• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെര്‍ബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് : വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

news18india
Updated: June 23, 2018, 7:43 AM IST
സെര്‍ബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് : വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
news18india
Updated: June 23, 2018, 7:43 AM IST
ആവേശകരമായ മത്സരത്തിനൊടുവില്‍ സെര്‍ബിയയെ തറപറ്റിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയം. മിട്രോവിച്ചിന്റെയും ടാഡിക്കിന്റെയും മുന്നേറ്റത്തില്‍ സെര്‍ബിയയ്ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ മിട്രോവിച്ച് നേടിയ ഗോള്‍ സെര്‍ബിയയെ മുന്നിലെത്തിച്ചു.

എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ മികച്ച പ്രകടനം പുറത്തെടുത്ത സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യ പകുതിയില്‍ മത്സരം നിയന്ത്രിച്ചെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആഴ്‌സണല്‍ താരം സാക്ക ബുള്ളറ്റ് ഷോട്ടിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡിനായി ആദ്യഗോള്‍ നേടി. തുടര്‍ന്ന് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും 90ആം മിനിറ്റില്‍ എണ്ണം പറഞ്ഞ ഒരു ഗോളിലൂടെ ഷെര്‍ദാന്‍ ഷകീരി സ്വിറ്റ്‌സര്‍ലാന്റിന് വിജയം നേടികൊടുക്കുകയായിരുന്നു.
First published: June 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