നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Akshay Karnewar |ടി20യില്‍ നാല് ഓവറും മെയ്ഡന്‍! ലോക റെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍

  Akshay Karnewar |ടി20യില്‍ നാല് ഓവറും മെയ്ഡന്‍! ലോക റെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍

  നാലോവര്‍ സ്‌പെല്ലില്‍ ഇടം കൈ കൊണ്ടും വലം കൈ കൊണ്ടും കര്‍നെവാര്‍ പന്തെറിഞ്ഞുവെന്ന പ്രത്യേകതയുമുണ്ട്.

  News18

  News18

  • Share this:
   സയിദ്ദ് മുഷ്താഖ് അലി ടി20 (Syed Mushtaq Ali Trophy) ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ലോക റെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍ (Akshay Karnewar). മണിപ്പൂരിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വിദര്‍ഭക്കായി പന്തെറിഞ്ഞ ഇടംകൈയന്‍ സ്പിന്നറായ കര്‍നെവാര്‍ നാലോവറും മെയ്ഡന്‍ (4 maidens in 4 overs)ആക്കിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

   മണിപ്പൂരിനെതിരെ നാലോവറില്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു 29കാരനായ കര്‍നെവാര്‍. ടി20 ചരിത്രത്തില്‍ നാലോവറും മെയ്ഡന്‍ ആക്കുന്ന ആദ്യ ബൗളറാണ് കര്‍നെവാര്‍. കര്‍നെവാറിന്റെ ബൗളിംഗ് മികവിലൂടെ വിദര്‍ഭ നോക്കൗട്ടില്‍ എത്തുകയും ചെയ്തു.

   നാലോവര്‍ സ്‌പെല്ലില്‍ ഇടം കൈ കൊണ്ടും വലം കൈ കൊണ്ടും കര്‍നെവാര്‍ പന്തെറിഞ്ഞുവെന്ന പ്രത്യേകതയുമുണ്ട്. ഓഫ് സ്പിന്നറായി കരിയര്‍ തുടങ്ങിയ കര്‍നെവാറിന് രണ്ടു കൈകൊണ്ടും പന്തെറിയാനാവും. അവിശ്വസനീയമായാണ് തന്റെ നേട്ടമെന്നും റെക്കോര്‍ഡ് സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും കര്‍നെവാര്‍ പറഞ്ഞു.


   കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ പാക് പേസറായ മുഹമ്മദ് ഇര്‍ഫാന്‍(Mohammad Irfan) നാലോവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത റെക്കോര്‍ഡാണ് കര്‍നെവാര്‍ ഇന്നലെ പഴങ്കഥയാക്കിയത്. ബാര്‍ബഡോസ് ട്രൈഡന്റിനായി 2018ലായിരുന്നു ഇര്‍ഫാന്റെ പ്രകടനം.

   നയിക്കാന്‍ രോഹിത്; ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; രാഹുല്‍ വൈസ് ക്യാപ്റ്റന്‍

   ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് ശര്‍മ നയിക്കും. അതേസമയം ട്വന്റി20 ലോക കപ്പോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. 16അംഗ ടീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

   കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ റിതുരാജ് ഗെയ്ക്വാദ്, കൊല്‍ക്കത്തയുടെ വെങ്കടേഷ് അയ്യര്‍, ഡല്‍ഹിയുടെ ആവേശ് ഖാന്‍, ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി. അതേസമയം മലയാളി താരമായ സഞ്ജു സാസണ് ടീമില്‍ ഇടം കിട്ടിയില്ല.

   മുഴുവന്‍ സമയ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്. നവംബര്‍ 17ന് ജയ്പുര്‍, 19ന് റാഞ്ചി, 21ന് കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങള്‍. ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലില്ല.

   ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.
   Published by:Sarath Mohanan
   First published:
   )}