ധോണിയെത്തുമ്പോള്‍ ഗില്ലിനെ പുറത്താക്കരുത്; പുറത്തിരുത്തേണ്ടത് ഈ താരത്തെ: ഗവാസ്കര്‍
ധോണിയെത്തുമ്പോള്‍ ഗില്ലിനെ പുറത്താക്കരുത്; പുറത്തിരുത്തേണ്ടത് ഈ താരത്തെ: ഗവാസ്കര്‍
പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം ഞായറാഴ്ചയാണ് നടക്കുക
dhoni
Last Updated :
Share this:
മുംബൈ: ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ സീനിയര്‍താരം മഹേന്ദ്ര സിങ്ങ് മടങ്ങിയെത്തുമ്പോള്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തരുതെന്ന് മുന്‍ നായകന് സുനില്‍ ഗവാസ്കര്‍. ധോണിയെത്തുമ്പോള്‍ മധ്യനിരയില്‍ നിന്ന് പുറത്തിരുത്തേണ്ടത് ദിനേശ് കാര്ത്തിക്കിനെയാണെന്നാണ് ഗവാസ്കര്‍ പറയുന്നത്.
പരുക്കേറ്റ സീനിയര്‍ താരം ധോണിയെ പുറത്തിരുത്തിയായിരുന്നു കഴിഞ്ഞ രണ്ടു മത്സരത്തില്‍ ഇന്ത്യ കളത്തിലിറങ്ങിയത്. ധോണിയും കോഹ്ലിയും കളിക്കാതിരുന്ന നാലാം ഏകദിനത്തില്‍ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് അഞ്ചാം ഏകദിനത്തില്‍ ധോണി ടീമിലെത്തേണ്ടതുണ്ടെന്ന് ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്.
മത്സരഫലം വെല്ലിംഗ്ടണിലെ പിച്ചിനെ ആശ്രയിച്ചായിരിക്കുമെന്നും എന്നാല്‍ ഇന്ത്യ മധ്യനിരയില്‍ മാറ്റംവരുത്തേണ്ടതുണ്ടെന്നും മുന്‍ നായകന് പറയുന്നു.അരങ്ങേറ്റ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ പരാജയപ്പെട്ടെങ്കിലും താരത്തിന് വീണ്ടും അവസരം നല്‍കണമെന്നും ഗവാസ്കര്‍ പറഞ്ഞു.
ഇന്ത്യന്‍ ബാറ്റിങ്ങ്നിര അമ്പേ പരാജയപ്പെട്ട നാലാം ഏകദിനത്തില്‍ ദിനേശ് കാര്‍ത്തിക് റണ്ണൊന്നുമെടുക്കാതെയായിരുന്നു മടങ്ങിയത്. കാര്‍ത്തിക്കിന് പുറമെ അമ്പാട്ടി റായിഡുവും സ്കോര്‍ ബോര്‍ഡിലേക്ക് റണ്ണൊന്നും സംഭാവന ചെയ്തിരുന്നില്ല. ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം ഞായറാഴ്ചയാണ് നടക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.