• HOME
  • »
  • NEWS
  • »
  • sports
  • »
  • T20 LEAGUES CHALLENGE INTERNATIONAL CRICKET SAYS FAF DU PLESSIS SAR

'ടി20 ലീഗുകൾ അന്താരാഷ്ട്ര ക്രിക്കറ്റിന് വെല്ലുവിളി ഉയർത്തുന്നു, 10 വർഷത്തിനുള്ളിൽ ക്രിക്കറ്റും ഫുട്ബോൾ പോലെയാകും': ഫാഫ് ഡു പ്ലെസിസ്

ലോക മത്സരങ്ങള്‍ക്കിടയില്‍ ഇത്തരം ലീഗുകളും അരങ്ങേറുമ്പോള്‍ അന്താരാഷ്​ട്ര താരങ്ങളും അതില്‍ കളിക്കുമെന്നും ദേശീയ ടീമിൽ അവരുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥ വരും

Faf Duplesis

Faf Duplesis

  • Share this:
    ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഫാഫ് ഡു പ്ലെസിസ്. മൂന്ന് ഫോർമാറ്റിലും മികച്ച റെക്കോർഡുകൾ 36കാരനായ ഡു പ്ലെസിസ് സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ വിവിധ ടി20 ലീഗുകളിലും സജീവ സാന്നിധ്യമാണ് ഡ്യൂ പ്ലെസിസ്. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ആരാധകരെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ കൂടിയായ ഡ്യൂ പ്ലെസിസ്. വിവിധ രാജ്യങ്ങളില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന ട്വന്‍റി20 ലീഗുകൾ ഭാവിയിൽ അന്താരാഷ്​ട്ര ക്രിക്കറ്റിന് വലിയ ഭീഷണിയായെക്കും എന്നാണ് അദ്ദേഹം പറയുന്നത്.

    ഇത്തരത്തിലുള്ള ലീഗുകളും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിലുള്ള സന്തുലനം നില നിർത്താൻ അധികാരികൾ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. 'ട്വന്‍റി20 ലീഗുകള്‍ അന്താരാഷ്​ട്ര ക്രിക്കറ്റിന് ഭീഷണിയാണ്. ലീഗുകളുടെ ശക്തി വര്‍ഷം തോറും വര്‍ധിക്കുകയാണ്​. തുടക്കകാലത്ത്​ ലോകത്ത്​ വെറും രണ്ട്​ ലീഗുകളായിരുന്നു ഉണ്ടായിരുന്നത്​. ഇപ്പോള്‍ ഇത് ഒരു വര്‍ഷത്തില്‍ ഏഴ്​ ലീഗുകളായി മാറിയിരിക്കുന്നു. ലീഗുകള്‍ കൂടുതല്‍ ശക്തമാവുകയാണ്. ക്രിക്കറ്റ്​ ബോര്‍ഡുകളുടെ തലപ്പത്തിരിക്കു​ന്നവര്‍ തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അന്താരാഷ്​ട്ര ക്രിക്കറ്റിന്‍റെ ഭാവി അപകടത്തിലാകും. ഫുട്​ബോളില്‍ നടക്കുന്നത് പോലെ അന്താരാഷ്​ട്ര ക്രിക്കറ്റ്​ ഭാവിയില്‍ ആഭ്യന്തര ലീഗുകളോട് തോറ്റുപോകാനുള്ള സാധ്യതയുണ്ട്.' - വെര്‍ച്വല്‍ അഭിമുഖത്തില്‍ സംസാരിക്കവെ ഡ്യൂ പ്ലെസിസ് നിർദേശിച്ചു.

    ലോക മത്സരങ്ങള്‍ക്കിടയില്‍ ഇത്തരം ലീഗുകളും അരങ്ങേറുമ്പോള്‍ അന്താരാഷ്​ട്ര താരങ്ങളും അതില്‍ കളിക്കുമെന്നും ദേശീയ ടീമിൽ അവരുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന പി എസ്​ എല്ലില്‍ പെഷാവര്‍ സാല്‍മിക്ക്​ വേണ്ടിയാണ്​ ഡ്യൂ പ്ലെസിസ്​ കളിക്കുന്നത്​. കോവിഡ്​ കാരണം മാറ്റിവെച്ച ടൂര്‍ണമെന്‍റ്​ ജൂണ്‍ ഒമ്പതിന്​ പുനരാരംഭിക്കുകയാണ്​. അതേസമയം ഇത്തവണ ടി20 ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകൾ ഏതെന്നും അദ്ദേഹം വെളിപ്പെടുത്തി.

    ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതകളുള്ള രണ്ട് ടീമുകള്‍ ആതിഥേയരായ ഇന്ത്യയും, നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസുമാണെന്നാണ് 2014, 2016 ടി20 ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കയുടെ നായകന്‍ കൂടിയായിരുന്ന‌ ഡ്യൂ പ്ലെസിസ് തിരഞ്ഞെടുത്തത്. ടി20 ക്രിക്കറ്റ് ചെറിയ ഫോര്‍മ്മാറ്റായതിനാല്‍ ലോകകപ്പില്‍ ഒത്തിരി ടീമുകള്‍ക്ക് കിരീട സാധ്യതയുണ്ടെന്ന്‌ ഡുപ്ലെസിസ് ചൂണ്ടിക്കാട്ടി. 'ഡ്വെയിന്‍ ബ്രാവോയെയും, ആന്ദ്രെ റസലിനെയും വെസ്റ്റ്‌ ഇൻഡീസ് ടീമിലെത്തിച്ചിട്ടുണ്ട്. ടി20 മത്സരങ്ങളുടെ കാര്യമെടുത്താല്‍ വളരെ വലിയ പരിചയമ്പത്ത് അവര്‍ക്കുണ്ട്. ഇന്ത്യക്കും മികച്ച പരിചയസമ്പത്തുണ്ട്. മികച്ച റിസ്റ്റ് സ്പിന്നര്‍മാരും, ഫാസ്റ്റ് ബോളര്‍മാരും, ഡെത്ത് ബോളര്‍മാരും, ആക്രമണോത്സുകമായ ബാറ്റിംഗ് ലൈനപ്പുമുള്ള അവര്‍ എല്ലാ മേഖലകളിലും ശക്തരാണ്'- ഡ്യൂ പ്ലെസിസ് പറഞ്ഞു നിർത്തി.

    News summary: Faf du Plessis says that the increasing number of T20 leagues are a threat to the future of International Cricket.
    Published by:Anuraj GR
    First published:
    )}