നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സല്യൂട്ട് അടിക്കല്‍ മാത്രമല്ല, സല്യൂട്ട് ചെയ്യാന്‍ പഠിപ്പിക്കുകയും ചെയ്യും; കോട്ട്രെല്ലിന്റെ ആഘോഷത്തിനു പിന്നില്‍

  സല്യൂട്ട് അടിക്കല്‍ മാത്രമല്ല, സല്യൂട്ട് ചെയ്യാന്‍ പഠിപ്പിക്കുകയും ചെയ്യും; കോട്ട്രെല്ലിന്റെ ആഘോഷത്തിനു പിന്നില്‍

  സേനയോടുള്ള ബഹുമാനമായാണ് മിലിട്ടറി സ്റ്റൈലില്‍ സല്യൂട്ട് ചെയ്യുന്നത്

  cottrel

  cottrel

  • News18
  • Last Updated :
  • Share this:
   നോട്ടിങ്ങ്ഹാം: വിന്‍ഡീസ് ക്രിക്കറ്റ് തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് സമീപകാലത്ത് നടത്തിവരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ശോഭിക്കുന്ന ടീം എതിരാളികളെ വരിഞ്ഞുമുറുക്കാന്‍ ശേഷിയുള്ളവരാണ്. നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് മത്സരത്തിലും മികച്ച പ്രകനമാണ് കരീബിയന്‍ പട കാഴ്ചവെക്കുന്നത്.

   ഇന്ന് ഓസീസിനെതിരായ മത്സരത്തില്‍ തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തിയ വിന്‍ഡീസ് നിരയില്‍ ഷെല്‍ഡണ്‍ കോട്ട്രെലിന്റെ ആഹ്ലാദ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് എടുത്തപ്പോള്‍ പട്ടാളക്കാരുടെ സല്യൂട്ടിന് സമാനമായി സല്യൂട്ട് ചെയ്തായിരുന്നു കോട്ട്രെലിന്റെ ആഹ്ലാദം. ഇതാദ്യമായല്ല കോട്ട്രെല്‍ ഇത്തരത്തില്‍ ആഹ്ലാദം പ്രകിപ്പിക്കുന്നത്.

   Also Read: 'ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് ഇംഗ്ലണ്ടിലുമുണ്ട് പിടി' ലോകകപ്പില്‍ 'അരങ്ങേറി' സിവ ധോണി; ഏറ്റെടുത്ത് ആരാധകര്‍   വിക്കറ്റ് ലഭിച്ചാല്‍ സല്യൂട്ട് അടിക്കുക എന്നത് കോട്ട്രെല്ലിന്റെ പതിവ് രീതിയാണ് ഇത് തമാശകളിയല്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയതുമാണ്. ജമൈക്കന്‍ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായ കോട്ട്രെല്‍ സേനയോടുള്ള ബഹുമാനമായാണ് മിലിട്ടറി സ്റ്റൈലില്‍ സല്യൂട്ട് ചെയ്യുന്നത്. സല്യൂട്ട് ചെയ്യുക മാത്രമല്ല, സല്യൂട്ട് ചെയ്യാന്‍ പഠിപ്പിക്കുകയും ചെയ്യാറുണ്ട് ഈ കരീബിയന്‍ താരം.   കഴിഞ്ഞദിവസം സ്‌കൂള്‍ കുട്ടികളെ സല്യൂട്ട് ചെയ്യാന്‍ പഠിപ്പിക്കുന്ന കോട്ട്രെല്ലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

   First published: