നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Suresh Raina| അമ്മാവൻ കൊല്ലപ്പെട്ടു; ബന്ധുവും മരണപ്പെട്ടു; കുടുംബത്തിലുണ്ടായ ദുരന്തം വ്യക്തമാക്കി സുരേഷ് റെയ്ന

  Suresh Raina| അമ്മാവൻ കൊല്ലപ്പെട്ടു; ബന്ധുവും മരണപ്പെട്ടു; കുടുംബത്തിലുണ്ടായ ദുരന്തം വ്യക്തമാക്കി സുരേഷ് റെയ്ന

  പഞ്ചാബിലെ പത്താൻകോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടിൽ കവർച്ചാ സംഘം നടത്തിയ ആക്രമണത്തെ കുറിച്ച് വാർത്ത വന്നിരുന്നു.

  raina

  raina

  • Share this:
   ഐപിഎല്ലിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഐപിഎൽ ഉപേക്ഷിക്കുന്നുവെന്നായിരുന്നു റെയ്ന വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ നിരവധി ഊഹാപോഹങ്ങളും ഉയർന്നു.

   ഇതോടെ കുടുംബത്തിനുണ്ടായ അതിദാരുണമായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് റെയ്ന. ട്വിറ്ററിലൂടെയാണ് റെയ്ന ഇക്കാര്യം വ്യക്തമാക്കിയത്.

   ക്രൂരമായ ആക്രമണമാണ് പഞ്ചാബിലെ തന്റെ കുടുംബത്തിന് നേരെ ഉണ്ടായതെന്ന് റെയ്ന പറയുന്നു. റെയ്നയുടെ അമ്മാവൻ അതിക്രൂരമായി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ബന്ധുവും മരണപ്പെട്ടു. റെയ്നയുടെ അമ്മായിയും രണ്ട് ബന്ധുക്കളും ഗുരുതരാവസ്ഥയിലാണ്.

   പഞ്ചാബിലെ പത്താൻകോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടിൽ കവർച്ചാ സംഘം നടത്തിയ ആക്രമണത്തെ കുറിച്ച് വാർത്ത വന്നിരുന്നു. ഇക്കാര്യമാണ് റെയ്ന സ്ഥിരീകരിച്ചിരിക്കുന്നത്. റെയ്നയുടെ പിതാവിന്റെ സഹോദരിയും കുടുംബവുമാണ് തരിയൽ ഗ്രാമത്തിൽ താമസിക്കുന്നത്. ഇവർക്ക് നേരെ കവർച്ചാ സംഘം ആക്രമണം നടത്തുകയായിരുന്നു.


   ഓഗസ്റ്റ് 19-ന് അർധരാത്രിയായിരുന്നു ആക്രമണമുണ്ടായത്. അക്രമണത്തിൽ പിതൃസഹോദരി ആശാ ദേവിയുൾപ്പടെ കുടുംബാംഗങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ റെയ്നയുടെ അമ്മവാൻ അശോക് കുമാറാണ് മരിച്ചത്.


   ആ രാത്രി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ആരാണ് അക്രമത്തിന് പിന്നിലെന്നും അറിയില്ല. പഞ്ചാബ് പൊലീസ് എത്രയും വേഗം അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ട്വീറ്റിൽ റെയ്ന ആവശ്യപ്പെടുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനോടും റെയ്ന ഇക്കാര്യം അഭ്യർത്ഥിച്ചിട്ടുണ്ട്.

   വ്യക്തിപരമായ കാരണങ്ങളാൽ റെയ്ന നാട്ടിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹത്തിനും കുടുംബത്തിനും പൂർണ പിന്തുണ നൽകുന്നുവെന്നുമായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചിരുന്നത്. എന്നാൽ കാരണം എന്താണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതോടെ നിരവധി അഭ്യൂഹങ്ങളും റെയ്നയുടെ പിന്മാറ്റത്തെ കുറിച്ച് ഉണ്ടായി. ഇതിനിടയിലാണ് റെയ്ന കുടുംബത്തിനുണ്ടായ ദുരന്തത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
   Published by:Naseeba TC
   First published:
   )}