നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Syed Mushtaq Ali |സഞ്ജു (52*), അസറുദ്ദീന്‍ (60); തകര്‍പ്പന്‍ ജയവുമായി കേരളം ക്വാര്‍ട്ടറില്‍

  Syed Mushtaq Ali |സഞ്ജു (52*), അസറുദ്ദീന്‍ (60); തകര്‍പ്പന്‍ ജയവുമായി കേരളം ക്വാര്‍ട്ടറില്‍

  ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം മുന്നേറിയത്.

  Credit: Twitter

  Credit: Twitter

  • Share this:
   സയ്യിദ് മുഷ്താഖ് അലി ടി20യില്‍ (Syed Mushtaq Ali T20) കേരളം (Kerala) ക്വാര്‍ട്ടര്‍ ഫൈനലില്‍(Quarterfinal). ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും (Sanju Samson) മുഹമ്മദ് അസറുദ്ദീന്റെയും അര്‍ദ്ധസെഞ്ച്വറികളുടെ ബലത്തില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം മുന്നേറിയത്.

   ന്യൂഡല്‍ഹി എയര്‍ഫോഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്നു പന്ത് ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനും(60), നായകന്‍ സഞ്ജുവും(52 നോട്ടൗട്ട്) ചേര്‍ന്നാണ് ടീമിനെ മിന്നുന്ന ജയത്തിലേക്കു നയിച്ചത്.

   സച്ചിന്‍ ബേബി (10) പുറത്താവാതെ നിന്നു. രോഹന്‍ കുന്നുമ്മലിന്റെ (22) വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ആയുഷ് ജംവാലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് രാഹുല്‍ മടങ്ങിയത്. 34 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ അസറിനൊപ്പം രാഹുല്‍ കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജു- അസര്‍ സഖ്യം കേരളത്തെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ 18ആം ഓവറിന്റെ അവസാന പന്തില്‍ അസറുദ്ദീന്‍ മടങ്ങി. ഇരുവരും മൂന്നാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാമനായി ക്രീസിലെത്തിയ സച്ചിന്‍ ബേബിയെ കൂട്ടൂപിടിച്ച് സഞ്ജു വിജയം പൂര്‍ത്തിയാക്കി.

   അസ്ഹറുദ്ദീന്‍ 57 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതമാണ് 60 റണ്‍സ് നേടിയത്. 39 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്സറും സഹിതമാണ് സഞ്ജു 52 റണ്‍സ് പോക്കറ്റിലാക്കിയത്.

   നേരത്തെ ടോസ് നേടിയ കേരളം ഹിമാചലിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തിയാണ് കേരളം ആരംഭിച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ രാഘവ് ധവാനിലൂടെയും മികച്ച പിന്തുണ നല്‍കിയ മധ്യനിര താരം പി.എസ്. ചോപ്രയിലൂടെയും ഹിമാചല്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തുകയായിരുന്നു.

   ബാറ്റിംഗിന് ഇറങ്ങിയ ഹിമാചലിനെ കേരള പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 65 റണ്‍സെടുത്ത രാഘവ് ധവാനാണ് ഹിമാചലിന്റെ ടോപ് സകോറര്‍. ആറ് വിക്കറ്റുകളാണ് ഹിമാചലിന് നഷ്ടമായത്. എസ് മിഥുന്‍ കേരളത്തിനായി രണ്ട് വിക്കറ്റെടുത്തു. പരിക്ക് മാറാത്ത റോബിന്‍ ഉത്തപ്പ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.

   കേരള ടീം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, സുരേഷ് വിശ്വേശര്‍, ജലജ് സക്സേന, വിഷ്ണു വിനോദ്, എം എസ് അഖില്‍, എസ് മിഥുന്‍, ബേസില്‍ തമ്ബി, മനുകൃഷ്ണന്‍.
   Published by:Sarath Mohanan
   First published:
   )}