നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'നിയമം ധോണിക്കും ബാധകമാണ്' ഗ്ലൗസ് വിവാദത്തില്‍ മഹിയെ തള്ളി ഗവാസ്‌കര്‍

  'നിയമം ധോണിക്കും ബാധകമാണ്' ഗ്ലൗസ് വിവാദത്തില്‍ മഹിയെ തള്ളി ഗവാസ്‌കര്‍

  വിവാദങ്ങളിലേക്ക് കടക്കാതെ ഇന്ത്യ ലോകകപ്പില്‍ ശ്രദ്ധിക്കണം

  Sunil-Gavaskar

  Sunil-Gavaskar

  • News18
  • Last Updated :
  • Share this:
   ലണ്ടന്‍: ലോകകപ്പില്‍ ബലിദാന്‍ ബാഡ്ജ് ഉപയോഗിച്ച് ധോണി കളിച്ച സംഭവത്തില്‍ താരത്തിനെതിരെ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഐസിസിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയ അദ്ദേഹം ലോകകപ്പിന്റെ നിയമം പാലിക്കാന്‍ ധോണിയും ബിസിസിഐയും ബാധ്യസ്ഥരാണെന്ന് പറഞ്ഞു.

   ഐസിസി നിലപാടിനെതിരെ ബിസിസിഐ രംഗത്തെത്തിയതിനു പിന്നാലെയാണ് ഗവാസ്‌കര്‍ നിലപാട് വ്യക്തമാക്കിയത്. 'ധോണിയെ ഗ്ലൗസ് ധരിക്കാന്‍ അനുവദിച്ചാല്‍ മറ്റുരാജ്യങ്ങളിലെ കളിക്കാരെയും ഇത്തരം പ്രവണതയിലേക്ക് നയിക്കും. വിവാദങ്ങളിലേക്ക് കടക്കാതെ ഇന്ത്യ ലോകകപ്പില്‍ ശ്രദ്ധിക്കണം' ഗവാസ്‌കര്‍ വ്യക്തമാക്കി.

   Also Read: 'നഹീന്ന് പറഞ്ഞാ നഹീ' നിലപാടിലുറച്ച് ഐസിസി; സൈനിക മുദ്ര പതിപ്പിച്ച ഗ്ലൗസ് അനുവദിക്കണമെന്ന ആവശ്യം തള്ളി

   നേരത്തെ ലോകകപ്പില്‍ സൈനിക മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ച് കളിക്കാന്‍ ധോണിയെ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി നിരാകരിച്ചിരുന്നു. ധോണിയുടെ നടപടി ചട്ട വിരുദ്ധമാണെന്നും അത്തരം ഗ്ലൗസ് ഉപയോഗിക്കാനാകില്ലെന്നുമാണ് ഐസിസി വ്യക്തമാക്കിയത്. നിയമങ്ങള്‍ ഏല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്ന് പറഞ്ഞാണ് സൈനിക മുദ്ര പതിപ്പിച്ച വിക്കറ്റ് കീപ്പിങ്ങ് ഗ്ലൗസ് ഉപയോഗിക്കാന്‍ ധോണിയെ അനുവദിക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി നിരാകരിച്ചത്.

   ഐസിസി ചട്ടപ്രകാരം ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ വംശീയമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഒന്നും താരങ്ങള്‍ ധരിക്കാന്‍ പാടില്ല. വിക്കറ്റ് കീപ്പിങ്ങ് ഗ്ലൗസ് നിര്‍മിച്ചവരുടെ ലോഗോ അല്ലാതെ മറ്റൊന്നും ഗ്ലൗവില്‍ പാടില്ലെന്നും ഐസിസി ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബലിദാന്‍ മുദ്ര പതിപ്പിച്ച ഗ്ലൗസ് ധരിച്ച് ധോണിക്ക് കളത്തിലിറങ്ങാനാകില്ലെന്ന് ബിസിസിഐയെ ഐസിസി അറിയിച്ചു.
   First published:
   )}