• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്ഥലപ്പേര് മാറി; സ്വിസ് ആരാധകർ ഹോട്ടൽ ബുക്ക് ചെയ്തത് 1281 കിലോമീറ്റർ അകലെ


Updated: June 19, 2018, 11:51 AM IST
സ്ഥലപ്പേര് മാറി; സ്വിസ് ആരാധകർ ഹോട്ടൽ ബുക്ക് ചെയ്തത് 1281 കിലോമീറ്റർ അകലെ
Soccer Football - World Cup - Group E - Brazil vs Switzerland - Zurich, Switzerland - June 17, 2018 A fan of the Swiss soccer team displays a Swiss national flag before the match Brazil against Switzerland at a public viewing area at Turbinenplatz Square. REUTERS/Arnd Wiegmann - RC1D9AF00650

Updated: June 19, 2018, 11:51 AM IST
മോസ്ക്കോ: ബ്രസീലിനെതിരായ തങ്ങളുടെ രാജ്യത്തിന്‍റെ കളി കാണാൻ സ്വിസ്റ്റർലൻഡ് ആരാധകർക്ക് കിട്ടിയത് എട്ടിന്‍റെ പണി. ബ്രസീൽ-സ്വിസ്റ്റർലൻഡ് മൽസരം നടന്നത് റോസ്റ്റോവ്-ഓൺ-ഡോണിലാണ്. എന്നാൽ ഈ സ്ഥലമാണെന്ന് കരുതി ഓൺലൈനിൽ ഹോട്ടൽ ബുക്ക് ചെയ്ത ആരാധകർക്കാണ് പണികിട്ടിയത്. റോസ്റ്റോവ്-ഓൺ-ഡോൺ ആണെന്ന് കരുതി 1281 കിലോമീറ്റർ അകലെയുള്ള റോസ്റ്റോവ് വെലികി എന്ന സ്ഥലത്തെ ഹോട്ടലാണ് സ്വിസ് ആരാധകർ ബുക്ക് ചെയ്തത്. കളി കാണാനായി റോസ്റ്റോവ് ഓൺ ഡോണിലെത്തിയ ആരാധകർ ബുക്ക് ചെയ്ത ഹോട്ടൽ കണ്ടെത്താനാകാതെ വന്നതോടെ പൊലീസിനെ വിളിച്ചു. പൊലീസ് ഹോട്ടൽ വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴാണ് 1281 കിലോമീറ്റർ അകലെയാണ് ഇവർ ബുക്ക് ചെയ്ത ഹോട്ടലെന്ന് മനസിലായത്. പിന്നീട് ലോകകപ്പ് സംഘാടകർ ഇടപെട്ട് ഇവർക്ക് റോസ്റ്റോവ് ഓൺ ഡോണിൽ താൽക്കാലിക താമസസൌകര്യം ഒരുക്കിക്കൊടുത്തു. റഷ്യ ഭാഷ മനസിലാകാത്തതാണ് ഇവിടെ കളി കാണാനെത്തുന്നവരെ ശരിക്കും കുഴയ്ക്കുന്നത്. ഒരേതരത്തിൽ പേരുകളുള്ള നിരവധി സ്ഥലങ്ങൾ റഷ്യയിലുണ്ട്. ബ്രസീൽ-സ്വിസ്റ്റർലൻഡ് മൽസരം 1-1 സമനിലയിൽ കലാശിച്ചിരുന്നു.
First published: June 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