നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup| യൂറോ കപ്പ്: ഗോളടിക്കാൻ മറന്ന സ്‌പെയിനെ സമനിലയിൽ തളച്ച് സ്വീഡൻ

  Euro Cup| യൂറോ കപ്പ്: ഗോളടിക്കാൻ മറന്ന സ്‌പെയിനെ സമനിലയിൽ തളച്ച് സ്വീഡൻ

  സ്പെയിൻ മുന്നേറ്റങ്ങൾ എല്ലാം വിദഗ്ധമായി ചെറുത്ത് തകർപ്പൻ സേവുകൾ നടത്തിയ സ്വീഡിഷ് കീപ്പർ റോബിൻ ഓൾസെനാണ് സ്പാനിഷ് ടീമിന് വിജയം നിഷേധിച്ചത്. കളിയിൽ അര ഡസനോളം സേവുകളാണ് സ്വീഡിഷ് ഗോൾകീപ്പർ നടത്തിയത്. 

  Swedish keeper Olsen in action againsr Spain, Euro Cup

  Swedish keeper Olsen in action againsr Spain, Euro Cup

  • Share this:


   യൂറോ കപ്പിലെ ആവേശകരമായ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ സ്പെയിനെ സമനിലയിൽ തളച്ച് സ്വീഡൻ. കളിയുടെ ഏറിയ പങ്കും പന്ത് കൈവശം വച്ച് കളിച്ചിട്ടും കളിയിൽ വിജയം നേടാൻ സ്പെയിന് കഴിഞ്ഞില്ല. ഗോളിലെക്ക് ഒരു ഡസനിലേറെ ഷോട്ടുകൾ ലക്ഷ്യം വച്ചെങ്കിലും അതിലൊന്ന് പോലും ഗോളാക്കി മാറ്റാൻ സ്പെയിൻ താരങ്ങൾക്ക് കഴിഞ്ഞില്ല. സ്പെയിൻ മുന്നേറ്റങ്ങൾ എല്ലാം വിദഗ്ധമായി ചെറുത്ത് തകർപ്പൻ സേവുകൾ നടത്തിയ സ്വീഡിഷ് കീപ്പർ റോബിൻ ഓൾസെനാണ് സ്പാനിഷ് ടീമിന് വിജയം നിഷേധിച്ചത്. കളിയിൽ അര ഡസനോളം സേവുകളാണ് സ്വീഡിഷ് ഗോൾകീപ്പർ നടത്തിയത്. 

   കളിയിൽ വ്യക്തമായ മേധാവിത്വം പുലർത്തിയിട്ടും ഗോൾ നേടാൻ കഴിയാതെ പോയത് സ്പാനിഷ് ടീമിനെ നിരാശരക്കുന്നുണ്ടാകും. കോവിഡ് ബാധിച്ച സെർജിയോ ബുസ്ക്വെറ്റ്‌സിൻ്റെ അഭാവത്തിൽ ജോർദി ആൽബയാണ് ടീമിൻ്റെ ക്യാപ്റ്റൻ ബാൻഡ് അണിഞ്ഞത്. കളിയിലെ ഏറിയ പങ്കും സ്പാനിഷ് മുന്നേറ്റം പ്രതിരോധിക്കുക എന്നതായിരുന്നു സ്വീഡിഷ് ടീമിന് പണി. മത്സരത്തിൽ 917 പാസുകൾ സ്പെയിൻ താരങ്ങൾ നടത്തിയപ്പോൾ വെറും 161 പാസുകളാണ് സ്വീഡിഷ് ടീമിന് നടത്താൻ കഴിഞ്ഞത്. 

   കളിയുടെ ആദ്യ നിമിഷം മുതൽ പന്ത് കൈവശം വെച്ചാണ് സ്പെയിൻ കളിച്ചത്. വിങ്ങുകൾ കേന്ദ്രീകരിച്ച് മുന്നേറ്റം നടത്തിയ സ്പാനിഷ് ടീം ക്രോസുകളിൽ നിന്നും സ്വീഡൻ്റെ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചു കൊണ്ടേയിരുന്നു. കോകെയും ഓൾമോയും ആയിരുന്നു ഇതിൽ പ്രധാനികൾ. ഇത്തരത്തിൽ ഇരുവരും ഭാഗമായ ഒരു മുന്നേറ്റത്തിൽ 15ആം മിനിറ്റിൽ സ്പെയിൻ ഗോളിന് അരികെ എത്തിയെങ്കിലും ഓൾമോ ഹെഡ് ചെയ്ത പന്ത് സ്വീഡൻ ഗോളിയായ ഓൾസെൻ മികച്ച ഒരു സേവിലൂടെ അവരെ ഗോളിൽ നിന്നും അകറ്റി. 

