ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗില്‍ കളിക്കാന്‍ അനുവദിക്കണം; നിർദേശവുമായി ഇര്‍ഫാന്‍ പഠാനും സുരേഷ് റെയ്നയും

ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും തമ്മില്‍ നടത്തിയ ലൈവ് ചാറ്റില്‍ ആണ് ബി.സി.സി.ഐയോട് താരങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്

News18 Malayalam | news18india
Updated: May 10, 2020, 9:17 AM IST
ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗില്‍ കളിക്കാന്‍ അനുവദിക്കണം; നിർദേശവുമായി ഇര്‍ഫാന്‍ പഠാനും സുരേഷ് റെയ്നയും
Suresh Raina and Irfan Pathan
  • Share this:
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിദേശ ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ താരം സുരേഷ് റെയ്നയും മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇര്‍ഫാന്‍ പഠാനും. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും തമ്മില്‍ നടത്തിയ ലൈവ് ചാറ്റില്‍ ആണ് ബി.സി.സി.ഐയോട് താരങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്.

താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി രണ്ട് വിദേശ ലീഗുകളില്‍ എങ്കിലും താരങ്ങളെ കളിക്കാന്‍ അനുവദിക്കണമെന്ന് റെയ്ന പറഞ്ഞു. മിക്ക അന്താരാഷ്ട്ര താരങ്ങളും ഇത്തരത്തിലുള്ള ലീഗുകളില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് തിരിച്ചുവരവ് നടത്തിയിട്ടുള്ളതെന്നും റെയ്ന പറഞ്ഞു.

TRENDING:'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ[NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]മോ​സ്ക്കോ​യി​ലെ കോ​വി​ഡ് 19 ചികിത്സ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; രോ​ഗി​ മ​രി​ച്ചു [NEWS]
നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം മാത്രമേ വിദേശ ലീഗുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാറുള്ളൂ. ഇത്തരത്തില്‍ യുവരാജ് സിംഗ് ഗ്ലോബല്‍ കാനഡ ടി20യില്‍ കളിച്ചിരുന്നു. 30 വയസ്സ് കഴിഞ്ഞ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കില്‍ വിദേശ ലീഗുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ഇര്‍ഫാന്‍ പഠാനും പറഞ്ഞു.
First published: May 10, 2020, 9:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading