HOME /NEWS /Sports / വംശീയത നിലനിൽക്കുന്നുണ്ടെന്ന് അംഗീകരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്; പോരാട്ടത്തിനൊപ്പം നിൽക്കും

വംശീയത നിലനിൽക്കുന്നുണ്ടെന്ന് അംഗീകരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്; പോരാട്ടത്തിനൊപ്പം നിൽക്കും

news18

news18

ക്രിക്കറ്റ് ലോകത്ത് നേരിട്ട വംശീയതയെ കുറിച്ച് നിരവധി താരങ്ങൾ ഇതിനകം പ്രതികരിച്ചിരുന്നു. ഇതെല്ലാം ഗൗരവത്തോടെ കാണുന്നുണ്ടെന്നും അവർക്കൊപ്പം നിൽക്കുന്നതായും ഇസിബി

  • Share this:

    ക്രിക്കറ്റ് ലോകത്തും വംശീയതയുണ്ടെന്ന് അംഗീകരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. രാജ്യത്തെമ്പാടും സിസ്റ്റമാറ്റിക് റേസിസം നിലനിൽക്കുന്നുവെന്നും അതിനെതിരെയുള്ള മാറ്റത്തിന് ഒപ്പമുണ്ടാകുമെന്നുമാണ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്.

    അമേരിക്കയിൽ ജോർജ് ഫ്ലോയിഡ‍ിന‍്റെ കൊലപാതകത്തെ തുടർന്നുണ്ടായ ബ്ലാക്ക് ലിവ്സ് മാറ്റർ പോരാട്ടത്തിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഇസിബി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

    TRENDING:COVID 19 | രോഗവ്യാപനം തടയാൻ സാമൂഹിക അകലത്തേക്കാൾ ഫലപ്രദം മാസ്ക്: പഠനം[NEWS]കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് അമ്മ [PHOTOS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]

    ക്രിക്കറ്റ് ലോകത്ത് നേരിട്ട വംശീയതയെ കുറിച്ച് നിരവധി താരങ്ങൾ ഇതിനകം പ്രതികരിച്ചിരുന്നു. ഇതെല്ലാം ഗൗരവത്തോടെ കാണുന്നുണ്ടെന്നും അവർക്കൊപ്പം നിൽക്കുന്നതായും ഇസിബി വ്യക്തമാക്കി.

    ലോക ക്രിക്കറ്റിന് നിരവധി സംഭാവനകൾ നൽകിയ താരങ്ങൾ അവർക്ക് നേരിടേണ്ടി വന്ന വംശീയതയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിൽ മാറ്റമുണ്ടാകണമെന്ന് തങ്ങളും ആഗ്രഹിക്കുന്നു. വംശീയതയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. മാറാൻ നാം സ്വയം തയ്യാറാവണമെന്നും കുറിപ്പിൽ പറയുന്നു.

    First published:

    Tags: Anti racism Protests, Cricket, England Cricket