പരിശീലനകന്റെ വേഷമണിയാനൊരുങ്ങി സുരേഷ് റെയ്ന; ജമ്മുകശ്മീരിൽ ക്രിക്കറ്റ് അക്കാദമി ആരംഭിക്കും

വിദ്യാഭ്യാസത്തിലൂടെയും കായിക പരിശീലനവും വഴി ജമ്മു കശ്മീരിലെ യുവാക്കൾക്ക് പുതിയ ദിശ തെളിയിക്കുമെന്ന് ഗവർണർ മനോജ് സിൻഹ

News18 Malayalam | news18-malayalam
Updated: September 19, 2020, 3:26 PM IST
പരിശീലനകന്റെ വേഷമണിയാനൊരുങ്ങി സുരേഷ് റെയ്ന; ജമ്മുകശ്മീരിൽ ക്രിക്കറ്റ് അക്കാദമി ആരംഭിക്കും
Suresh Raina
  • Share this:
രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച സുരേഷ് റെയ്ന പുതിയ ഇന്നിങ്സിന് തുടക്കമിടാൻ ഒരുങ്ങുന്നു. ഇത്തവണ പരിശീലകന്റെ റോളിലാണ് താരം എത്തുക. വളർന്നു വരുന്ന പ്രതിഭകൾക്ക് ക്രിക്കറ്റിൽ പരിശീലനം നൽകുകയാണ് റെയ്നയുടെ ലക്ഷ്യം.

ഇതിനായി ജമ്മു കശ്മീരിൽ സുരേഷ് റെയ്ന ക്രിക്കറ്റ് അക്കാദമി ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി റെയ്ന ചർച്ച നടത്തി.

You may also like:IPL 2020| കോഹ്ലിയിലേക്ക് വെറും 43 റൺസ് ദൂരം; രോഹിത് ശർമ റെക്കോർഡ് ഭേദിക്കുന്ന നിമിഷത്തിന് കാത്ത് ആരാധകർ

റെയ്നയുടെ സ്വപ്നത്തിന് ഗവർണർ പച്ചക്കൊടി നൽകിയതോടെ കശ്മീർ ഡിവിഷനിൽ അഞ്ചും ജമ്മുവിൽ അഞ്ചും അക്കാദമികൾ ആരംഭിക്കും.


കേന്ദ്ര ഭരണ പ്രദേശത്തെ വിദൂര ഗ്രാമങ്ങളിലുള്ള കുട്ടികൾക്കായിരിക്കും റെയ്നയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് പരിശീലനം നൽകുക. സെലക്ഷനിലൂടെയായിരിക്കും പുതിയ താരങ്ങളെ കണ്ടെത്തുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുമെന്നും മികച്ച കായിക താരങ്ങളാക്കി വളർത്തിയെടുക്കുമെന്നും റെയ്ന അറിയിച്ചു.

വിദ്യാഭ്യാസത്തിലൂടെയും കായിക പരിശീലനവും വഴി ജമ്മു കശ്മീരിലെ യുവാക്കൾക്ക് പുതിയ ദിശ തെളിയിക്കുമെന്ന് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
Published by: Naseeba TC
First published: September 19, 2020, 3:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading