• HOME
  • »
  • NEWS
  • »
  • sports
  • »
  • 'നായകന്റെ വാക്കുകള്‍' ഇന്ത്യന്‍ ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നു; വിരാട് കോഹ്‌ലിക്കും സംഘത്തിനും അഭിനന്ദനങ്ങളുമായി ഛേത്രി

'നായകന്റെ വാക്കുകള്‍' ഇന്ത്യന്‍ ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നു; വിരാട് കോഹ്‌ലിക്കും സംഘത്തിനും അഭിനന്ദനങ്ങളുമായി ഛേത്രി

നിങ്ങള്‍ ഉടന്‍ ശക്തമായി തിരിച്ചെത്തുമെന്ന് എനിക്കുറപ്പാണ്

virat chhetri

virat chhetri

  • News18
  • Last Updated :
  • Share this:
    മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായെങ്കിലും ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരയ ഇന്ത്യ മികച്ച പ്രകടനമായിരുന്നു ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ചത്. സെമിയില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്ങ് പൊസിഷനെച്ചൊല്ലിയും മറ്റും വിവാദം കത്തിനില്‍ക്കുന്നുണ്ടെങ്കിലും ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നവരും കുറവല്ല. ഏറ്റവും ഒടുവിലായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയാണ് വിരാടിനെയും സംഘത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

    തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിരാടിനോടാണ് താരം അഭിനന്ദനങ്ങള്‍ പറഞ്ഞിരിക്കുന്നത്. 'വിരാട് കോഹ്‌ലി, താങ്കള്‍ നേതൃത്വം നല്‍കുന്ന ടീം അഭിമാനിക്കാന്‍ കഴിയുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വിജയത്തിന് തൊട്ടകലെ മാത്രം അവസാനിച്ച മിന്നും കുതിപ്പായിരുന്നു ഇന്ത്യയുടേത്. നിങ്ങള്‍ ഉടന്‍ ശക്തമായി തിരിച്ചെത്തുമെന്ന് എനിക്കുറപ്പാണ്. ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നു' സുനില്‍ ഛേത്രി കുറിച്ചു.

    Also Read: 'കളിച്ചവരും കളി കണ്ടവരും' ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഒറ്റനോട്ടത്തില്‍

    മാഞ്ചസ്റ്ററില്‍ നടന്ന ആദ്യ സെമിയില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് തകര്‍ത്തപ്പോള്‍ കഴിഞ്ഞദിവസം ബിര്‍മിങ്ഹാമില്‍ നടന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസീസിനെ തകര്‍ത്ത് ഇംഗ്ലണ്ടും കലാശപോരാട്ടത്തിന് അര്‍ഹത നേടി. എട്ട് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം.

    First published: