• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്പെയിൻ- റഷ്യ മത്സരം നിയന്ത്രിച്ച റഫറിയാര്?

News18 Malayalam
Updated: July 1, 2018, 11:15 PM IST
സ്പെയിൻ- റഷ്യ മത്സരം നിയന്ത്രിച്ച റഫറിയാര്?
News18 Malayalam
Updated: July 1, 2018, 11:15 PM IST
മോസ്കോ: ഇത്തവണ ലോകകപ്പിൽ കളിക്കാനുള്ള ഭാഗ്യം ഹോളണ്ടിനുണ്ടായില്ല. എന്നാൽ ലോകകപ്പിലെ നിറസാന്നിധ്യമായി ഡച്ചുകാരനായ റഫറി ബ്യോൺ കയ്പേഴ്സ് ഉണ്ട്. സ്പെയിൻ- റഷ്യ മത്സരം നിയന്ത്രിച്ചത് ഏറെ ആരാധകരുള്ള ഈ റഫറിയാണ്.

45 വയസുകാരനായ ബ്യോൺ കയ്പേഴ്സ് 2002 മുതൽ റഫറിയായി തുടരുന്നു. ഡച്ച് ലീഗിൽ തുടങ്ങി പടിപടിയായി മുന്നേറി. 2006ൽ ഫിഫയുടെ റഫറി പട്ടികയിൽ ഇടംപിടിച്ചു. 2009ൽ യുവേഫയുടെ എലൈറ്റ് പട്ടികയിൽ സ്ഥാനം പിടിച്ചു. അവിടന്നങ്ങോട്ട് പ്രധാന മത്സരങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. 2014ൽ റിയലും അത്ലറ്റിക്കോയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം നിയന്ത്രിച്ചു.

2015ലെ ചാമ്പ്യൻസ് ലീഗിൽ ചെൽസിയ- പി.എസ്.ജി മത്സരമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രസീലിയൻ താരം ഓസ്കാറിനെ ഫൗൾ ചെയ്തതിന് പി.എസ്.ജിയുടെ ഇബ്രാഹോമിവിച്ചിനെ ബ്യോൺ കയ്പേഴ്സ് ചുവപ്പ് കാർഡ് കാട്ടി. വളഞ്ഞുനിന്ന ചെൽസിയ താരങ്ങളുടെ നടുവിൽ നിന്ന് കാർഡുയർത്തുന്ന അദ്ദേഹത്തിന്റെ ചിത്രം ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷം ചാമ്പ്യൻസ് ലീഗിൽ ബയോൺ മ്യൂണിച്ചും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം നിയന്ത്രിച്ചതും അദ്ദേഹം തന്നെ.

2014ലെ ബ്രസീൽ ലോകകപ്പിലും താരമായിരുന്നു ഈ റഫറി. ഇംഗ്ലണ്ട്- ഇറ്റലി, സ്വിറ്റ്സർലന്റ്- ഫ്രാൻസ്, കൊളംബിയ- ഉറുഗ്വേ മത്സരങ്ങൾ എല്ലാം നിയന്ത്രിച്ചത് ഈ ഡച്ച് റഫറിയായിരുന്നു. ഈ ലോകകപ്പിൽ‌ ഉറുഗ്വോ- ഈജിപ്ത് മത്സരവും ബ്രസീൽ- കോസ്റ്റോറിക്ക മത്സരവും നിയന്ത്രിക്കാൻ മൈതാനത്തുണ്ടായിരുന്നു. 'വാറി'ന് കാത്ത് നിൽക്കാതെ നെയ്മറിന് പെനാൽറ്റിയും അനുവദിച്ചിരുന്നു.  നിയന്ത്രിച്ച ഫൈനലുകളിൽ അഞ്ചുതവണ മഞ്ഞ കാർഡ് കാട്ടിയിട്ടുണ്ട്. എന്നാൽ ചുവപ്പ് കാർഡ് ഇതുവരെ പുറത്തെടുത്തിട്ടില്ല. ഫൈനലുകളിൽ പെനാൽറ്റിയും അനുവദിച്ചിട്ടില്ല.
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...