നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഗ്രൗണ്ടിലൊരാൾ ആകെ ധരിച്ചത് ഒരു തൊപ്പി മാത്രം: ന്യൂസിലൻഡ്- ഇംഗ്ലണ്ട് ക്രിക്കറ്റ് കളി വൈകിച്ച നാടകീയ രംഗങ്ങൾ

  ഗ്രൗണ്ടിലൊരാൾ ആകെ ധരിച്ചത് ഒരു തൊപ്പി മാത്രം: ന്യൂസിലൻഡ്- ഇംഗ്ലണ്ട് ക്രിക്കറ്റ് കളി വൈകിച്ച നാടകീയ രംഗങ്ങൾ

  Streaker ran onto the field during a high-stakes cricket match between England and New Zealand | ചൂടുപിടിച്ച കളിയുടെ അഞ്ചു മിനിട്ട് എന്തിനെന്നില്ലാതെ കാണികളെയും സംഘാടകരെയും കളിക്കാരെയും ഒരുപോലെ അമ്പരപ്പിച്ചു

  സ്ട്രീക്കർ

  സ്ട്രീക്കർ

  • Share this:
   ന്യൂസിലൻഡ്-ഇംഗ്ലണ്ട് കളിക്കിടെ ഗ്രൗണ്ടിൽ ഒരാൾ. വെറുതെ ഒന്നുമല്ല അയാളുടെ നിൽപ്പ്. കുട്ടിക്കരണം ചാടിയും നൃത്തം ചെയ്‌തും അയാൾ കാണികളുടെ ശ്രദ്ധ ആകർഷിച്ചു. നാല് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണ് വെട്ടിച്ചുള്ള പോക്കായിരുന്നത്. പ്രശ്നം ഇതാണ്, ആൾ ആകെ ധരിച്ചിരുന്നത് ഒരു തൊപ്പി മാത്രം. വിവസ്ത്രനായി പച്ച തൊപ്പിയും ധരിച്ചുള്ള ഇയാളുടെ വരവ് ചൂടുപിടിച്ച കളിയുടെ അഞ്ചു മിനിട്ട് എന്തിനെന്നില്ലാതെ കാണികളെയും സംഘാടകരെയും കളിക്കാരെയും ഒരുപോലെ അമ്പരപ്പിച്ചു. ഒടുവിൽ കാണികൾ പൊട്ടിച്ചിരിച്ചു.   ഫീൽഡിന്റെ മദ്ധ്യേ ന്യൂസിലൻഡ് കളിക്കാരുടെ മുന്നിൽ ഇയാൾ നൃത്തം ചെയ്തു. എന്നിട്ട് മെല്ലെ ഒരോട്ടം. ഇതിനിടെ ഇയാൾ സെക്യൂരിറ്റി ജീവനക്കാരെ കൈവീശി കാണിക്കുകയും ചെയ്തു. വളരെ പണിപ്പെട്ട് നിയന്ത്രിച്ച് ഇയാളുടെ അരയിൽ ഒരു കോട്ട് ചുറ്റിക്കുകയായിരുന്നു.

   പിടിച്ചു വച്ചിരുന്ന നാൽവർ സംഘത്തിൽ നിന്നും ഇയാൾ പിന്നെയും കുതറിയോടി. എന്നാൽ രണ്ടാമതും അവർ ഇയാളെ നിയന്ത്രണവിധേയനാക്കി. ഇയാളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. എന്തായാലും കളിയുടെ ഒടുവിൽ ഇംഗ്ലണ്ട് ടീം സെമി ഉറപ്പിച്ചു.

   First published:
   )}