ഇന്റർഫേസ് /വാർത്ത /Sports / ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

sreesanth

sreesanth

വിലക്ക് ഭാഗികമായാണ് കോടതി നീക്കിയത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. വിലക്ക് ഭാഗികമായാണ് കോടതി നീക്കിയത്. വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുന:പരിശോധിക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അച്ചടക്ക നടപടിയും ക്രിമിനല്‍ കുറ്റവും രണ്ടാണെന്നാണ് കോടതി. നേരത്തെ വിചാരണ കോടതി ഒത്തുകളി കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തമാക്കിയിരുന്നു.

  Also Read: തോല്‍വിക്കിടയിലും തലയുയര്‍ത്തി രോഹിത്; മറികടന്നത് ധോണിയെയും സച്ചിനെയും

  ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനത്തിന് എതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. 2013ലെ ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ശ്രീശാന്ത് ഒത്തു കളിച്ചതിന് തെളിവുണ്ടെന്നാണ് ഹര്‍ജിയെ എതിര്‍ത്ത് ബിസിസിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

  എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്നും ഭീഷണിപ്പെടുത്തിയാണ് പോലീസ് തന്റെ ആദ്യ കുറ്റസമ്മത മൊഴി ലഭ്യമാക്കിയതെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം.

  നേരത്തെ ഒത്തുകളി വിവാദവുമായി ജയിലിടയ്ക്കപ്പെട്ടിരുന്ന താരത്തെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ താരത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, കെഎം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

  First published:

  Tags: Indian cricket, Indian cricket team, Sreesanth, Supreme court