• HOME
 • »
 • NEWS
 • »
 • sports
 • »
 • SUSHIL KUMAR THE FALL OF WRESTLING HERO OF INDIA INT NAV 1

ഗുസ്തി പിടിച്ച് മെഡൽ നേടി; കൊലക്കുറ്റത്തിന് ജയിലിൽ; സുശീൽ കുമാർ എന്ന താരത്തിന്റെ പതനം

ഒരുകാലത്ത് ഇന്ത്യൻ യുവത്വം ആരാധനയോടെ കണ്ടിരുന്ന അതേ സുശീൽ കുമാറിനെയാണ് ഇപ്പോൾ സഹതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Sushil Kumar

Sushil Kumar

 • Share this:
  സുശീൽ കുമാർ - ഇന്ത്യയുടെ കായിക ചരിത്രത്തിൽ തൻ്റെ പ്രകടനങ്ങൾ കൊണ്ട് നിർണായകമായ സ്ഥാനം നേടിയെടുത്ത കായിക താരം. വലിയ ജനസംഖ്യയുള്ള രാജ്യത്ത് ഒരു സാധാരണ പാശ്ചാത്തലത്തിൽ നിന്നും വന്ന് ഒളിമ്പിക്സിൽ ഇന്ത്യയുടെ ത്രിവർണ പതാകയേന്തിയ ധീര പോരാളി. കായിക മത്സരങ്ങളുടെ ലോകകപ്പായി കണക്കാക്കപ്പെടുന്ന ഒളിമ്പിക്സിൽ രണ്ട് തവണ ഇന്ത്യക്ക് വേണ്ടി മെഡൽ സ്വന്തമാക്കിയ താരമാണ് സുശീൽ കുമാർ. ഡൽഹിയിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന സുശീൽ ഇന്ത്യൻ കായിക ലോകത്ത് തന്നെ പേരെടുക്കുന്നത് 2008-ലെ ബെയ്ജിങ്ങ് ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കലം സ്വന്തമാക്കിയതോടെയാണ്. കായിക താരങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ വേദിയിൽ മെഡൽ നേടിയ സുശീലിന് തൻ്റെ കരിയറിൽ പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

  2010ൽ ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ താരം 2012ലെ ലണ്ടൻ ഒളിംപിക്സിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ ഇന്ത്യൻ ജനതയുടെ പ്രതീക്ഷ വാനോളമായിരുന്നു. ഇതിൽ ഇന്ത്യയിലെ യുവ ഗുസ്തി താരങ്ങളും ഇന്ത്യയിലെ മുഴുവൻ ആൾക്കാരും ആവേശത്തോടെ വീക്ഷിച്ച പോരാട്ടമായിരുന്നു ഇതിലെ ഫൈനൽ മത്സരം. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലം നേടിയ താരം അത്തവണ സ്വർണം കൊണ്ടുവരുമെന്നുതന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ആവേശം നിറഞ്ഞ മത്സരത്തിൽ സുശീൽ കുമാർ കീഴടങ്ങിയെങ്കിലും താരത്തിൻ്റെ വെള്ളിമെഡൽ നേട്ടത്തിന് സ്വർണ്ണത്തേക്കാൾ തിളക്കമുണ്ടായിരുന്നു. ഒളിംപിക്സിൽ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന ഏക ഇന്ത്യക്കാരൻ എന്ന സുശീലിൻ്റെ നേട്ടത്തിന് ഇന്നും മാറ്റമില്ല. 2006ൽ അർജുന അവാർഡ് നേടിയ സുശീൽ കുമാറിനെ 2009ൽ ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന തേടിയെത്തിയിരുന്നു. 2011ൽ പദ്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ചു. പിന്നീടങ്ങോട്ട് ഇന്ത്യ കണ്ട ഏറ്റവും മികച്ച താരമായി സുശീൽ വളരുകയായിരുന്നു.

  ഒരുകാലത്ത് ഇന്ത്യൻ യുവത്വം ആരാധനയോടെ കണ്ടിരുന്ന അതേ സുശീൽ കുമാറിനെയാണ് ഇപ്പോൾ സഹതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

  Also Read- ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിനെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ റെയിൽവേ

