നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Steve Smith | ലിഫ്റ്റിനുള്ളിൽ കുടുങ്ങി സ്റ്റീവ് സ്മിത്ത്; പിന്നാലെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ അനുഭവം പങ്കുവെച്ച് താരം - വീഡിയോ

    Steve Smith | ലിഫ്റ്റിനുള്ളിൽ കുടുങ്ങി സ്റ്റീവ് സ്മിത്ത്; പിന്നാലെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ അനുഭവം പങ്കുവെച്ച് താരം - വീഡിയോ

    ലിഫ്റ്റിനുള്ളിൽ ഏകദേശം ഒരു മണിക്കൂർ നേരമാണ് സ്മിത്ത് കുടുങ്ങിയത്

    • Share this:
      ഓസ്‌ട്രേലിയൻ (Australia) ബാറ്റർ സ്റ്റീവ് സ്മിത്തിന് (Steve Smith) കടന്നുപോകേണ്ടി വന്ന വിചിത്രമായ അവസ്ഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ (Social Media) വൈറലായിരിക്കുന്നത്. ഹോട്ടലിലെ ലിഫ്റ്റിൽ ഏകദേശം ഒരു മണിക്കൂറോളം കുടുങ്ങിയതാണ് സംഭവം. വ്യാഴാഴ്ച മെൽബണിലെ (Melbourne) ടീം ഹോട്ടലിലെ ലിഫ്റ്റിലായിരുന്നു താരം കുടുങ്ങിയത്.

      ലിഫ്റ്റിനുള്ളിൽ കുടുങ്ങി കിടന്ന സ്മിത്ത് ഇതിനുള്ളിൽ ഇൻസ്റ്റാഗ്രാം ലൈവിൽ (Instagram Live) വരികയും ലിഫ്റ്റിനുള്ളിൽ പെട്ട് പോയ കാര്യം പരസ്യമാക്കുകയും ചെയ്യുകയായിരുന്നു. ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ താരം സമയം കളയുവാൻ വേണ്ടിയുള്ള വഴികൾ ആരാധകരോട് ചോദിച്ചു. ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ സ്മിത്തിനെ രക്ഷിക്കാനുള്ള സഹതാരം മാർനസ് ലബുഷെയ്ന്റെ (Marnus Labuschagne) ശ്രമങ്ങളും താരം തന്റെ ലൈവിലൂടെ പങ്കുവെച്ചു. ഹോട്ടലിലെ ജിം ഉപകരണങ്ങളും മറ്റു൦ ഉപോയോഗിച്ചായിരുന്നു ലബുഷെയ്ന്റെ ശ്രമം. ഇതിനിടയിൽ ലിഫ്റ്റ് ഡോറിന്റെ ചെറിയ വിടവിലൂടെ സ്മിത്തിന് ഒരു ലഘു ഭക്ഷണ൦ ലബുഷെയ്ൻ കൈമാറുന്നതും വീഡിയോയിൽ കാണാമായിരുന്നു.


      ഒടുവിൽ ടെക്നിഷ്യൻറെ സഹായത്തോടെയാണ് സ്മിത്തിനെ ലിഫ്റ്റിൽ നിന്നും പുറത്തെത്തിച്ചത്. രക്ഷാ സംഘത്തിലുള്ളവരുടെ കൈയടികളുടെ അകമ്പടിയോടെയാണ് താരം പുറത്തേക്ക് എത്തിയത്. ഒരിക്കലും തിരിച്ചു കിട്ടാൻ പോണില്ലാത്ത ജീവിതത്തിലെ 55 മിനിറ്റ് എന്നാണ് ലിഫ്റ്റിന് പുറത്തെത്തി റൂമിലേക്ക് തിരിച്ചെത്തിയ ശേഷം പങ്കുവെച്ച ലൈവിലൂടെ താരം പറഞ്ഞത്.

      Also read- Ashes | ആഷസിനിടെ 'ഷൂയി' ആഘോഷവുമായി ഓസീസ് ആരാധകർ; നൂറോളം പേരെ പുറത്താക്കി പോലീസ്

      ആഷസ് പരമ്പരയുടെ (Ashes Test Series) ഭാഗമായാണ് സ്മിത്തും ഓസീസ് താരങ്ങളും മെൽബണിലെ ഹോട്ടലിൽ എത്തിയത്. ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന് മേൽ സമ്പൂർണ ആധിപത്യമാണ് ഓസ്‌ട്രേലിയ ഇതുവരെ നടത്തിയിരിക്കുന്നത്. ഇതുവരെ നടന്ന മൂന്ന് ടെസ്റ്റുകളിൽ മൂന്നും ജയിച്ച അവർ ആഷസ് പരമ്പരയും ഒപ്പം ട്രോഫിയും നിലനിർത്തി. ഇതിനിടയിൽ കോവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത് മൂലം ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് രണ്ടാം ടെസ്റ്റിൽ പുറത്തിരിക്കേണ്ടി വന്നപ്പോൾ പകരം ക്യാപ്റ്റനായ സ്മിത്ത് മനോഹരമായി ഓസ്‌ട്രേലിയയെ നയിക്കുകയും മത്സരത്തിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.

      പരമ്പരയിലെ നാലാം ടെസ്റ്റ് ജനുവരി അഞ്ചിന് സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. പരമ്പര നേടിയതിനാൽ സമ്മർദ്ദമില്ലാതെ തന്നെ ഓസ്‌ട്രേലിയയ്ക്ക് മത്സരത്തിനിറങ്ങാം. എന്നാൽ മൂന്ന് ടെസ്റ്റും തോറ്റ് നിൽക്കുന്ന ഇംഗ്ലണ്ടിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി ജയം നേടിയാൽ മാത്രമേ തലയുയർത്തി മടങ്ങാൻ കഴിയൂ.
      Published by:Naveen
      First published: