മുംബൈ: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അജിങ്ക്യാ രാഹനയെയും യുവതാരം ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്താത്തതിനെതിരെ മുന്‍ നായകന് സൗരവ് ഗാംഗുലി. ഇരുവരെയും ടീമിലുള്‍പ്പെടുത്താത്തത് അത്ഭുതപ്പെടുത്തിയെന്നാണ് ദാദ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ എ ടീമില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗില്‍ സീനിയര്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്ടര്‍മാര്‍ താരത്തെ പരിഗണിച്ചില്ല. ഇതാണ് ഗാംഗുലി ചോദ്യം ചെയ്തത്. 'ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റും കളിക്കാനാവുന്ന താരങ്ങള്‍ വിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ഏകദിന ടീമില്‍ ശുഭ്മാന്‍ ഗില്ലിനേയും അജിന്‍ക്യ രഹാനയേയും ഒഴിവാക്കിയത് അത്ഭുതപ്പെടുത്തുന്നു.' ദാദ ട്വീറ്റ് ചെയ്തു.
ടീമിലെത്തുമെന്ന് കരുതിയിരുന്നെന്നും പക്ഷെ നിരാശയില്ലെന്നും നേരത്തെ ശുഭ്മാന്‍ ഗില്ലും പ്രതികരിച്ചിരുന്നു. നിരാശയുണ്ടെങ്കിലും അത് ആലോചിച്ച സമയം കളയില്ലെന്നും മികച്ച പ്രകടനം നടത്തി സെലക്ടര്‍മാരെ ആകര്‍ഷിക്കുമെന്നുമായിരുന്നു പത്തൊമ്പതുകാരനായ താരം പറഞ്ഞത്.
കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് 700 റണ്‍സായിരുന്നു താരം അടിച്ചെടുത്ത്. കരിയറിലെ മികച്ച സ്കോറായ 268 റണ്‍സും താരം ഇതിനിടെ കണ്ടെത്തി. ഒമ്പതു ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 77.78 ശരാശരിയില്‍ 1,089 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുള്ളത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.