  എന്നാൽ സുശീലിന് കാലിടറിയത് എവിടെയായിരുന്നു 2012 ലെ ഒളിമ്പിക്സ് വെള്ളിമെഡൽ നേടിയ ശേഷം പ്രശ്സ്തിയിലേക്ക് ഉയർന്നതോടെയാണ് താരത്തിന് തൻ്റെ ചുവടുകൾ പിഴക്കുന്നത്. 2012ന് ശേഷം താരം ടൂർണമെൻ്റുകൾ തിരഞ്ഞെടുത്താണ് മൽസരിച്ചിരുന്നത്. തൻ്റെ പരിശീലനത്തിലും ചിട്ടകളിലും അധികം ശ്രദ്ധ പുലർത്താതിരുന്നതോടെ പരുക്കുകൾ സുശീലിനെ വിടാതെ പിന്തുടർരുകയായിരുന്നു. പിന്നീട് 2018ൽ നടന്ന ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ 74കിലോ വിഭാഗത്തിൽ സ്വർണം നേടിയതായിരുന്നു ഏറ്റവും അവസാനത്തെ മികച്ച പ്രകടനം. പിന്നീടങ്ങോട്ട് നടന്ന ടൂർണമെൻ്റുകളിൽ നിരാശയായിരുന്നു സുശീലിന് ഫലം. ഇതിനിടെ താരത്തിൻ്റെ പേരിൽ വിവാദങ്ങളും ഉയർന്നു തുടങ്ങിയിരുന്നു.

  2012 ഒളിമ്പിക്സിൽ 2016ലെ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഒരു ഗുസ്തി താരത്തിന് ഉത്തേജക മരുന്ന് നൽക്കിയെന്ന ആരോപണം സുശീൽകുമാറിന്റെ പേരിൽ ഉയർന്നു. എന്നാൽ ഒളിമ്പിക്സ് മെഡൽ ജേതാവ് കൂടിയായ സുശീലിന് എതിരെ ഉള്ള ആരോപണം അന്ന് ആരും വിശ്വാസിച്ചില്ല. തൊട്ടടുത്ത വർഷം ഗുസ്തി താരം റാണയെ ആക്രമിച്ചതിനു പിന്നിൽ സുശീൽകുമാർ ആണെന്ന് റാണ പറഞ്ഞു. തുടർന്ന് കോടതിയിൽ കേസ് നടന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു പിന്നീട് സ്കൂൾ ഗെയിംസ് ഫെഡറേഷനിൽ അധ്യക്ഷനായിരുന്നു സമയത്തും താരത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു.

  സുശീൽ കുമാർ ഗുസ്തിയിൽ ഉയരങ്ങൾ കീഴടക്കിയത്. ഡൽഹിയിലെ ഛത്രസാലിലെ ഗോദയിലെ പാഠങ്ങളുടെ മികവിലാണ്. ഇതേ പരിശീലനക്കളരിയിൽ നിന്നുള്ള യോഗേശ്വർ ദത്ത് കൂടി 2012ൽ ലണ്ടനിൽ ഗുസ്തിയിൽ വെങ്കലം നേടിയതോടെ പരിശീലനക്കളരിയും ശ്രദ്ധാ കേന്ദ്രമായി. 2012 അവസാനത്തോടെയാണ് സുശീലിന്റെ കരിയറിലെ ആദ്യ വിവാദം അരങ്ങേറുന്നത്. അക്കൊല്ലം അവസാനം സുശീലും യോഗേശ്വർദത്തും പരസ്യമായി പോരടിച്ചത് വലിയ വാർത്തയായിരുന്നു. ഇരുവരിൽ ആരാണ് മികച്ചവൻ എന്നതിൽ ചെറിയ വാക്പൊരിൽ തുടങ്ങിയ പ്രശ്നം
  പരസ്യ സംഘട്ടനത്തിലാണ് അവസാനിച്ചത്.

  തുടർന്ന് ഛത്രസാലിലെ ക്യാമ്പിൽ നിന്നും പടിയിറങ്ങിയ യോഗേശ്വർ സ്വന്തമായൊരു ഗുസ്തിക്യാംപ് തുടങ്ങി. ഛത്രസാലിലെ പരിശീലകരിൽ ഒരാൾ പിന്നീട് സുശീൽ തന്നെ മർദിച്ചുവെന്നു പറഞ്ഞ് രാജിവച്ച് യോഗേശ്വറിനൊപ്പം ചേർന്നു. പിന്നീട് 2016ൽ റിയോ ഒളിംപിക്സിനുള്ള ക്വോട്ടയുടെ പേരിലാണ് സുശീൽ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ലോക ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രയിൽനിന്നുള്ള നർസിങ് യാദവിന്റെ പ്രകടനത്തിൽ ഇന്ത്യക്ക് ഒളിംപിക്സ് യോഗ്യത കിട്ടി. പക്ഷേ ഒളിംപിക്സിനായി തയാറെടുത്…
  Published by:Anuraj GR
  First published:
  )}