   മറുവശത്ത് സ്വീഡൻ മുന്നേറ്റ നിര താരങ്ങൾക്ക് പന്ത് തൊടാൻ പോലും കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. സ്പെയിൻ്റെ മികവിനോപ്പം എത്താൻ പാട് പെടുകയായിരുന്ന സ്വീഡൻ ടീം 23ആം മിനിറ്റിലും ഇത്തരത്തിൽ കളിയിൽ പിന്നിലാവുന്നതിൽ നിന്നും രക്ഷപ്പെട്ടു. കോകെ എടുത്ത ഒരു ഷോട്ട് പ്രതിരോധ നിരയെ മറികടന്നെങ്കിലും ചെറിയ വ്യത്യാസത്തിൽ ലക്ഷ്യം തെറ്റി പുറത്തേക്ക് പറന്നു. 29ആം മിനിറ്റിലും അവസരം ലഭിച്ചെങ്കിലും ഓൾമൊയിൽ നിന്ന് ലഭിച്ച ക്രോസിൽ അദ്ദേഹം എടുത്ത ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.

   Also read-Euro Cup | അത്ഭുതഗോളില്‍ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തി ചെക്, പോളണ്ടിനെ തകര്‍ത്ത് സ്ലോവാക്യയും

   മറുവശത്ത്, 37ആം മിനിറ്റിൽ ലഭിച്ച ഒരു കൗണ്ടർ അറ്റാക്ക് അവസരത്തിൽ അവർ നടത്തിയ ആദ്യ മുന്നേറ്റത്തിൽ നിന്ന് അവർ കോർണർ നേടിയെടുത്തെങ്കിലും കാര്യമായ അപകടം സൃഷ്ടിക്കാൻ അവരെ സ്പെയിൻ പ്രതിരോധം അനുവദിച്ചില്ല. പിന്നാലെ സ്പെയിന് കളിയിലെ ഏറ്റവും സുവർണാവസരം ലഭിച്ചെങ്കിലും ഗോളി ഓൾസെൻ മാത്രം മുന്നിൽ നിൽക്കെ അൽവാരോ മൊറാട്ട പന്ത് പുറത്തേക്ക് അടിച്ച് കളഞ്ഞു. മറുവശത്ത് പ്രസിങ് ഗെയിം നടത്തിയ സ്വീഡന് കളിയുടെ ഒഴുക്കിനെതിരെ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും സ്പെയിൻ പ്രതിരോധം ഭേദിച്ച് സ്വീഡൻ താരമായ ഐസക്കിൻ്റെ ഷോട്ട് പോസ്റ്റിൽ തട്ടി നേരേ ചെന്നത് സ്പെയിൻ ഗോളി സൈമണിൻ്റെ കൈകളിലേക്കായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ ഓൾമൊ വീണ്ടും സ്പെയ്നിനായി ഒരു മുന്നേറ്റം നടത്തിയെങ്കിലും സ്വീഡിഷ് ഗോളി ഓൾസെൻ ഗോൾ വഴങ്ങാതെ നിന്നു.

   രണ്ടാം പകുതിയിൽ സ്വീഡൻ്റെ കളി കുറച്ച് കൂടി മെച്ചപ്പെട്ടെങ്കിലും സ്പെയിൻ തന്നെയായിരുന്നു കളി നിയന്ത്രിച്ചത്. ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചെടുത്ത സ്പാനിഷ് പടക്ക് ഗോൾ നേടുവാൻ മാത്രം കഴിഞ്ഞില്ല. ഇതിനിടയിൽ ആദ്യ പകുതിയിലേതെന്ന പോലെ മികച്ച ഒരു അവസരം സ്വീഡന് വീണ്ടും ലഭിച്ചു. സ്വീഡൻ മുന്നേറ്റ നിര താരം ഐസക്ക് ഒരുക്കിയെടുത്ത മുന്നേറ്റത്തിൽ സ്പാനിഷ് പ്രതിരോധം മറികടന്ന് പോയ പന്തിനെ സ്വീകരിച്ച സ്വീഡിഷ് താരം ബർഗ് സ്പാനിഷ് ഗോൾപോസ്റ്റിന് മുന്നിൽ നിന്ന് എടുത്ത ഷോട്ട് പുറത്തേക്കാണ് പോയത്.

   Also read-യുവതാരങ്ങളെ മാനസികമായി കരുത്തരക്കാന്‍ ദ്രാവിഡിന് പ്രത്യേക കഴിവുണ്ട്: ശുഭ്മാന്‍ ഗില്‍

   കളിയിൽ ഗോൾ നേടുക എന്ന ലക്ഷ്യം വച്ച് സ്പാനിഷ് പരിശീലകൻ എൻറിക്വെ മാറ്റങ്ങൾ വരുത്തിയെങ്കിലും സ്പെയിൻ താരങ്ങളുടെ മുന്നേറ്റങ്ങൾക്ക് മുന്നിൽ സ്വീഡിഷ് പ്രതിരോധ നിര പിടിച്ച് നിന്നു. പല കുറി സ്പാനിഷ് താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചിട്ടും സ്വീഡിഷ് ഗോൾമുഖത്ത് കൈവിരിച്ചു നിന്ന് റോബിൻ ഓൾസെനെ മറികടക്കാൻ സ്പെയിൻ മുന്നേറ്റ നിരക്ക് കഴിഞ്ഞില്ല. 

   Summary

   Sweden holds Spain in a goalless draw in the Euro Cup
   Published by:Naveen
   First published:
   )}