നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇംഗ്ലണ്ടില്‍ ഇന്ത്യയെ രക്ഷിക്കാന്‍ സ്റ്റുവര്‍ട്ട് ബിന്നി; ഭാര്യ മായന്ദി പോസ്റ്റ് ചെയ്ത ചിത്രം വൈറല്‍

    ഇംഗ്ലണ്ടില്‍ ഇന്ത്യയെ രക്ഷിക്കാന്‍ സ്റ്റുവര്‍ട്ട് ബിന്നി; ഭാര്യ മായന്ദി പോസ്റ്റ് ചെയ്ത ചിത്രം വൈറല്‍

    2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്ന സ്റ്റുവര്‍ട്ട് ബിന്നി പുറത്തെടുത്ത മികച്ച പ്രകടനം നടത്തിയ ഇന്നിങ്‌സിലെ ചിത്രമാണ് ഇത്.

    Credit: Twitter

    Credit: Twitter

    • Share this:
      ലോഡ്സിലെ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് ലീഡ്‌സില്‍ നേരിട്ടത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

      ഇംഗ്ലണ്ടില്‍ പരമ്പര നേടാനായി ഇന്ത്യ ഇനി എന്ത് ചെയ്യണമെന്ന് മുന്‍ താരങ്ങളടക്കമുള്ളവര്‍ നിര്‍ദേശങ്ങളുമായി എത്തുമ്പോള്‍ മറ്റൊരു കൗതുകകരമായ സാധ്യത ചൂണ്ടിക്കാണിക്കുകയാണ് പ്രശസ്ത സ്‌പോര്‍ട്‌സ് അവതാരകയും മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയുമായ മായന്ദി ലാംഗര്‍. മായന്ദി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. തലയില്‍ കൈവച്ചുനില്‍ക്കുന്ന ജയിംസ് ആന്‍ഡേഴ്സനു മുന്നിലൂടെ റണ്ണിനായി ഓടുന്ന സ്റ്റുവര്‍ട്ട് ബിന്നിയുടെ ചിത്രമാണ് മായന്ദി പോസ്റ്റ് ചെയ്തത്.

      2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്ന സ്റ്റുവര്‍ട്ട് ബിന്നി പുറത്തെടുത്ത മികച്ച പ്രകടനം നടത്തിയ ഇന്നിങ്‌സിലെ ചിത്രമാണ് ഇത്. ലീഡ്സില്‍ വമ്പന്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ മായന്ദി ട്രോളിയതാണെന്നും ഒരു കൂട്ടര്‍ പറയുന്നുണ്ട്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ബിന്നി 78 റണ്‍സ് നേടിയ ഇന്നിങ്‌സിലെ ചിത്രമാണ് ഇതെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ലീഡ്സില്‍ ഇന്ത്യന്‍ ടീം ഓള്‍ ഔട്ട് ആയതും ഇതേ സ്‌കോറിനായിരുന്നു.

      ഇതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. സജീവ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച താരം പരിശീലന കരിയറിലേക്ക് ചുവട് മാറ്റിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ബിസിസിഐക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും താരം നന്ദി പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് കരിയറില്‍ ഒന്നും സാധ്യമാവുകയില്ലായിരുന്നു എന്നും സ്റ്റുവര്‍ട്ട് ബിന്നി കൂട്ടിച്ചേര്‍ത്തു. മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ റോജര്‍ ബിന്നിയുടെ മകനാണ് സ്റ്റുവര്‍ട്ട് ബിന്നി.

      37 കാരനായ സ്റ്റുവര്‍ട്ട് ബിന്നി ആറ് ടെസ്റ്റുകളിലും, 14 ഏകദിനങ്ങളിലും മൂന്ന് ടി20 മല്‍സരങ്ങളിലും ഇന്ത്യന്‍ ജേഴ്സിയില്‍ ഇറങ്ങിയിട്ടുണ്ട്. 17 വര്‍ഷത്തോളം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ ഭൂരിഭാഗവും തന്റെ സംസ്ഥാനമായ കര്‍ണാടകയ്ക്ക് വേണ്ടിയാണ് കളിച്ചത്. ഫസ്റ്റ് ക്ലാസ് കരിയറില്‍ 4796 റണ്‍സും 146 വിക്കറ്റും പേരിലുണ്ട്. 2013-14 സീസണില്‍ 443 റണ്‍സും 14 വിക്കറ്റുമായി കര്‍ണാടകയുടെ രഞ്ജി വിജയത്തില്‍ നിര്‍ണായകമായി.

      ഇന്ത്യന്‍ ജേഴ്സിയില്‍ മൊത്തം 23 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ബിന്നിയെ ഇന്ത്യന്‍ ആരാധകര്‍ ഓര്‍ക്കുന്നത്, 2014ല്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ നാല് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കുറിച്ച ബിന്നി അന്ന് ഇന്ത്യക്ക് അവിസ്മരണീയ ജയമാണ് നേടിക്കൊടുത്തത്. 105 റണ്‍സിന് പുറത്തായി തോല്‍വി നേരില്‍ക്കണ്ട ഇന്ത്യയെ രക്ഷിച്ചെടുത്തത് ബിന്നിയുടെ ഈ പ്രകടനമായിരുന്നു. ബിന്നിയുടെ ബലത്തില്‍ ബംഗ്ലാദേശിനെ 58 റണ്‍സിന് പുറത്താക്കിയ ഇന്ത്യന്‍ സംഘം 47 റണ്‍സിനാണ് വിജയിച്ചത്.
      Published by:Sarath Mohanan
      First published:
      )}