നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Matthew Wade |പതിനാറാം വയസ്സില്‍ ക്യാന്‍സര്‍, ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മരപ്പണി; മാത്യു വെയ്ഡിനെക്കുറിച്ച് അറിയാം

  Matthew Wade |പതിനാറാം വയസ്സില്‍ ക്യാന്‍സര്‍, ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മരപ്പണി; മാത്യു വെയ്ഡിനെക്കുറിച്ച് അറിയാം

  കീമോയ്ക്കിടെ പോലും പരിശീലനം നടത്തിയാണ് മാത്യു വെയ്ഡ് പോരാട്ടം തുടര്‍ന്നത്.

  Credit: twitter

  Credit: twitter

  • Share this:
   ട്വന്റി 20 ലോകകപ്പിലെ (T20 World Cup) രണ്ടാം സെമിയിലെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ പാകിസ്ഥാനെ (Pakistan) അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ (Australia) ഫൈനലില്‍ കടന്നിരിക്കുകയാണ്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഓരോവര്‍ ശേഷിക്കേയാണ് ഓസ്ട്രേലിയ മറികടന്നത്.

   ഒരു ഘട്ടത്തില്‍ അഞ്ചിന് 96 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടെങ്കിലും ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയ്നിസ് - മാത്യു വെയ്ഡ്(Matthew Wade) സഖ്യമാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. ഇരുവരും 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മത്സരത്തില്‍ 17 പന്തില്‍ പുറത്താകാതെ 2 ഫോറും 4 സിക്‌സുമടക്കം 41 റണ്‍സ് നേടിയ വെയ്ഡ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. 19ആം ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ ബൗളര്‍ ഷെഹീന്‍ അഫ്രീദിക്കെതിരെ തുടര്‍ച്ചയായി മൂന്ന് സികസര്‍ പായിച്ച് താരം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

   Read also: സഞ്ജു വി സാംസൺ ടിക്കറ്റ് എടുത്തു; മലയാളി യുവാവിന് സ്പാനിഷ് ലീഗിൽ കളിക്കാൻ അവസരം

   ഏറെ തിരിച്ചടികള്‍ തന്റെ കരിയറില്‍ മാത്യു വേഡ് നേരിട്ടിട്ടുണ്ട്. കളര്‍ ബ്ലൈന്‍ഡായിരുന്ന താരത്തിന് തന്റെ പതിനാറാം വയസ്സില്‍ ടെസ്റ്റിക്കുലാര്‍ ക്യാന്‍സറും സ്ഥിരീകരിച്ചു. കീമോയ്ക്കിടെ പോലും പരിശീലനം നടത്തിയാണ് മാത്യു വെയ്ഡ് പോരാട്ടം തുടര്‍ന്നത്. ഓസ്ട്രേലിയന്‍ ടീമില്‍ എത്തിയ ശേഷവും തിരിച്ചടികള്‍ വെയ്ഡിനെ പിന്തുടര്‍ന്നു. ഇപ്പോഴിതാ ഓസ്ട്രേലിയന്‍ ടീമില്‍ നിന്നും പുറത്താക്കപെട്ട ശേഷം വെയ്ഡ് കാര്‍പെന്‍ന്ററായും ജോലി നോക്കിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മുന്‍ ബോസ്.

   Read also: Shaheen Afridi |ഇന്ത്യന്‍ താരങ്ങളെ ട്രോളിയ ഷെഹീന്‍ അഫ്രീദിയെ തിരിച്ചു ട്രോളി ഇന്ത്യന്‍ ആരാധകര്‍, വീഡിയോ വൈറല്‍

   2011 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താക്കപെട്ടിരുന്നു. അതിനുശേഷമാണ് കാര്‍പെന്ററായി മാത്യു വെയ്ഡ് ജോലി ചെയ്തത്. 'ആ സമയത്ത് ക്രിക്കറ്റിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് അവന്‍ ചിന്തിക്കേണ്ടിയിരുന്നു. കാരണം അവന്റെ ക്രിക്കറ്റ് കരിയര്‍ ആ സമയത്ത് അനിശ്ചിതത്വത്തിലായിരുന്നു. കരിയര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അവനറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ അവന് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു അത്. ജീവിതം പ്രവചിക്കാന്‍ സാധിക്കുന്നതല്ലയെന്ന് അവനറിയാമായിരുന്നു. കൂടാതെ ഒരു ചെറിയ കുടുംബം ഉള്ളതിനാല്‍ അവസരങ്ങളെടുക്കാന്‍ അവന്‍ തയ്യാറല്ലായിരുന്നു.'- വെയ്ഡിന്റെ മുന്‍ ബോസ് പറഞ്ഞു.

   Read also: Devon Conway |പുറത്തായതിന്റെ ദേഷ്യത്തില്‍ ബാറ്റില്‍ ഇടിച്ചു; ചെറുവിരല്‍ ഒടിഞ്ഞു; കോണ്‍വേക്ക് ഫൈനല്‍ നഷ്ടം

   2019ല്‍ നടന്ന ഏകദിന ലോകകപ്പില്‍ ഉസ്മാന്‍ ഖവാജയ്ക്ക് പകരക്കാരനായാണ് മാത്യൂ വെയ്ഡ് ഓസ്ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ആഷസ് പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റില്‍ 180 ലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള വെയ്ഡ് 5 സെഞ്ചുറിയും 16 ഫിഫ്റ്റിയും നേടിയിട്ടുണ്ട്.
   Published by:Sarath Mohanan
   First published:
   )}