നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സിഡ്നിയിൽ ഇന്ത്യക്ക് ബാറ്റിംഗ്; അഗർവാളിന് അർധ സെഞ്ചുറി

  സിഡ്നിയിൽ ഇന്ത്യക്ക് ബാറ്റിംഗ്; അഗർവാളിന് അർധ സെഞ്ചുറി

  • Last Updated :
  • Share this:
   സിഡ്നി: നിർണായകമായ സിഡ്നി ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 39 ഓവറിൽ 138ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. കെ.എൽ. രാഹുലും മായങ്ക് അഗർവാളുമാണ് പുറത്തായത്. 38 റൺസോടെ ചേതേശ്വർ പൂജാരയും ഏഴ് റണ്‍സോടെ വിരാട് കോഹ്ലിയുമാണ് ക്രീസിൽ.

   രണ്ടാം ഓവറില്‍ തന്നെ കെ.എല്‍. രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശര്‍മ്മക്ക് പകരം ടീമിലെത്തിയ രാഹുലിനെ ഹെയ്‌സെല്‍വുഡ് ഷോണ്‍ മാര്‍ഷിന്റെ കൈകളിലെത്തിച്ചു. ആറു പന്തില്‍ രണ്ട് ഫോറടക്കം ഒമ്പത് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. രാഹുൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ പൂജാരയും മായങ്ക് അഗർവാളും കരുതലോടെ മുന്നേറി. ഒരിക്കൽ കൂടി അർധ സെഞ്ചുറി നേടിയ മായങ്ക് അഗർവാളിനെ നതാൻ ലയോൺ വീഴ്ത്തി. 112 പന്തിൽ ഏഴുഫോറും രണ്ട് സിക്സും സഹിതം 77 റൺസായിരുന്നു അഗർവാൾ നേടിയത്.

   പരിക്കിനെ തുടര്‍ന്ന് പിന്മാറിയ ഇഷാന്ത് ശര്‍മ്മക്ക് പകരം കുല്‍ദീപ് യാദവും ആറാം നമ്പറില്‍ ഹനുമ വിഹാരിയുമാണ് ഇന്ത്യക്കായി കളിക്കുന്നത്. ഓസീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ആരോണ്‍ ഫിഞ്ചും മിച്ചല്‍ മാര്‍ഷും പുറത്തായപ്പോള്‍ പകരം ഹാന്‍ഡ്‌സ്‌കോമ്പും മാര്‍നസ് ലബുസ്ച്ചാഗ്നും ടീമിലെത്തി. സിഡ്‌നിയില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാവുകയാണെങ്കിലും 14 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്ക് നേടാം. പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.
   First published:
   )}