നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സൂര്യകുമാർ യാദവ് വീണ്ടും ടെസ്റ്റ് ടീമിലേക്ക്? ടീമിനൊപ്പം ചേരാൻ നിർദേശം നൽകി ബിസിസിഐ - റിപ്പോർട്ട്

  സൂര്യകുമാർ യാദവ് വീണ്ടും ടെസ്റ്റ് ടീമിലേക്ക്? ടീമിനൊപ്പം ചേരാൻ നിർദേശം നൽകി ബിസിസിഐ - റിപ്പോർട്ട്

  31 വയസ്സുകാരനായ താരം ഈ വർഷമാണ് ഇന്ത്യക്ക് വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറിയെങ്കിലും ടെസ്റ്റിൽ അരങ്ങേറ്റം നടത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല.

  Suryakumar Yadav

  Suryakumar Yadav

  • Share this:
   മുംബൈ താരം സൂര്യകുമാർ യാദവിനെ (Suryakumar Yadav) ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് (Indian Test team) മടക്കി വിളിച്ചതായി സൂചന. ന്യൂസിലൻഡിനെതിരെ  നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള (IND vs NZ Test series) ടീമിൽ താരത്തെയും ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ താരം കളിച്ചിരുന്നെങ്കിലും ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ കാൺപൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള ടീമിൽ താരവും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. സൂര്യകുമാറിനോട് കാൺപൂരിലെത്തി ടീമിനൊപ്പം ചേരാൻ ബിസിസിഐ (BCCI) നിർദേശം നൽകിയതായാണ് അറിയാൻ കഴിയുന്നത്.

   31 വയസ്സുകാരനായ താരം ഈ വർഷമാണ് ഇന്ത്യക്ക് വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിലൂടെയാണ് താരം രാജ്യത്തിനായി അരങ്ങേറിയത്. തൊട്ടുപിന്നാലെ ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിലൂടെയാണ് താരം ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ നടന്ന ടി20 ലോകകപ്പിലും താരം ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നു.

   പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയെങ്കിലും ഇതുവരെ രാജ്യാന്തര തലത്തിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉൾപ്പെട്ടിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.   Also read- SL vs WI | നന്നായി ബാറ്റ് ചെയ്യുമ്പോൾ ഔട്ടാവുന്നത് എന്തൊരു കഷ്ടമാണ്; ശ്രീലങ്കൻ ബാറ്ററുടെ ഹിറ്റ് വിക്കറ്റ് - വൈറൽ വീഡിയോ

   ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ ജയ്‌പ്പൂരിൽ നടന്ന ഒന്നാം ടി20 മത്സരത്തിൽ 40 പന്തിൽ 62 റൺസെടുത്ത സൂര്യകുമാർ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും നേടിയിരുന്നു. പിന്നീടുള്ള മത്സരങ്ങളിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യൻ ടീമിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടീമിലെ വിശ്വസ്തനായ താരമായി മാറാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

   Also read- Sachin Tendulkar | ജര്‍മന്‍ ഷെപ്പേര്‍ഡിന്റെ 'ഷാര്‍പ്പ് ബോള്‍ ക്യാച്ചിങ്ങ് സ്‌കില്‍സ്'; വീഡിയോ പങ്കുവെച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

   ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള താരമാണ് സൂര്യകുമാർ യാദവ്. ഇതുവരെ 77 മത്സരങ്ങൾ കളിച്ചിട്ടുള്ള സൂര്യ 44.00 ശരാശരിയിൽ 14 സെഞ്ചുറികളും 26 അർധസെഞ്ചുറികളും ഉൾപ്പെടെ 5356 റൺസാണ് നേടിയിട്ടുള്ളത്.

   Summary - Suryakumar Yadav asked to join the Indian test squad for the series against New Zealand - report
   Published by:Naveen
   First published:
   )}