• HOME
 • »
 • NEWS
 • »
 • sports
 • »
 • Steve Smith |'ഇന്ത്യന്‍ ടീം ഭയങ്കരം തന്നെ, എങ്ങനെ പിടിച്ചുകെട്ടുമെന്നറിയില്ല': പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്

Steve Smith |'ഇന്ത്യന്‍ ടീം ഭയങ്കരം തന്നെ, എങ്ങനെ പിടിച്ചുകെട്ടുമെന്നറിയില്ല': പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്

'എല്ലാ മേഖലയിലും മാച്ച് വിന്നര്‍മാരുള്ള ഈ ടീമിന് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഇവിടെ കളിച്ച പരിചയസമ്പത്തും ഉണ്ട്.'- സ്റ്റീവ് സ്മിത്ത് പറഞ്ഞു.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

 • Share this:
  ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ വരുന്ന ടി20 ലോകകപ്പിനെ(T20 World Cup) കുറിച്ച് മാത്രമാണ്. ആവേശപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ആര് കിരീടം നേടുമെന്നതാണ് ചോദ്യം. ഇപ്പോഴിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കു(india) താഴെയേ മറ്റു ടീമുകള്‍ വരൂയെന്നും ഇന്ത്യയെ പിടിച്ചുകെട്ടണമെങ്കില്‍ മറ്റുള്ളവര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്(Steve Smith).

  ഇത്തവണ ടി20 ലോകകപ്പില്‍ കിരീടം നേടുവാന്‍ ഏറ്റവും സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ എന്ന് പറഞ്ഞ സ്മിത്ത് ഐപിഎല്ലില്‍ ഈ സ്റ്റേഡിയങ്ങളില്‍ കളിച്ചത് അവരുടെ താരങ്ങളെ വളരെ അധികം സഹായിക്കും എന്നും ചൂണ്ടിക്കാട്ടി. പക്ഷേ ഇന്നലെ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ടീം ഇന്ത്യ ജയിച്ചത്. മത്സരത്തില്‍ ഔസീസ് തോറ്റെങ്കിലും സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് ഏറെ കയ്യടികള്‍ നേടിയിരുന്നു. 48 ബോളില്‍ 7 ഫോര്‍ അടക്കം 57 റണ്‍സാണ് താരം നേടിയത്.

  'ഇന്ത്യ ഈ ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ടീമാണ്. അവരുടെ ഭയങ്കര ടീമാണ്. അവര്‍ക്കെതിരെ ജയിക്കുക പ്രയാസമാണ്. ഈ ടീമിനെതിരെ ജയിക്കാന്‍ എതിരാളികള്‍ കഷ്ടപെടണം. എല്ലാ മേഖലയിലും മാച്ച് വിന്നര്‍മാരുള്ള ഈ ടീമിന് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഇവിടെ കളിച്ച പരിചയസമ്പത്തും ഉണ്ട്. ഈ സാഹചര്യങ്ങളിലാണ് അവര്‍ ഐപിഎല്‍ കളിച്ചത്. എനിക്ക് അധികം മത്സരങ്ങള്‍ കളിക്കാനുള്ളതായ അവസരം ലഭിച്ചില്ല എങ്കില്‍ പോലും നെറ്റ്‌സില്‍ സമയം ചിലവഴിക്കാന്‍ സാധിച്ചത് വളരെ ഏറെ സഹായകമാണ്'- സ്മിത്ത് വിശദമാക്കി.

  Michael Vaughan |'ധോണി വിളിച്ചു പറഞ്ഞിട്ടാകും അവനെ ടീമിലെടുത്തിരിക്കുന്നത്': മൈക്കല്‍ വോണ്‍

  ഐപിഎല്‍ പൂരം അവസാനിച്ചതോടെ ടി20 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ചിരവൈരികളായ പാകിസ്ഥാനെ നേരിട്ടുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഒക്ടോബര്‍ 24നാണ് ഏറെ നാളായി കാണികള്‍ കാത്തിരുന്ന ആ മത്സരം. ടി 20 ലോകകപ്പിന് ശേഷം കുഞ്ഞന്‍ ഫോര്‍മാറ്റിന്റെ നായകത്വം ഒഴിയുന്ന വിരാട് കോഹ്ലിക്ക് വേണ്ടി യുവനിര ഇത്തവണ കപ്പടിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

  കഴിഞ്ഞ ഏതാനും ചില വര്‍ഷങ്ങളായി ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ പടിക്കല്‍ കലം ഉടക്കുന്ന ടീമെന്ന ഖ്യാതി നേടിയിട്ടുള്ള കോഹ്ലിക്കും ടീമിനും ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാനപ്രശ്‌നവുമാണ്. ലോകകപ്പിനായുള്ള 18 അംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ എല്ലാവരെയും ഞെട്ടിച്ച ഒരു മാറ്റം ദിവസങ്ങള്‍ മുന്‍പാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയപ്പോള്‍ പകരം ഷര്‍ദുല്‍ താക്കൂറിനെയാണ് ടീം മെയിന്‍ സ്‌ക്വാഡിലേക്ക് സെലക്ഷന്‍ പാനല്‍ ഉള്‍പ്പെടുത്തിയത്.

  ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് ചെയ്യാത്ത സാഹചര്യമാണ് താക്കൂറിന് വലിയ അനുഗ്രഹമായി മാറിയത് എങ്കിലും ഈ സര്‍പ്രൈസ് സെലക്ഷനില്‍ വ്യത്യസ്ത അഭിപ്രായം പങ്കുവെക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ഈ ഒരു സെലക്ഷന് പിന്നില്‍ ധോണിക്ക് വ്യക്തമായ പങ്കാളിത്തമുണ്ടെന്നാണ് മൈക്കല്‍ വോണിന്റെ നിരീക്ഷണം. 'ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ശേഷം ഐപിഎല്ലിലും നാം താക്കൂറിന്റെ മികവ് കണ്ടതാണ്. വിക്കറ്റ് വീഴ്ത്താനുള്ള അവന്റെ കഴിവാണ് പ്രശംസനീയം. ഈ ഐപിഎല്ലില്‍ ചെന്നൈ ടീം നായകനായി ചുമതല നിര്‍വഹിച്ച ധോണി, ക്യാപ്റ്റന്‍ കോഹ്ലിക്കും ഹെഡ് കോച്ച് ശാസ്ത്രിക്കും താക്കൂറിനെ ടീമിലെടുക്കുവാനുള്ള നിര്‍ദ്ദേശം നല്‍കിക്കാണും. വിക്കറ്റിന് പിന്നില്‍ നിന്നും ധോണിക്ക് അവന്റെ മികവും ഫോമും മനസ്സിലായി കാണും'- മൈക്കല്‍ വോണ്‍ പറഞ്ഞു.

  Published by:Sarath Mohanan
  First published: