സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ഒരു കവര്‍ ഡ്രൈവ് ബൗണ്ടറി പോലും നേടാതെ സച്ചിന് ഡബിള്‍ സെഞ്ചുറി നേടിയിരുന്നു (241*). കഴിഞ്ഞ 6 ഇന്നിങ്സില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാനാകാതെ പുറത്തായതോടെയാണ് സച്ചിന് ഈ ഐതിഹാസിക ഇന്നിംഗ്സ് കളിച്ചത്.
ഇന്ത്യന്‍ ക്യാപ്റ്റന്റെ സമീപ കാലങ്ങളിലെ പ്രകടനങ്ങള്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിക്കൊണ്ട് വിസ്മയിപ്പിച്ചിരുന്ന കോഹ്ലിക്ക് ഇപ്പോള്‍ സെഞ്ചുറി കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2019ന് ശേഷം കോഹ്ലിയുടെ അക്കൗണ്ടില്‍ ഒരു സെഞ്ചുറി പിറന്നിട്ടില്ല. സെഞ്ച്വറിക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് ഒരു ഫിഫ്റ്റിയടിച്ചിരിക്കുകയാണ്. ലീഡ്സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഏഴു റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ാമത്തെ ഇന്നിങ്സാണ് കോഹ്ലി സെഞ്ച്വറിയില്ലാതെ പിന്നിട്ടിരിക്കുന്നത്.
ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്തുകളില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച് വിക്കറ്റിന് പിന്നില്‍ ക്യാച്ച് നല്കി അദ്ദേഹം പുറത്താകുന്നത് പതിവു കാഴ്ചയായി മാറിയിട്ടുമുണ്ട്. കോഹ്ലി തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോകുന്നതിനിടെ ഇപ്പോളിതാ അദ്ദേഹത്തിന് സുപ്രധാന ഉപദേശം നല്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസ്കര്‍. കോഹ്ലി ഉടന്‍ തന്നെ സച്ചിന് ടെണ്ടുല്‍ക്കറെ വിളിക്കണമെന്നും ഫോം നഷ്ടം മറികടക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നുമാണ് ഗവാസ്കര്‍ നിര്‍ദേശിക്കുന്നത്. സിഡ്നിയില്‍ മുന്‍പ് സച്ചിന് ചെയ്തതു പോലെ താന്‍ കവര്‍ ഡ്രൈവ് കളിക്കില്ലെന്ന് കോഹ്ലി സ്വയം തീരുമാനിക്കണമെന്നും ഇതിനൊപ്പം ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
'കോഹ്ലി പെട്ടെന്ന് തന്നെ സച്ചിന് വിളിച്ച് ഉപദേശം തേടണം. സിഡ്നിയില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ ചെയ്തതുപോലെ കോഹ്ലി ചെയ്യണം. ഞാന്‍ കവര്‍ ഡ്രൈവ് കളിക്കാന്‍ പോകുന്നില്ലെന്ന് സ്വയം പറയുക. 6-7 സ്റ്റമ്പിലേക്ക് വരുന്ന ഡെലിവറികളില്‍ പോലും അദ്ദേഹം പുറത്താകുന്നത് എന്നെ അല്‍പ്പം ആശങ്കപ്പെടുത്തുന്നു. 2014 പോലെ ആവര്‍ത്തിക്കുകയാണ്' - ഗവാസ്കര്‍ പറഞ്ഞു.
2003-04 ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ഒരു കവര്‍ ഡ്രൈവ് ബൗണ്ടറി പോലും നേടാതെ സച്ചിന് ഡബിള്‍ സെഞ്ചുറി നേടിയിരുന്നു (241*). കഴിഞ്ഞ 6 ഇന്നിങ്സില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാനാകാതെ പുറത്തായതോടെയാണ് സച്ചിന് ഈ ഐതിഹാസിക ഇന്നിംഗ്സ് കളിച്ചത്. ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്തുകളില്‍ പല തവണ ആ സീരീസില്‍ സച്ചിന് പുറത്തായിരുന്നു.
കവര്‍ ഡ്രൈവ് കളിക്കുന്ന കാര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളാണെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഈ ഷോട്ട് അത്ര പൂര്‍ണതയോടെ കളിക്കാന്‍ കോഹ്ലിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ കുറച്ച് നാളത്തേക്ക് കവര്‍ ഡ്രൈവ് കളിക്കുന്നത് കോഹ്ലി നിര്‍ത്തിവെക്കണമെന്നാണ് ഗവാസ്കര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്ഥിരം പേടിസ്വപ്നമായ ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്ഡേഴ്സണ് തന്നെയാണ് ഇത്തവണയും കോഹ്ലിക്ക് പുറത്തേക്കു വഴി കാണിച്ചത്. ഇത് ഏഴാം തവണയാണ് കോഹ്ലി ജിമ്മിക്ക് മുന്നില്‍ മുട്ടുമടക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ടു വിക്കറ്റിനു നാലു റണ്‍സെന്ന നിലയില്‍ പതറവെയാണ് രോഹിത് ശര്‍മയ്ക്കു കൂട്ടായി കോഹ്ലി ക്രീസിലെത്തിയത്. ഇത്തവണയെങ്കിലും നായകന്റെ വലിയൊരു ഇന്നിങ്സുമായി അദ്ദേഹം ടീമിനെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.