനി ഭാവി എന്തെന്നുള്ള ചോദ്യത്തിലേക്ക് നയിക്കുന്നത്. എന്നാൽ ബോർഡർ - ഗവാസ്കർ തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ കരസ്ഥമാക്കിയിരുന്നു.
ഓസ്ട്രേലിയയുടെ നിലവിലെ ഉപ നായകനായ പാറ്റ് കമ്മിന്‍സ് ആണ് പെയിനിന് ശേഷം ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരു താരം. പൊതുവില്‍ ഓസ്ട്രേലിയ ഫാസ്റ്റ് ബൗളര്‍മാരെ ക്യാപ്റ്റനാക്കുന്നതില്‍ വിമുഖത പ്രകടപ്പിക്കുന്ന രാജ്യമാണ്. 1956ല്‍ റേ ലിന്‍ഡ്വാള്‍ ആണ് അവസാനമായി ഓസ്ട്രേലിയയെ നയിച്ച ഫാസ്റ്റ് ബൗളര്‍.
സ്മിത്തിനെ വീണ്ടും ക്യാപ്റ്റൻ ആക്കുന്നതിൽ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ അഭിപ്രായ വ്യത്യാസങ്ങൾ നില നിൽക്കുന്നുണ്ട്. ഇനിയൊരിക്കലും സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൻെറ നായകനാവരുതെന്ന് മുൻ ഓസീസ് നായകൻ മൈക്കൽ ക്ലാർക്ക് പറഞ്ഞിട്ടുണ്ട്. "മികച്ച കളിക്കാരൻ നായകനാവണമെന്ന് നമുക്കൊരു ധാരണയുണ്ട്. എന്നാൽ അതിനോട് എനിക്ക് യോജിപ്പില്ല. ക്യാപ്റ്റൻ ടീമിനെ നന്നായി നയിക്കുന്നവർ ആയിരിക്കണം"- ക്ലാർക്ക് കൂട്ടിച്ചേർത്തു. സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. എന്നാൽ അദ്ദേഹം തന്നെ ടീമിനെ നയിക്കണമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ക്ലാർക്ക് പറഞ്ഞു.
പെയിനിന്റെ വിരമിക്കലിന് ശേഷം ഓസ്ട്രേലിയയെ നയിക്കേണ്ടത് പേസർ പാറ്റ് കമ്മിൻസാണെന്നും ക്ലാർക്ക് നിർദ്ദേശിച്ചു. മൂന്ന് ഫോർമാറ്റിലും കമ്മിൻസ് ക്യാപ്റ്റനാവണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. എന്നാൽ സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയൻ നായകൻ ആകണമെന്നും ചെയ്ത തെറ്റിനുള്ള അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ അഭിപ്രായപെട്ടു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.