നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അവന് കുറച്ചു കൂടി സമയം നല്‍കണം', കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് പിന്തുണച്ച് സുരേഷ് റെയ്‌ന

  'അവന് കുറച്ചു കൂടി സമയം നല്‍കണം', കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് പിന്തുണച്ച് സുരേഷ് റെയ്‌ന

  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക.

  വിരാട് കോഹ്ലി

  വിരാട് കോഹ്ലി

  • Share this:
   ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനമുള്ള വ്യക്തിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. എം എസ് ധോണി വിരമിച്ചതിന് ശേഷം വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം വിദേശത്തും സ്വദേശത്തുമായി മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുമ്പോഴും ഐ സി സിയുടെ ഒരു പ്രധാന ട്രോഫി ഇന്ത്യക്ക് സ്വപ്നം മാത്രമായി തുടരുകയാണ്.

   പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീട പ്രതീക്ഷകളും കൈവിട്ടതോടെ കോഹ്ലി ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങളുടെ നടുവിലാണ്. ഇന്ത്യന്‍ ടീമിലും സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ട് വരണമെന്നാണ് ബഹുഭൂരിഭാഗം ആളുകളുടെയും ആവശ്യം. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ ടി20 ടീമിന്റെ നായക സ്ഥാനം രോഹിത് ശര്‍മയ്ക്ക് നല്‍കണമെന്നാണ് ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നത്. എന്നാലിപ്പോള്‍ കോഹ്ലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. കോഹ്ലിക്ക് ഇനിയും സമയം നല്‍കണമെന്നാണ് റെയ്ന പറയുന്നത്. ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തുന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

   'നായകനെന്ന നിലയില്‍ കോഹ്ലിക്ക് ഇനിയും സമയം നല്‍കണം. ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് അവന്‍. മികച്ച ക്യാപ്റ്റനുകൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകും കോഹ്ലി എത്രത്തോളം മികച്ചവനാണെന്ന്. ഐ സി സി കിരീടങ്ങള്‍ സ്വന്തമാക്കുക എളുപ്പമല്ല. ഐപി എല്‍ കിരീടം പോലും കോഹ്ലി നേടിയിട്ടില്ല. അദ്ദേഹത്തിന് കുറച്ചുകൂടെ സമയം നല്‍കണം.'- റെയ്ന വിശദമാക്കി.

   നീണ്ട എട്ട് വര്‍ഷമായി ഇന്ത്യക്ക് ഐ സി സിയുടെ പ്രധാന ട്രോഫിയില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല. 2013ല്‍ ധോണി നായകനായിരിക്കെ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയത്. ഒരു തോല്‍വിയുടെ പേരില്‍ വിരാട് കോഹ്ലിയെ പോലെയൊരു താരത്തെ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത് ക്രിക്കറ്റിനോട് തന്നെ നമ്മള്‍ ചെയ്യുന്ന ക്രൂരതയാണെന്നെല്ലാം അഭിപ്രായപ്പെട്ടുകൊണ്ട് ഒട്ടേറെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. കുറേ നാളുകളായി കോഹ്ലിയുടെ അക്കൗണ്ടില്‍ സെഞ്ച്വറികളും പിറന്നിട്ടില്ല.

   ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിക്കൊണ്ട് വിസ്മരിപ്പിച്ചിരുന്ന കോഹ്ലിക്ക് ഇപ്പോള്‍ സെഞ്ചുറി കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2019ന് ശേഷം കോഹ്ലിയുടെ അക്കൗണ്ടില്‍ ഒരു സെഞ്ചുറി പിറന്നിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഉയര്‍ന്ന സ്‌കോറുകള്‍ നേടാന്‍ കഴിയുന്നുണ്ടെങ്കിലും സെഞ്ചുറി തികയ്ക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. അര്‍ദ്ധസെഞ്ച്വറികള്‍ സെഞ്ച്വറി ആക്കാന്‍ താരത്തിന് സാധിക്കുന്നില്ല. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ചുറികളാണ് താരം പോക്കറ്റിലാക്കിയിട്ടുള്ളത്.
   Published by:Sarath Mohanan
   First published:
   )}