നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഞാൻ ക്രീസിൽ നിന്നാൽ ടീം ജയിക്കുമെന്നുള്ള കാര്യം കോഹ്ലിക്ക് അറിയാം, അതുകൊണ്ടാണ് അദ്ദേഹം സ്ലെഡ്ജ് ചെയ്തത്: സൂര്യകുമാർ യാദവ്

  ഞാൻ ക്രീസിൽ നിന്നാൽ ടീം ജയിക്കുമെന്നുള്ള കാര്യം കോഹ്ലിക്ക് അറിയാം, അതുകൊണ്ടാണ് അദ്ദേഹം സ്ലെഡ്ജ് ചെയ്തത്: സൂര്യകുമാർ യാദവ്

  കഴിഞ്ഞ തവണ യുഎഇയിൽ നടന്ന ഐപിഎല്ലിൽ മുംബൈ- ബാംഗ്ലൂർ മത്സരത്തിനിടെ നടന്ന ചില സംഭവങ്ങൾ ചർച്ചയാവുകയാണ്

  സൂര്യകുമാർ യാദവ്

  സൂര്യകുമാർ യാദവ്

  • Share this:
   ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും മറ്റു താരങ്ങളെ അപേക്ഷിച്ച് വളരെ വൈകിയാണ് സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. മുംബൈയുടെ വിജയങ്ങളിൽ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ കരുത്ത് പകർന്നിരുന്ന താരം തന്റെ മുപ്പതാം വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്.

   ഇത്തവണ ഇന്ത്യയിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് താരത്തിന് ബി.സി.സി.ഐ. അവസരം നൽകിയത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കാഴ്ച സമ്മാനിച്ചാണ് സൂര്യകുമാർ തുടക്കം കുറിച്ചത്. നേരിട്ട ആദ്യപന്തിൽ ലോകചാമ്പ്യൻ ജോഫ്ര ആർച്ചറെ പടുകൂറ്റൻ സിക്സറാണ് സൂര്യ പായിച്ചത്.

   ഇപ്പോൾ കഴിഞ്ഞ തവണ യുഎഇയിൽ നടന്ന ഐപിഎല്ലിൽ മുംബൈ- ബാംഗ്ലൂർ മത്സരത്തിനിടെ നടന്ന ചില സംഭവങ്ങൾ ചർച്ചയാവുകയാണ്. സംഭവുമായി ബന്ധപ്പെട്ട് സൂര്യകുമാറിന്റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യുഎഇയിൽ നടന്ന സീസണിൽ സൂര്യകുമാര്‍ യാദവിനെ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി സ്ലെഡ്ജ് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ നായകന്റെ പ്രകോപനങ്ങൾക്ക് മുന്‍പില്‍ പതറാതെ നിന്ന സൂര്യകുമാര്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടിയും നേടിയിരുന്നു. സൂര്യകുമാർ ആ സംഭവം ഒന്നു കൂടി ഇപ്പോൾ ഓർത്തെടുക്കുകയാണ്.

   "കോഹ്‌ലി സ്ലെഡ്ജ് ചെയ്തത് എന്നെ സന്തോഷിപ്പിച്ചു. കാരണം കോഹ്‌ലിക്കും അറിയാം ഞാന്‍ ക്രീസില്‍ തുടര്‍ന്നാല്‍ ഞങ്ങള്‍ ജയിക്കുമെന്നുള്ള കാര്യം. എന്റെ വിക്കറ്റ് ലഭിച്ചാല്‍ അവര്‍ക്ക് ഞങ്ങളുടെ വേഗം കുറയ്ക്കാന്‍ സാധിക്കും. അതിലൂടെ ജയിക്കാനുള്ള സാധ്യതയും തുറക്കാം. എന്നെ മാത്രമല്ല, തനിക്കെതിരെ ബാറ്റ് ചെയ്യുന്ന ഏതൊരു ബാറ്റ്സ്മാന് എതിരേയും കോഹ്‌ലി പോകും. പിച്ചില്‍ ഞാന്‍ ശാന്തനായിരിക്കും. അതിനാല്‍ ഇത്തരം പോരുകളിലേക്ക് ഞാന്‍ പോവില്ല," മുംബൈ ഇന്ത്യന്‍സിന്റെ ഇന്‍സ്റ്റ​ഗ്രാം പേജിലൂടെ സൂര്യകുമാർ വിശദമാക്കി.

   അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയതാണ് തന്റെ കരിയറിൽ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്നും താരം വെളിപ്പെടുത്തി.

   ഇംഗ്ലണ്ടിനെതിരായ രണ്ടാം T20യിലൂടെയാണ് സൂര്യകുമാർ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ അർദ്ധസെഞ്ചുറി നേടാൻ സൂര്യകുമാറിന് കഴിഞ്ഞിരുന്നു. 57 റൺസുമായി തകർപ്പൻ ഫോമിൽ തുടരുമ്പോൾ ഒരു വിവാദക്യാച്ചിലൂടെയാണ് താരം പുറത്തായത്. വരാൻ പോകുന്ന ശ്രീലങ്കൻ പര്യടനത്തിൽ സൂര്യകുമാറിന് അവസരം ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

   T20 ലോകകപ്പ് മുൻനിർത്തി ശക്തമായ ടീമിനെ ഇന്ത്യക്ക് കണ്ടെത്തേണ്ടതുണ്ട്. അതിനാൽ തന്നെ ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവർ പരമ്പരകളിലെ താരങ്ങളുടെ പ്രകടനം ലോകകപ്പ് ടീമിലേക്ക് വഴി തുറക്കുന്നതിൽ നിർണായകമാകും.

   English summary: Suryakumar Yadav says that he was happy to be sledged by Virat Kohli
   Published by:user_57
   First published:
   )}