നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടി20: സൂര്യകുമാർ യാദവിന്റെ പുറത്താകൽ; വിമർശനം ശക്തം

  ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടി20: സൂര്യകുമാർ യാദവിന്റെ പുറത്താകൽ; വിമർശനം ശക്തം

  ഇന്നലെയാണ് ആദ്യമായി സൂര്യകുമാറിന് ഇന്ത്യൻ ജേഴ്സിയിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. താരത്തിന്റെ അർദ്ധസെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഉയർന്ന സ്കോറിലെത്തിയത്.

  Suryakumar Yadav

  Suryakumar Yadav

  • Share this:
   അഹമ്മദാബാദ്: ഇന്നലെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നിർണായകമായ നാലാം മത്സരത്തിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവിന്റെ പുറത്താകൽ ക്രിക്കറ്റ് ലോകത്ത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. നാലാം മത്സരത്തിൽ പരമ്പര നില നിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സൂര്യകുമാർ യാദവായിരുന്നു കളിയിലെ താരം.

   Also Read- India Vs England T20 | പരമ്പര കൈവിടാതെ ഇന്ത്യ; നാലാം ടി 20യിൽ എട്ട് റൺസിൻ്റെ വിജയം

   ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലൂടെ സൂര്യകുമാർ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്നലെയാണ് ആദ്യമായി സൂര്യകുമാറിന് ഇന്ത്യൻ ജേഴ്സിയിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. താരത്തിന്റെ അർദ്ധസെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഉയർന്ന സ്കോറിലെത്തിയത്. ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യക്കായി മൂന്നാമതായി ക്രീസിലെത്തിയ താരം വെറും31 പന്തിൽ 6 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 57 റൺസ് നേടിയാണ് പുറത്തായത്. തകർപ്പൻ ഫോമിലായിരുന്ന സൂര്യകുമാർ, സാം കറൻ എറിഞ്ഞ 14ആം ഓവറിലെ രണ്ടാം പന്തിലാണ് വിവാദ ക്യാച്ചിലൂടെ പുറത്തായത്.

   Also Read- വിവാഹത്തെക്കുറിച്ച് ഉപദേശം തേടിയ ബുമ്രയോട് യുവരാജ് സിംഗ് പറഞ്ഞത്

   സൂര്യകുമാർ ഫൈൻ ലെഗിലേക്ക് പായിച്ച പന്ത് തകർപ്പൻ പ്രകടനത്തിലൂടെ ഡേവിഡ് മലാൻ ക്യാച്ചാക്കി മാറ്റി. വിക്കറ്റെന്ന് സോഫ്റ്റ്‌ സിഗ്നൽ നൽകിയ ഫീൽഡ് അമ്പയർ സംശയം ഉണ്ടായിരുന്നത് കൊണ്ട് അന്തിമ തീരുമാനം മൂന്നാം അമ്പയർക്കു കൈ മാറുകയായിരുന്നു. ഏറെ നേരം വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം അത് വിക്കറ്റാണെന്ന് മൂന്നാം അമ്പയർ വിധിയെഴുതി. വിരേന്ദർ ശർമയായിരുന്നു ഇന്നലത്തെ കളിയിലെ മൂന്നാം അമ്പയർ. വിവാദ തീരുമാനത്തിലൂടെ ഇപ്പോൾ പ്രതികൂട്ടിലായിരിക്കുകയാണ് വിരേന്ദർ ശർമ.

   Also Read- സിംബാബ്‍വേയ്ക്കെതിരെ 48 റൺസിന്റെ തകർപ്പൻ വിജയവുമായി അഫ്ഗാനിസ്ഥാൻ

   പന്ത് നിലത്തു മുട്ടുന്നത് വ്യക്തമായി വിഡിയോയിൽ ദൃശ്യമായിരുന്നിട്ടും വിപരീത തീരുമാനമെടുത്ത മൂന്നാം അമ്പയർക്കെതിരെ വിമർശനങ്ങളുമായി ധാരാളം പ്രമുഖർ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പ്രതിഷേധം പ്രകടമാക്കി. ഇന്ത്യൻ ക്രിക്കറ്റിലെ ട്രോൾ രാജാക്കന്മാരായ വിരേന്ദർ സേവാഗും വസ്സിം ജാഫറും സംഭവത്തിനെതിരെ രംഗത്തെത്തി. കൂടാതെ വി വി എസ് ലക്ഷ്മൺ, സഞ്ജയ്‌ മഞ്ജരേക്കർ, ആകാശ് ചോപ്ര എന്നിവരും പ്രതിഷേധത്തിൽ പങ്കുചേർന്നു.

   ഇന്ത്യൻ ജേഴ്സിയിൽ നേരിട്ട ആദ്യ പന്ത് തന്നെ ജോഫ്ര ആർച്ചറിനെ സിക്സർ പറത്തിയാണ് സൂര്യകുമാർ തന്റെ കരിയർ തുടങ്ങിയിരിക്കുന്നത്. ടി20ക്ക് ശേഷമുള്ള ഏകദിന പരമ്പരയിലേക്കും താരത്തെ പരിഗണിച്ചേക്കും. തന്റെ രാജ്യത്തിനു വേണ്ടി കളിക്കുന്നതും മത്സരങ്ങൾ ജയിക്കാനാകുന്നതും എപ്പോഴും സ്വപ്നം കാണുന്ന കാര്യമാണെന്നും സൂര്യകുമാർ മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ പറഞ്ഞു.

   News summary: Suryakumar Yadav’s controversial dismissal sparks debate among the cricket fans.
   Published by:Rajesh V
   First published:
   )}