• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആറാം നമ്പറിലിറക്കിയാല്‍ അവന്‍ സെഞ്ച്വറി നേടും; യുവതാരത്തെക്കുറിച്ച് ഗവാസ്‌കര്‍

News18 Malayalam
Updated: January 6, 2019, 7:19 PM IST
ആറാം നമ്പറിലിറക്കിയാല്‍ അവന്‍ സെഞ്ച്വറി നേടും; യുവതാരത്തെക്കുറിച്ച് ഗവാസ്‌കര്‍
News18 Malayalam
Updated: January 6, 2019, 7:19 PM IST
മുംബൈ: ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിനെ ആറാം നമ്പറിലിറക്കണമെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ആറാം നമ്പര്‍ ഏറെ നിര്‍ണാകമാണെന്നും സന്തുലിതമായ ടീമിനെയാണ് കളിപ്പിക്കുന്നതെങ്കില്‍ ആറാം സ്ഥാനത്ത് പന്തിനെ ഇറക്കണമെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.

നാലാം ടെസ്റ്റില്‍ പന്ത് മികച്ച സെഞ്ച്വറിയോടെ മികവ് തെളിയിച്ച സാഹചര്യത്തിലാണ് ഗവാസ്‌കര്‍ ആറാം നമ്പറില്‍ താരത്തെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ടീമില്‍ ആറാം നമ്പറില്‍ താരങ്ങളെ മാറി മറി പരീക്ഷിപ്പിക്കുകയാണിപ്പോള്‍. ഹനുമ വിഹാരി, രോഹിത് ശര്‍മ ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നിവരെല്ലാം ആറാം നമ്പറില്‍ ഇറങ്ങാറുണ്ട്.

Also Read: രോഹിതിന്റെ 'കുഞ്ഞ് മാലാഖയ്ക്ക്' പേരിട്ടു

എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ പന്തിനു മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗവാസ്‌കറിന്റെ നിര്‍ദേശം. 'സന്തുലിതമായി ഒരു ടീമിനെയാണ് ഒരുക്കുന്നതെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്ത് ആറാം സ്ഥാനത്തിറങ്ങണം. ഓരോ മത്സരത്തിലും മുപ്പതും നാല്‍പ്പതും റണ്‍സ് പന്ത് നേടി. സിഡ്നിയിലെത്തിയപ്പോള്‍ 159 റണ്‍സ് അടിച്ചെടുത്തു.' ഗവാസ്‌കര്‍ പറഞ്ഞു.

Dont Miss:  ആരാധകരുടെ പാട്ടിന് മൈതാനത്ത് ചുവടുവെച്ച് പാണ്ഡ്യ

പന്തിന് എല്ലായ്‌പ്പോഴും മികച്ച തുടക്കം ലഭിക്കാറുണ്ടെന്നും അതുകൊണ്ടുതന്നെ ആറാം നമ്പറില്‍ ഋഷഭ് വളരെ ഉപകാരിയായിരിക്കുമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ' ആറാം നമ്പറില്‍ അവന് കൂടുതല്‍ ഉത്തരവാദിത്തം വരും. അങ്ങനെയെങ്കില്‍ മുപ്പതും നാല്‍പ്പതും റണ്‍സുകള്‍ സെഞ്ചുറിയാക്കാന്‍ കഴിയും.' ഗവാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

First published: January 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...