• HOME
  • »
  • NEWS
  • »
  • sports
  • »
  • ഐസിസി ടി-20 റാങ്കിങ്ങിൽ ഒന്നാമൻ സൂര്യകുമാർ യാദവ് തന്നെ; അർ‌ഷ്ദീപും ചഹലും പട്ടികയിൽ

ഐസിസി ടി-20 റാങ്കിങ്ങിൽ ഒന്നാമൻ സൂര്യകുമാർ യാദവ് തന്നെ; അർ‌ഷ്ദീപും ചഹലും പട്ടികയിൽ

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

  • Last Updated :
  • Share this:
    ന്യൂസിലന്റിനെതിരായ മത്സരത്തിനു ശേഷം, ഐസിസിയുടെ ടി-20 ബാറ്റിങ് റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ഈ മൽസരത്തിൽ പുറത്താകാതെ 111 റൺസ് നേടിയ ഇന്നിംഗ്‌സാണ് 31 റേറ്റിംഗ് പോയിന്റുകൾ നേടാൻ സൂര്യകുമാറിനെ സഹായിച്ചത്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ മുഹമ്മദ് റിസ്‌വാന്‍ ആണ് രണ്ടാം സ്ഥാനത്ത്.

    ചൊവ്വാഴ്ച നേപ്പിയറിൽ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി-20യിൽ 59 റൺസ് നേടിയ ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവെ ആണ് മൂന്നാം സ്ഥാനത്ത്. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഈ നേട്ടം. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മർക്രം ആണ് അ‍ഞ്ചാം സ്ഥാനത്തുള്ളത്.

    ന്യൂസിലൻഡിനെതിരായ മൽസരത്തിൽ മുപ്പത് റൺസുമായി പുറത്താകാതെ നിന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പട്ടികയിൽ അൻപതാം സ്ഥാനത്തുണ്ട്. ശ്രീലങ്കയുടെ ദസുൻ ഷനകയും ഹർദികിനൊപ്പം അൻപതാം സ്ഥാനത്താണ്.

    ഖത്തറിലെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല; ലോകകപ്പിൽ ജർമനിയെ വീഴ്ത്തി ജപ്പാൻ
    ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ രണ്ട് സ്ഥാനങ്ങൾ മുന്നിലെത്തി ഇപ്പോൾ 11-ാം സ്ഥാനത്തുണ്ട്. വളർന്നുവരുന്ന താരം അർഷ്ദീപ് സിംഗ് 21-ാം സ്ഥാനത്താണ്. ലെഗ്സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പട്ടികയിൽ 40-ാം സ്ഥാനത്തെത്തി.

    ഏകദിനത്തിലെ ടീമുകളുടെ കാര്യമെടുത്താൽ ന്യൂസിലൻഡ് ആണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഇം​ഗ്ലണ്ടും മൂന്നാമത് ഇന്ത്യയുമാണ്. ഏകദിനത്തിലെ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ പാക് താകം ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്. മുൻ ലോക ഒന്നാം നമ്പർ താരം ഡേവിഡ് വാർണർ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

    ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടിയ പ്രകടനത്തിനു ശേഷമാണ് ഈ നേട്ടം. വാർണറുടെ സെഞ്ചുറിയുടെ കൂടി പിൻബലത്തിലാണ് ഓസ്ട്രേലിയ 3-0 ന് പരമ്പര സ്വന്തമാക്കിയത്. വാർണറിന്റെ ഓപ്പണിംഗ് പങ്കാളിയായ ട്രാവിസ് ഹെഡ് സീരീസ് ഫൈനലിൽ 152 റൺസ് നേടിയിരുന്നു. ഈ നേട്ടത്തോടെ അദ്ദേ​ഹം 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പട്ടികയിൽ 30-ാം സ്ഥാനത്തെത്തി.

    സ്റ്റീൽ സ്റ്റീവ് സ്മിത്ത് മൂന്ന് മത്സരങ്ങളിൽ നിന്ന് 195 റൺസ് നേടി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ നിന്ന് ആദ്യ 100ൽ എത്തിയവരിൽ ഡേവിഡ് മലനും ഫിൽ സാൾട്ടും ഉണ്ട്.

    ഏകദിന റാങ്കിങ്ങിൽ ബൗളർമാരുടെ പട്ടികയിൽ ഇടങ്കയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി, ലെഗ്സ്പിന്നർ ആദം സാമ്പ എട്ട് സ്ഥാനങ്ങൾ ഉയർന്ന് ഏഴാം സ്ഥാനത്തെത്തിയപ്പോൾ പാറ്റ് കമ്മിൻസ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തി.
    Published by:Naseeba TC
    First published: