ധവാന് പുറമേ സാഹയെയും കൈവിട്ട് ഹൈദരാബാദ്; സണ്‍റൈസേഴ്‌സ് ഒഴിവാക്കിയത് 9 താരങ്ങളെ

News18 Malayalam
Updated: November 15, 2018, 9:22 PM IST
ധവാന് പുറമേ സാഹയെയും കൈവിട്ട് ഹൈദരാബാദ്; സണ്‍റൈസേഴ്‌സ് ഒഴിവാക്കിയത് 9 താരങ്ങളെ
  • Share this:
ഹൈദരാബാദ്: 2019 ഐപിഎല്ലിനു മുന്നോടിയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുറത്താക്കിയത് വൃദ്ധിമാന്‍ സാഹയും സച്ചിന്‍ ബേബിയും ഉള്‍പ്പെടെയുള്ള താരങ്ങളെ. സൂപ്പര്‍ താരം ശിഖര്‍ ധവാനെ നേരത്തെ ഡല്‍ഹിക്ക് കൈമാറിയതിനു പിന്നാലെയാണ് സാഹയെയും വിന്‍ഡീസ് നായകന്‍ ബ്രാത്‌വൈറ്റും ഉള്‍പ്പെടെയുള്ളവരെയും ടീം പുറത്താക്കിയത്.

ഡല്‍ഹിയില്‍ നിന്നും എത്തിയ അഭിഷേക് ശര്‍മ്മ, ഷബാദ് നദീം , വിജയ് ശങ്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 17 താരങ്ങളെ ഹൈദരാബാദ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. മലയാളി താരം ബേസില്‍ തമ്പിയും ഹൈദരാബാദ് നിലനിര്‍ത്തിയവരില്‍ ഉള്‍പ്പെടുന്നുണ്ട്.

ഐപിഎല്‍ 2019: കൊല്‍ക്കത്ത ഒഴിവാക്കിയത് എട്ടുപേരെ

ഹൈദരാബാദിന്റെ താരങ്ങള്‍: ബേസില്‍ തമ്പി, ഭൂവനേശ്വര്‍ കുമാര്‍, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, നടരാജന്‍, റിക്കി ഭൂയി, സന്ദീപ് ശര്‍മ, ഗോസ്വാമി, സിദ്ധാര്‍ത്ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, യൂസഫ് പത്താന്‍, ബില്ലി, ഡേവിഡ് വാര്‍ണര്‍, വില്ല്യംസണ്‍, നബി, റാഷിദ് ഖാന്‍, ഷാകിബ് അല്‍ ഹസന്‍, അഭിഷേക് ശര്‍മ്മ, ഷബാദ് നദീം , വിജയ് ശങ്കര്‍.

'അവിശ്വസനീയം'; മൂന്ന് സൂപ്പര്‍ താരങ്ങളെ പുറത്താക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്


കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍: സച്ചിന്‍ ബേബി, തന്മയ് അഗര്‍വാള്‍, വൃദ്ധിമാന്‍ സാഹ, ക്രിസ് ജോര്‍ദാന്‍, ബ്രാത്‌വൈറ്റ്, അലക്‌സ് ഹൈല്‍സ്, ബിപുല്‍ ശര്‍മ, മെഹ്ദി ഹസന്‍, ശിഖര്‍ ധവാന്‍.

First published: November 15, 2018, 8:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading