'പാറിപ്പറന്നൊരു കിടിലന്‍ ക്യാച്ച്' പിന്നിലോട്ട് പറന്ന് സ്റ്റോക്സ് നേടിയ തകര്‍പ്പന്‍ ക്യാച്ച് കാണാം
ആദില്‍ റഷീദിന്റെ പന്തിലായിരുന്നു സ്റ്റോക്സിന്റെ പറക്കും ക്യാച്ച്.
news18
Updated: May 31, 2019, 10:17 AM IST

stokes
- News18
- Last Updated: May 31, 2019, 10:17 AM IST
ഓവല്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഫെഹ്ലുക്വായെ പുറത്താക്കിയ ബെന്‍ സ്റ്റോക്സിന്റെ ക്യാച്ചാണ് ക്രിക്കറ്റ് ലോകത്ത് ഇന്ന് ചര്‍ച്ചയാകുന്നത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ 35 ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ബെന്‍ സ്റ്റോക്സ് കാണികളെയും സഹതാരങ്ങളെയും ഒരുപോലെ വിസ്മയിപ്പിച്ച ക്യാച്ചെടുത്തത്. 24 പന്തില്‍ 24 റണ്‍സുമായി വാലറ്റത്തെക്കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്ന താരത്തെയാണ് സ്റ്റോക്സ് പിന്നിലേക്ക് പറന്ന് പിടിച്ച് പുറത്താക്കിയത്.
സ്പിന്നര്‍ ആദില്‍ റഷീദിന്റെ പന്തിലായിരുന്നു സ്റ്റോക്സിന്റെ പറക്കും ക്യാച്ച്. ഒന്നാം പന്ത് തന്നെ സിക്സിന് പറത്താനായിരുന്നു പോര്‍ട്ടീസ് താരം ശ്രമിച്ചത്. എന്നാല്‍ ലൈനിനരികിലേക്കെത്തിയ പന്ത് പിന്നിലേക്ക് ഉയര്‍ന്നുചാടി താരം കൈയ്യിലൊതുക്കുകയായിരുന്നു. Also Read: 'ഇതെന്താ പാടത്തെ കളിയോ' ലോകകപ്പിനിടെ പന്ത് കാണാതെയായി; തപ്പിയെടുത്ത് ജോ റൂട്ട്
ക്യാച്ചെടുത്ത ശേഷം കാണികളെ അഭിവാദ്യം ചെയ്ത താരം പിന്നീട് വിക്കറ്റ് ലഭിച്ചത് വിശ്വസിക്കാന്‍ കഴിയാതെ നില്‍ക്കുകയായിരുന്നു. സഹതാരങ്ങള്‍ ഓടിയെത്തുമ്പോഴും ആദ്യത്തെ നില്‍പ്പ് തുടരുകയായിരുന്നു സ്റ്റോക്സ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഇടംപിടിക്കുന്ന ക്യാച്ചാകും ഇതെന്ന് ഉറപ്പാണ്.
സ്പിന്നര്‍ ആദില്‍ റഷീദിന്റെ പന്തിലായിരുന്നു സ്റ്റോക്സിന്റെ പറക്കും ക്യാച്ച്. ഒന്നാം പന്ത് തന്നെ സിക്സിന് പറത്താനായിരുന്നു പോര്‍ട്ടീസ് താരം ശ്രമിച്ചത്. എന്നാല്‍ ലൈനിനരികിലേക്കെത്തിയ പന്ത് പിന്നിലേക്ക് ഉയര്‍ന്നുചാടി താരം കൈയ്യിലൊതുക്കുകയായിരുന്നു.
ക്യാച്ചെടുത്ത ശേഷം കാണികളെ അഭിവാദ്യം ചെയ്ത താരം പിന്നീട് വിക്കറ്റ് ലഭിച്ചത് വിശ്വസിക്കാന്‍ കഴിയാതെ നില്‍ക്കുകയായിരുന്നു. സഹതാരങ്ങള്‍ ഓടിയെത്തുമ്പോഴും ആദ്യത്തെ നില്‍പ്പ് തുടരുകയായിരുന്നു സ്റ്റോക്സ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഇടംപിടിക്കുന്ന ക്യാച്ചാകും ഇതെന്ന് ഉറപ്പാണ്.
That, right there, is one of the best catches you will ever see from Ben Stokes. #CWC19 #ENGvSA #ENGvsRSA #WorldCup2019 #ICCWorldCup2019 #ICCWC2019 pic.twitter.com/hQLOUydrKD
— Michael Randall (@MickRandallHS) May 30, 2019