സൈഖോം മീരാഭായ് ചാനു 1994 ഓഗസ്റ്റ് 8 ന് മണിപ്പൂരിലെ ഇംഫാലിലെ നോങ്പോക് കാച്ചിംഗില് ഒരു മൈതേ കുടുംബത്തിലാണ് ജനിച്ചത്. 12 വയസ്സുള്ളപ്പോള്‍ മുതലാണ് മീരാഭായിയുടെ വീട്ടുകാര്‍ അവളുടെ കരുത്ത് തിരിച്ചറിയാന്‍ തുടങ്ങുന്നത്. വീട്ടിലേക്ക് വലിയ വിറകുകെട്ടുകള്‍ എളുപ്പത്തില്‍ ഉയര്‍ത്തിക്കൊണ്ടുപോകാന്‍ ചാനുവിന് കഴിഞ്ഞിരുന്നു. ചേട്ടനൊപ്പം വിറക് ശേഖരിക്കാന്‍ പോയ ചാനു മുതിര്‍ന്ന സഹോദരന് ചുമന്നതിനേക്കാള് ഭാരമുള്ള വിറകുകെട്ട് അനായാസം എടുത്ത് പൊക്കുന്നത് വീട്ടുകാരെ വിസ്മയിപ്പിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗ്ലാസ്ഗോ പതിപ്പിലാണ് ചാനുവിന്റെ ആദ്യത്തെ പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത്. 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാഭായ് വെള്ളി മെഡല്‍ നേടി. 2020 ല്‍ ടോക്യോയില്‍ നടന്ന സമ്മര്‍ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ചാനു ഒളിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്ററായി മാറിയിരുന്നു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ 202 കിലോഗ്രാം ഉയര്‍ത്തിക്കൊണ്ട് ചാനു ഒളിമ്പിക് മെഡല്‍ നേടിയ കര്‍ണം മല്ലേശ്വരിക്ക് ശേഷം രണ്ടാമത്തെ ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്ററായി.
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് 20 ലക്ഷം രൂപ ക്യാഷ് പ്രൈസ് നല്കി ആദരിച്ചു. 2018ല്‍ പരമോന്നത സിവിലിയന്‍ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന ലഭിച്ചു. 2018ല്‍ രാജ്യം ചാനുവിനെ പത്മശ്രീ ബഹുമതി നല്കി ആദരിച്ചു. 2019 ല്‍ 194 കിലോ ഉയര്‍ത്തിക്കൊണ്ട് ഖത്തര്‍ ഇന്റര്‍നാഷണല്‍ കപ്പിലും ചാനു സ്വര്‍ണം നേടി.
വനിതകളുടെ 48 കിലോ വിഭാഗത്തില്‍ 2016 റിയോ ഒളിമ്പിക്സിന് ചാനു യോഗ്യത നേടിയിരുന്നു. എന്നാല്‍, ക്ലീന്‍ & ജെര്‍ക്ക് വിഭാഗത്തിലെ മൂന്ന് ശ്രമങ്ങളിലും ഭാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഇവന്റ് പൂര്‍ത്തിയാക്കിയാന്‍ കഴിഞ്ഞിരുന്നില്ല. അമേരിക്കയില്‍ അനാഹൈമില്‍ നടന്ന 2017 ലെ ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ആകെ 194 കിലോ (85 കിലോ സ്നാച്ചും 109 കിലോ ക്ലീന്‍ & ജെര്‍ക്ക്) മത്സര റെക്കോര്‍ഡും ചാനു ഉയര്‍ത്തി.
49 കിലോഗ്രാം വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയതിനാല്‍ 2021 ല്‍ സമ്മര്‍ ഗെയിംസിന് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്ററായി മീരാഭായ് ചാനു. ടോക്യോ ഒളിമ്പിക്സില്‍ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുക്കുന്ന ഒരേയൊരു ഇന്ത്യന്‍ വനിതയാണ് മീരാഭായ് ചാനു. സ്നാച്ചില്‍ 86 കിലോഗ്രാം ഉയര്‍ത്തിയ ശേഷം 115 കിലോഗ്രാം ഭാരമുള്ള ക്ലീന്‍ ആന്റ് ജെര്‍ക്ക് ഉയര്‍ത്തി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് 2018 ല്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടുന്നതിനായി ചാനു മൊത്തം 196 കിലോയും സ്നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 110 കിലോയും ഉയര്‍ത്തിയിട്ടുണ്ട്. മെഡലിലേക്കുള്ള കുതിപ്പില്‍ ഭാരോദ്വഹനത്തിനുള്ള ഗെയിംസ് റെക്കോര്‍ഡ് അവര്‍ തകര്‍ത്തു. ഈ ശ്രമം ചാനുവിന്റെ വ്യക്തിഗത മികച്ച പ്രകടനത്തെയും അടയാളപ്പെടുത്തി. 2019 ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ വിഭാഗത്തില്‍ ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ വെങ്കലം നേടി. മൊത്തം 199 കിലോഗ്രാം ഭാരം അവളുടെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു. അവളുടെ സ്നാച്ച് ഭാരം മൂന്നാം സ്ഥാനക്കാരായ അത്ലറ്റിനേക്കാള്‍ കുറവായതിനാല്‍ വെങ്കല മെഡല്‍ നഷ്ടമായി. 2019 ലെ ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ മീരാഭായ് മൊത്തം 201 കിലോഗ്രാം (87 കിലോ സ്നാച്ച്, 114 കിലോഗ്രാം ക്ലീന്‍ & ജെര്‍ക്ക്) ഉയര്‍ത്തി നാലാം സ്ഥാനത്തെത്തിയിരുന്നു.
ഈ വ്യക്തിഗത മികച്ച ടോട്ടല്‍ 49 കിലോഗ്രാം വിഭാഗത്തില്‍ ഒരു പുതിയ ദേശീയ റെക്കോര്‍ഡും സൃഷ്ടിച്ചു. 2020 സീനിയര്‍ ദേശീയ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നതിനായി 49 കിലോഗ്രാം വിഭാഗത്തില്‍ 203 കിലോഗ്രാം (സ്നാച്ചില്‍ 88 കിലോഗ്രാം, ക്ലീന്‍ ആന്റ് ജെര്‍ക്ക് 115 കിലോ) ഉയര്‍ത്തിയപ്പോള്‍ നാലുമാസത്തിനുശേഷം അവര്‍ വീണ്ടും തന്റെ വ്യക്തിഗത റെക്കോര്‍ഡ് തകര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.