• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സുനിൽ ഛേത്രി മികച്ച താരം; കേരളത്തിനും പുരസ്കാരം

News18 Malayalam
Updated: July 23, 2018, 9:06 AM IST
സുനിൽ ഛേത്രി മികച്ച താരം; കേരളത്തിനും പുരസ്കാരം
News18 Malayalam
Updated: July 23, 2018, 9:06 AM IST
മുംബൈ: കഴിഞ്ഞവർഷത്തെ മികച്ച ഫുട്‌ബോൾ താരമായി ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയെ തെരഞ്ഞെടുത്തു. ഇന്ത്യയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ നേട്ടം സ്വന്തമാക്കിയ ഛേത്രി കഴിഞ്ഞവര്‍ഷം മിന്നും ഫോമിലായിരുന്നു.

ദേശീയ ടീമിനും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സിക്കും നടത്തിയ മികച്ച പ്രകടനമാണ് ഛേത്രിയെ മികച്ച താരമാക്കിയത്.

മണിപ്പൂരിന്റെ മധ്യനിരതാരം യുമ്‌നം കമലദേവിയാണ് വനിതാ താരം. ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയന് കളിക്കുന്ന കമലദേവി ഇന്ത്യൻ ടീമിലും അംഗമാണ്. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച ഗ്രാസ്‌റൂട്ട് ലെവല്‍ പ്രോഗ്രാമിനുള്ള പുരസ്‌കാരം കേരള ഫുട്‌ബോള്‍ അസോസിയേഷനാണ്.

ചെന്നൈയിൻ എഫ്.സിയുടെ അനിരുദ്ധ ഥാപ്പയ്ക്കാണ് വളർന്നുവരുന്ന താരത്തിനുള്ള പുരസ്കാരം. വനിതകളിൽ ഗോൾകീപ്പർ എലാങ്ബാം പന്തോയ് ചാനുവാണ് ഈ വിഭാഗത്തിലെ താരം. മികച്ച റഫറിയായി സി.ആർ. ശ്രീകൃഷ്ണയെയും അസിസ്റ്റന്റ് റഫറിയായി സുമന്ത ദത്തയെയും തെരഞ്ഞെടുത്തു.

 

 
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...