നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യയിലെ പിച്ചിനെക്കുറിച്ച് വിലപിച്ചവര്‍ അത്തരമൊരു കെണിയൊരുക്കിയാല്‍ അത്ഭുതപ്പെടാനില്ല; ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് ഗവാസ്‌കര്‍

  ഇന്ത്യയിലെ പിച്ചിനെക്കുറിച്ച് വിലപിച്ചവര്‍ അത്തരമൊരു കെണിയൊരുക്കിയാല്‍ അത്ഭുതപ്പെടാനില്ല; ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് ഗവാസ്‌കര്‍

  നാല് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിച്ചത്. അന്നു സ്പിന്‍ അനുകൂല പിച്ചുകളൊരുക്കിയതിന്റെ പേരില്‍ ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു

  sunil gavaskar

  sunil gavaskar

  • Share this:
   വരാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങളാണ് നിലവില്‍ ക്രിക്കറ്റ് രംഗത്തെ ചൂടേറിയ വാര്‍ത്തകള്‍. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യക്ക് അവിടെ കളിക്കാനുള്ളത്. നിലവില്‍ മുംബൈയില്‍ ക്വാറന്റൈനില്‍ കഴിയുന്ന താരങ്ങള്‍ ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലെത്തും. ശേഷമുള്ള മൂന്ന് മാസങ്ങള്‍ 25 അംഗ ഇന്ത്യന്‍ സ്‌ക്വാഡ് ഇംഗ്ലണ്ടിലായിരിക്കും. ഇംഗ്ലണ്ടിലെ പേസിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍മാരുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

   എന്നാല്‍ ഇന്ത്യയുടെ പേസ് നിരയുടെ ശക്തിയില്‍ തികഞ്ഞ ബോധ്യമുള്ള ഇംഗ്ലണ്ട് എങ്ങനെയാണ് പിച്ചൊരുക്കാന്‍ പോകുന്നത് എന്ന് കണ്ടറിയേണ്ടി വരും. നാല് സ്പിന്നര്‍മാരെയും ബി സി സി ഐ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ തോറ്റതിന്റെ ക്ഷീണം വരാനിരിക്കുന്ന പരമ്പരയിലൂടെ നികത്താനാണ് ഇംഗ്ലണ്ട് ശ്രമിക്കുക. ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനിടെ പിച്ചുകളെ പഴിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇനി വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ട് കെണിയൊരുക്കിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

   Also Read-ഇര്‍ഫാന്‍ പഠാന്റെ കുടുംബചിത്രത്തെച്ചൊല്ലി വിവാദം; വിശദീകരണവുമായി ഇര്‍ഫാനും ഭാര്യയും

   'നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ പച്ചപ്പുള്ള, വേഗമേറിയ പിച്ച് ഇംഗ്ലണ്ട് ഒരുക്കകുയാണെങ്കില്‍ അദ്ഭുതപ്പെടാനില്ല. ഈ വര്‍ഷമാദ്യം ഇന്ത്യയിലെ പിച്ചുകളുടെ പേരില്‍ വിലപിച്ചവരാണ് ഇംഗ്ലീഷുകാര്‍. അതുകൊണ്ടു തന്നെ പേസ് പിച്ചൊരുക്കിയായിരിക്കും അവര്‍ ഇതിനു കണക്കുതീര്‍ക്കുക. എന്നാല്‍ ഇന്ത്യയെ ഇതു അലട്ടില്ല. കാരണം പച്ചപ്പുള്ള, സീമിങ് ട്രാക്കുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന പേസര്‍മാര്‍മാര്‍ നമുക്കുണ്ട്. ഇന്ത്യയെ വീഴ്ത്താന്‍ അത്തരമൊരു തന്ത്രം പരീക്ഷിച്ചാല്‍ അതു ഇംഗ്ലണ്ടിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കും'- ഗവാസ്‌കര്‍ വ്യക്തമാക്കി.

   നാല് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിച്ചത്. അന്നു സ്പിന്‍ അനുകൂല പിച്ചുകളൊരുക്കിയതിന്റെ പേരില്‍ ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പര 3-1നായിരുന്നു ഇന്ത്യ കരസ്ഥമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിനെതിരായ പരമ്പര അഭിമാന പ്രശ്‌നമാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ കുറച്ചു കാലങ്ങളായി ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ ടീം സ്വദേശത്തും വിദേശത്തും കാഴ്ച വെക്കുന്നത്. ഓസ്‌ട്രേലിയന്‍ ടീമിന്റെ കുത്തകയായ ഗാബ്ബയില്‍ വരെ അവരെ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നേടിയിരുന്നു.

   ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര 'പട്ടൗഡി ട്രോഫി' എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഒരിക്കല്‍ പോലും ഇത് നേടാന്‍ കഴിഞ്ഞിട്ടില്ല. 2007ല്‍ ദ്രാവിഡും കൂട്ടരുമാണ് അത് നേടിയത്.2018ലാണ് പട്ടൗഡി ട്രോഫി അവസാനമായി നടന്നത്. ജോസ് ബട്ട്‌ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകര്‍ത്ത് വിട്ടിരുന്നു.
   Published by:Jayesh Krishnan
   First published:
   )}