HOME » NEWS » Sports » T NATARAJAN HAS REGAINED FITNESS TO BE BACK IN INDIA VS ENGLAND T20 SERIES MM INT

India Vs England | ഇന്ത്യ- ഇംഗ്ലണ്ട്: ഫിറ്റ്നെസ് വീണ്ടെടുത്ത് നടരാജൻ ടീമിൽ തിരിച്ചെത്തി

T Natarajan has regained fitness to be back in India Vs England T20 series | തോളിനും, കാല്‍മുട്ടിനുമേറ്റ പരിക്കുകളെത്തുടര്‍ന്ന് T20 പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് നടരാജന്‍ പുറത്തായിരുന്നു

News18 Malayalam | news18-malayalam
Updated: March 19, 2021, 4:58 PM IST
India Vs England | ഇന്ത്യ- ഇംഗ്ലണ്ട്: ഫിറ്റ്നെസ് വീണ്ടെടുത്ത് നടരാജൻ ടീമിൽ തിരിച്ചെത്തി
ടി. നടരാജൻ
  • Share this:
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ T20 പരമ്പരയുടെ നിർണായകമായ അഞ്ചാം മത്സരം ശനിയാഴ്ച നടക്കാനിരിക്കെ ഇന്ത്യക്ക് ആശ്വാസ വാർത്ത. പരിക്കേറ്റു വിശ്രമത്തിലായിരുന്ന തങ്കരസു നടരാജൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യൻ ടീമിലെ ഏക ഇടം കയ്യൻ പേസറാണ് നടരാജൻ. ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-2 ന് ഇംഗ്ലണ്ടിനൊപ്പമെത്തിയിട്ടുണ്ട്.

തോളിനും, കാല്‍മുട്ടിനുമേറ്റ പരിക്കുകളെത്തുടര്‍ന്ന് T20 പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് പുറത്തായിരുന്ന നടരാജന്‍, കഴിഞ്ഞ ദിവസം ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിത ക്വാറന്റൈനും കൂടി കഴിഞ്ഞതിന് ശേഷമാണ്‌ താരം ഇന്നലെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. നിർബന്ധിത ഫിറ്റ്നെസ് കടമ്പകളായ യോ-യോ ടെസ്റ്റും, രണ്ട് കിലോമീറ്റര്‍ ഓട്ടവും നടരാജന്‍ വിജയകരമായി പൂർത്തിയാക്കി. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് താരം അഹമ്മദാബാദിൽ എത്തിയിരുന്നുവെങ്കിലും ക്വാറന്റൈനിൽ ആയിരുന്നു. അതിനാൽ അടുത്ത മത്സരത്തിലും, ഏകദിന പരമ്പരയിലും അദ്ദേഹം സെലക്ഷന് ലഭ്യമാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

കഴിഞ്ഞ ഐ.പി.എൽ. സീസണിലെ ഗംഭീര പ്രകടനം പരിഗണിച്ചുകൊണ്ട് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നടരാജനെ ഉൾപ്പെടുത്തിയിരുന്നു. നെറ്റ്സ് ബൗളറായി പോയി ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്ന് T20 മത്സരങ്ങളില്‍ ആറ് വിക്കറ്റുകളും, ഒരു ഏകദിന മത്സരത്തില്‍ രണ്ട് വിക്കറ്റും, കളിച്ച ഒരേയൊരു ടെസ്റ്റ് മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും നടരാജൻ വീഴ്ത്തിയിരുന്നു.



യോക്കർ സ്പെഷ്യലിസ്റ്റായ നടരാജന്റെ സാന്നിധ്യം T20 മത്സരത്തിൽ ഇന്ത്യൻ ടീമിന് വലിയ മുതൽക്കൂട്ടായിരിക്കും. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും വിക്കറ്റ് നേടാനും റണ്ണൊഴുക്ക് തടയാനും നടരാജന് കഴിയും. എന്നാൽ അവസാന മൽസരത്തിൽ മികച്ച ബൗളിങ്ങ് പ്രകടനം കാഴ്ചവച്ച ഷർദുൽ ഠാക്കൂർ നടരാജന് വിലങ്ങുതടിയായേക്കും. വാലറ്റത്ത് അത്യാവശ്യം ബാറ്റ് ചെയ്യാനും സാധിക്കുന്ന ഷര്‍ദുല്‍ ഠാക്കൂറിനെ മാറ്റി നിർത്തി നടരാജനെ ടീമിൽ ഉൾപ്പെടുത്താനും സാധ്യത കുറവായിരിക്കും.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐ.പി.എൽ. മത്സരം താരത്തിന്റെ കരിയറിൽ വഴിത്തിരിവായേക്കും. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിങ്ങിന്റെ നെടും തൂണാണ് നടരാജൻ. ഈ സീസണിലും മികച്ച പ്രകടനം കാഴ്ച വെക്കാനായാൽ ഒക്ടോബറിൽ നടക്കുന്ന T20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചേക്കും.

English summary: Left-arm pacer T. Natarajan is back in the Indian squad for the final two T20Is of the five-match series against England. India beat England by eight runs to level the series 2-2. The upcoming match on Sunday is crucial for team India to win the series
Published by: user_57
First published: March 19, 2021, 4:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories