നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • സുനില്‍ ഗവാസ്‌കറിന്റെ ജന്മദിനം: രണ്ടു സ്റ്റേഡിയങ്ങളില്‍ തുടര്‍ച്ചയായ നാലു സെഞ്ച്വറികളടക്കം നേട്ടങ്ങളുടെ റെക്കോര്‍ഡിട്ട ഇതിഹാസ താരം

    സുനില്‍ ഗവാസ്‌കറിന്റെ ജന്മദിനം: രണ്ടു സ്റ്റേഡിയങ്ങളില്‍ തുടര്‍ച്ചയായ നാലു സെഞ്ച്വറികളടക്കം നേട്ടങ്ങളുടെ റെക്കോര്‍ഡിട്ട ഇതിഹാസ താരം

    നാല് തവണയാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരത്തിലേറെ റണ്‍സ് സുനില്‍ ഗവാസ്‌കര്‍ നേടിയിട്ടുള്ളത്. ഈ റെക്കോര്‍ഡ് നാല് തവണ കരസ്ഥമാക്കുന്ന ആദ്യ ക്രിക്കറ്റ് താരവും അദ്ദേഹമാണ്.

    Sunil Gavaskar

    Sunil Gavaskar

    • Share this:
      ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ സുനില്‍ ഗവാസ്‌കറിന് ഇന്ന് (ജൂലൈ 10) 72 വയസ് തികഞ്ഞു. ആരാധകരുടെ ഇടയില്‍ 'ലിറ്റില്‍ മാസ്റ്റര്‍' എന്നറിയപ്പെടുന്ന ഈ ഇതിഹാസ താരത്തിന്റെ പ്രതിഭയും കളിക്കളത്തിലെ മനോഭാവവും നിശ്ചയദാര്‍ഢ്യവുമൊക്കെ ബൗളര്‍മാര്‍ക്ക് എന്നും പേടിസ്വപ്നമായിരുന്നു. 1987 നവംബറില്‍ കളിക്കളം വിടുന്നത് വരെ 16 വര്‍ഷക്കാലം ഇദ്ദേഹം ഇന്ത്യയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ബാറ്റിങ് സംബന്ധിയായ നിരവധി ലോക റെക്കോര്‍ഡുകളുടെ ഉടമ കൂടിയാണ് സുനില്‍ ഗവാസ്‌കര്‍.

      ടെസ്റ്റ് ക്രിക്കറ്റില്‍ സുനില്‍ ഗവാസ്‌കര്‍ നേടിയ ചില റെക്കോര്‍ഡുകള്‍ നമുക്ക് പരിചയപ്പെടാം:

      10,000 റണ്‍സ് നേടുന്ന ആദ്യ താരം:

      ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സുനില്‍ ഗവാസ്‌കര്‍. അഹമ്മദാബാദില്‍ വെച്ച് 1987 മാര്‍ച്ച് 7ന് പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മാച്ചിലാണ് അദ്ദേഹം ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. അന്ന് സുനില്‍ ഗവാസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10,122 റണ്‍സ് പിന്നിട്ടു.

      ടെസ്റ്റ് ക്രിക്കറ്റില്‍ 34 സെഞ്ചുറികള്‍:

      ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് ഏറെക്കാലം സ്വന്തം പേരില്‍ നിലനിര്‍ത്തിയ താരമാണ് ലിറ്റില്‍ മാസ്റ്റര്‍. 125 ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 34 സെഞ്ചുറികളാണ് ഇദ്ദേഹം നേടിയത്. പിന്നീട്, 2005-ല്‍ 'ക്രിക്കറ്റിന്റെ ദൈവം' എന്നറിയപ്പെടുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ സുനില്‍ ഗവാസ്‌കറിന്റെ റെക്കോര്‍ഡ് മറികടന്നു.

      വെസ്റ്റ് ഇന്‍ഡീസിനെതിരെ 13 സെഞ്ചുറികള്‍:

      1970-80 കാലഘട്ടം വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് ക്രിക്കറ്റില്‍ വളരെ പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷങ്ങളായിരുന്നു. അവരെ തോല്‍പ്പിക്കുക പ്രയാസം നിറഞ്ഞ കടമ്പയായാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, സുനില്‍ ഗവാസ്‌കറിനെ സംബന്ധിച്ചിടത്തോളം റണ്‍സ് നേടുന്ന കാര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു പ്രിയപ്പെട്ട എതിര്‍ ടീം. വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച 27 മാച്ചുകളിലായി 13 സെഞ്ചുറികളാണ് ഈ ഇതിഹാസ താരം അടിച്ചു കൂട്ടിയത്.

      ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരത്തിലേറെ റണ്‍സ്, അതും നാല് തവണ:

      നാല് തവണയാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരത്തിലേറെ റണ്‍സ് സുനില്‍ ഗവാസ്‌കര്‍ നേടിയിട്ടുള്ളത്. ഈ റെക്കോര്‍ഡ് നാല് തവണ കരസ്ഥമാക്കുന്ന ആദ്യ ക്രിക്കറ്റ് താരവും അദ്ദേഹമാണ്.

      സെഞ്ചുറി നേടുന്നതിലെ സ്ഥിരത:

      രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിയതിന്റെ റെക്കോര്‍ഡും സുനില്‍ ഗവാസ്‌കറിന് സ്വന്തം. പോര്‍ട്ട് ഓഫ് സ്പെയ്ന്‍, വാങ്കഡെ സ്റ്റേഡിയങ്ങളില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ വീതം ഇദ്ദേഹം നേടിയിട്ടുണ്ട്.

      ക്യാച്ച് നേടുന്നതില്‍ സെഞ്ചുറി:

      ഗവാസ്‌കര്‍ അതുല്യനായ ഒരു ബാറ്റ്‌സ്മാന്‍ മാത്രമല്ല, സമര്‍ത്ഥനായ ഒരു ഫീല്‍ഡര്‍ കൂടിയായിരുന്നു. വിക്കറ്റ് കീപ്പര്‍മാരെ ഒഴിച്ച് നിര്‍ത്തിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാച്ച് നേടുന്ന കാര്യത്തില്‍ സെഞ്ചുറി തികച്ച കളിക്കാരനാണ് സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 108 ക്യാച്ചുകളാണ് ഇദ്ദേഹം ആകെ നേടിയിട്ടുള്ളത്.
      Published by:Sarath Mohanan
      First published:
      )}