നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • രണ്ടാം നിര ടീമിനെ അയച്ചുവെന്ന രണതുംഗയുടെ പരാമര്‍ശം ഇന്ത്യന്‍ താരങ്ങള്‍ ഗൗനിക്കുന്നില്ലെന്ന് സൂര്യകുമാര്‍ യാദവ്

  രണ്ടാം നിര ടീമിനെ അയച്ചുവെന്ന രണതുംഗയുടെ പരാമര്‍ശം ഇന്ത്യന്‍ താരങ്ങള്‍ ഗൗനിക്കുന്നില്ലെന്ന് സൂര്യകുമാര്‍ യാദവ്

  ടീമിലാരും ഇതിനെക്കുറിച്ച് ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നും ശ്രദ്ധ പരിശീലനത്തില്‍ മാത്രമാണെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

  സൂര്യകുമാർ യാദവ്

  സൂര്യകുമാർ യാദവ്

  • Share this:
   മികവുറ്റ ഒരു കൂട്ടം യുവ പ്രതിഭകളാല്‍ സമ്പന്നമായ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോഴിതാ ഒരേ സമയം രണ്ട് രാജ്യങ്ങളില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി നിലവില്‍ ഇംഗ്ലണ്ടിലാണ്. അതേസമയം ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയ്‌ക്കെതിരെ പരിമിത ഓവര്‍ പരമ്പരകള്‍ക്കായി ശ്രീലങ്കയിലാണ്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ യുവനിരയെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡാണ്.

   ഇന്ത്യയുടെ രണ്ടാം നിര ടീമുമായി പരമ്പര കളിക്കാനുള്ള തീരുമാനമെടുത്ത ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ രംഗത്തെത്തിയിരുന്നു. ബി സി സി ഐയുടെ പ്രവൃത്തി ശ്രീലങ്കന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ടെലിവിഷന്‍ മാര്‍ക്കറ്റിങ് താല്‍പ്പര്യങ്ങള്‍ മാത്രം മുന്നില്‍ നിര്‍ത്തി ഇത്തരത്തില്‍ പരമ്പരയ്ക്ക് തയ്യാറായതിന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയാണ് കുറ്റം പറയുന്നതെന്നും രണതുംഗ തുറന്നടിച്ചു.

   ഇപ്പോഴിതാ അര്‍ജുന രണതുംഗയുടെ പരാമര്‍ശത്തെ ഇന്ത്യന്‍ ടീമിലാരും ഗൗനിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സൂര്യകമാര്‍ യാദവ്. ടീമിലാരും ഇതിനെക്കുറിച്ച് ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നും ശ്രദ്ധ പരിശീലനത്തില്‍ മാത്രമാണെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ഈ പരമ്പര മികച്ച രീതിയില്‍ കളിച്ച് വിജയിക്കുക എന്നതില്‍ കുറഞ്ഞൊരു കാര്യവും ടീമംഗങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും സൂര്യകമാര്‍ കൂട്ടിച്ചേര്‍ത്തു.

   ഒരേ സമയം രണ്ട് വ്യത്യസ്ത പരമ്പരകള്‍ക്കായി രണ്ട് ടീമുകളെ അയച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗുണനിലവാരത്തെയാണ് തുറന്ന് കാട്ടുന്നത് എന്ന് പറഞ്ഞുകൊണ്ട് പ്രശംസയുമായി പല ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസമാണ് ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത അവരുടെ മുന്‍ ക്യാപ്റ്റന്‍ ഇത്തരത്തില്‍ ഒരു വിമര്‍ശനം നടത്തിയത്. അര്‍ജുന രണതുംഗക്ക് മറുപടി നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും രംഗത്തെത്തി. ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ലങ്കന്‍ പര്യടനത്തിനുള്ള ടീം ഒരു രണ്ടാം നിര ടീം അല്ലെന്നും മറിച്ച് ശക്തരാണെന്നുമാണ് അവര്‍ ഉന്നയിച്ചത്. 20 അംഗ ടീമിലെ പല കളിക്കാരും ഇതിനു മുന്‍പ് ഇന്ത്യക്ക് വേണ്ടി ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ളവരാണെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

   ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആറ് മത്സരങ്ങള്‍ക്കും കൊളംബോ ആര്‍ പ്രേമദാസാ അന്തരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട്, മൂന്ന് ഏകദിനങ്ങള്‍ നടക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം.
   Published by:Sarath Mohanan
   First published:
   )}