ആദ്യം അടിച്ചോടിച്ചു, പിന്നെ എറിഞ്ഞിട്ടു; ബാംഗ്ലൂരിനെതിരെ ഹൈദരാബദിന് 118 റണ്‍സിന്റെ കൂറ്റന്‍ ജയം

നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയാണ് മുഹമ്മദ് നബി നാല് വിക്കറ്റുകള്‍ നേടിയത്

News18 Malayalam
Updated: March 31, 2019, 8:06 PM IST
ആദ്യം അടിച്ചോടിച്ചു, പിന്നെ എറിഞ്ഞിട്ടു; ബാംഗ്ലൂരിനെതിരെ ഹൈദരാബദിന് 118 റണ്‍സിന്റെ കൂറ്റന്‍ ജയം
srh
  • Share this:
ഹൈദരാബാദ്: ബെയര്‍‌സ്റ്റോയും വാര്‍ണറും നിറഞ്ഞാടിയ പിച്ചില്‍ റണ്‍ കണ്ടെത്താന്‍ കഴിയാതെ പതറി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. സീസണിലെ ആദ്യ രണ്ടു മത്സരങ്ങലും തോറ്റുതുടങ്ങിയ ബാംഗ്ലൂര്‍ മൂന്നാം മത്സരത്തില്‍ 118 രണ്‍സിന്റെ ദയനീയപരാജയമാണ് ഏറ്റുവാങ്ങിയത്. മുഹമ്മദ് നബി നാലു വിക്കറ്റുളും സന്ദീപ് ശര്‍മ മൂന്നു വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ബാംഗ്ലൂര്‍ 19.5 ഓവറില്‍ 113 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയാണ് മുഹമ്മദ് നബി നാല് വിക്കറ്റുകള്‍ നേടിയത്. സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശര്‍മ 3.5 ഓവറില്‍ 19 റണ്‍ വഴങ്ങിയാണ് മൂന്നു വിക്കറ്റുകള്‍ നേടിയയത്. ശേഷിക്കുന്ന മൂന്ന് താരങ്ങള്‍ റണ്‍ഔട്ടാവുകയായിരുന്നു.

Also Read: ഐപിഎല്ലില്‍ വാര്‍ണറുടെ സ്ഥാനം ഇനി കോഹ്‌ലിക്കൊപ്പം; നേട്ടം സ്വന്തമാക്കിയത് ബാംഗ്ലൂരിനെ 'പഞ്ഞിക്കിട്ട്'

സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകളായിരുന്നു ബാംഗ്ലൂരിന് നഷ്ടമായത്. പാര്‍ഥീവ് പട്ടേല്‍ (11),ഹെറ്റ്‌മെര്‍ (9), ഡി വില്ല്യേഴ്‌സ് (1), വിരാട് കോഹ്‌ലി (3), മോയീന്‍ അലി (2) എന്നിവരാണ് തുടക്കത്തിലെ തോല്‍വി സമ്മതിച്ചത്.

37 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമും 19 റണ്‍സെടുത്ത കൗമാര താരം പ്രയാസ് ബര്‍മനുമാണ് ബാംഗ്ലൂര്‍ നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്ത് നിന്നത്. നേരത്തെ വാര്‍ണറുടെയും ബെയര്‍സ്‌റ്റോയുടെയും സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഹൈരബാദ് 232 റണ്‍സ് നേടിയത്.

56 പന്തില്‍ ബെയര്‍ 114 റണ്‍സെടുത്തപ്പോള്‍ 55 പന്ത് നേരിട്ട് പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണര്‍ 100 റണ്‍സാണ് നേടിയത്. ഇരുവരുടെ ആക്രമണത്തിന് മുന്നില്‍ ബാംഗ്ലൂര്‍ താരങ്ങള്‍ കളി മറക്കുകയായിരുന്നു.

114 റണ്‍സെടുത്ത ബെയര്‍‌സ്റ്റോ മടങ്ങിയതിനു പിന്നാലെയാണ് ബാംഗ്ലൂര്‍ കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തത്. ബെയര്‍ സ്റ്റോയ്ക്ക് പുറമെ 3 പന്തില്‍ 9 റണ്‍സെടുത്ത വിജയ് ശങ്കറിന്റെ വിക്കറ്റാണ് ഓറഞ്ച് പടയ്ക്ക് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 185 റണ്‍സ് ചേര്‍ത്ത ശേഷമായിരുന്നു ഹൈദരാബാദിന്റെ ഓപ്പണിങ് സഖ്യം പിരിയുന്നത്.

First published: March 31, 2019, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading