• HOME
  • »
  • NEWS
  • »
  • sports
  • »
  • Suresh Gopi |സുരേഷ് ഗോപിക്ക് ജേഴ്‌സി സമ്മാനിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്; നന്ദി അറിയിച്ച് താരം

Suresh Gopi |സുരേഷ് ഗോപിക്ക് ജേഴ്‌സി സമ്മാനിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്; നന്ദി അറിയിച്ച് താരം

ടീമിന്റെ ഭാവിക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന താരം ജേഴ്സിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. എസ്.ജി 250 എന്നാണ് ജേഴ്സിയില്‍ എഴുതിയിരിക്കുന്നത്.

  • Share this:
ഇത്തവണത്തെ ഐപിഎല്‍ സീസണിലൂടെ ചരിത്രനേട്ടമാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളിയുടെ നേതൃത്വത്തില്‍ ഒരു ഐപിഎല്‍ ടീം ഫൈനലില്‍ എത്തി. ഫൈനലില്‍ ഗുജറാത്തിനോട് പൊരുതിതോറ്റെങ്കിലും കായിക പ്രേമികള്‍ നിറഞ്ഞ കൈയടി നല്‍കിയാണ് സഞ്ജുവിനെയും സംഘത്തെയും ആരാധകര്‍ വരവേറ്റത്.

ഇപ്പോഴിതാ സഞ്ജുവിനെയും രാജസ്ഥാന്‍ റോയല്‍സ് ടീമിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സുരേഷ് ഗോപിക്ക് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ജേഴ്സി അയച്ചുകൊടുത്തിരുന്നു. രാജസ്ഥാന്‍ ഫ്രാഞ്ചൈസിക്കുള്ള നന്ദിയും നടന്‍ അറിയിച്ചു. ടീമിന്റെ ഭാവിക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന താരം ജേഴ്സിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. എസ്.ജി 250 എന്നാണ് ജേഴ്സിയില്‍ എഴുതിയിരിക്കുന്നത്.


സിനിമാ ജീവിതത്തില്‍ 250 ചിത്രങ്ങള്‍ പിന്നിട്ടിരിക്കുകയാണ് സുരേഷ് ഗോപി. ഇതിനോടുള്ള ആദരസൂചകമാണ് എസ്.ജി 250. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന 'ഒറ്റക്കൊമ്ബന്‍' ആണ് സുരേഷ് ഗോപിയുടെ 250ആം ചിത്രം. എസ്.ജി 250 എന്ന പേരിലാണ് ചിത്രം ശ്രദ്ധ നേടിയത്.
Published by:Sarath Mohanan
First published: